നടി രേഖ മേനോന്റെ മരണം അന്വേഷണം സീരിയല്‍-സിനിമാ സുഹൃത്തുക്കളിലേക്ക്

നടി രേഖ മേനോന്റെ മരണത്തില്‍ അന്വേഷണം സിനിമാ സീരിയല്‍ സുഹൃത്തുക്കളിലേക്ക് വ്യാപിക്കാന്‍ പോലീസ്. രേഖയ്ക്ക് സിനിമയിലെയും സീരിയലിലെയും പ്രമുഖരുമായി ബന്ധമുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. എന്നാല്‍ നടിയുടേത് അസ്വഭാവിക മരണമെന്നും പോലീസ് പറയുന്നു. നടിയുടെ ഭര്‍ത്താവിനെയും പോലീസ് ചോദ്യം ചെയ്യും. രണ്ട് ദിവസം മുമ്പാണ് നടിയെ തൃശുരിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ദീര്‍ഘകാലമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്ന രേഖ മോഹനെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ കുട്ടികളുണ്ടാകാത്തതിന്റെ വിഷമത്തിലായിരുന്നു നടിയെന്നും വിവരമുണ്ട്. അസുഖവും കുട്ടികളില്ലാത്തതും നടിയെ ആത്മഹത്യയിലേക്ക് നയച്ചതാവുമെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. എന്നാല്‍ സീരിയല്‍ മേഖല കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. മരിക്കുന്നതിനുമുമ്പുള്ള ഫോണ്‍കോളുകളും പോലീസ് പരിശോധിക്കുന്നു.
തൃശൂരിലുള്ള ഫ്‌ലാറ്റിലാണ് രേഖ മോഹനും ഭര്‍ത്താവും താമസിച്ചിരുന്നത്. അഞ്ച് ദിവസം മുമ്പ് ഭര്‍ത്താവ് മോഹന്‍ മലേഷ്യയ്ക്ക് പോയിരുന്നു. രണ്ടുദിവസമായി മോഹന്‍ ഫ്‌ലാറ്റിലേക്ക് വിളിച്ചിട്ടും കിട്ടുന്നുണ്ടായിരുന്നില്ല. ഫോണും സ്വിച്ച് ഓഫ് ആയതോടെയാണ് െ്രെഡവറെ വിളിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചത്. ഡ്രൈവര്‍ ഫ്‌ലാറ്റിലെത്തി കോളിങ് ബെല്‍ അടിച്ചിട്ടും വാതില്‍ പലതവണ മുട്ടിവിളിച്ചിട്ടും തുറക്കാതിരുന്നതോടെ പേരാമംഗംലം പൊലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തിയാണ് ഫ്‌ലാറ്റിന്റെ വാതില്‍ തുറന്ന് അകത്തുകടന്നത്.
ഡൈനിങ് റൂമിലെ ടേബിളില്‍ തലചായ്ച്ചുവച്ച് ഇരിക്കുന്ന അവസ്ഥയിലായിരുന്നു മൃതദേഹം. കഴിഞ്ഞ രണ്ടു ദിവസമായി വിദേശത്തുള്ള ഭര്‍ത്താവിനെ രേഖ ടെലിഫോണില്‍ വിളിച്ചിട്ട്. ഫ്‌ലാറ്റിലേക്ക് വിളിച്ചിട്ടും മറുപടിയില്ലാതായതോടെ ഭര്‍ത്താവ് മോഹന്റെ നിര്‍ദ്ദേശമനുസരിച്ച് ഡ്രൈവര്‍ മുറിയിലെത്തിയപ്പോഴാണ് രേഖയെ മരിച്ച നിലയില്‍ കാണുന്നത്.
വായില്‍ നിന്നും നുരയും പതയും വന്ന തരത്തിലാണ് രേഖയുടെ മൃതദേഹം കാണപ്പെട്ടത്. ഇത് ആത്മഹത്യയെന്ന സംശയം ബലപ്പെടാന്‍ കാരണമാകുന്നുവെന്നും പൊലീസ് പറഞ്ഞു. ഉദ്യാനപാലകന്‍, നീ വരുവോളം, യാത്രാമൊഴി എന്നീ ചിത്രങ്ങളില്‍ രേഖ അഭിനയിച്ചിട്ടുണ്ട്. സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും രേഖ മോഹന്‍ അടുത്തിടെയായി അറിയപ്പെട്ടിരുന്നത് സീരിയലുകളുടെ പേരിലായിരുന്നു. സ്ത്രീ ജന്മം, മായമ്മ തുടങ്ങിയ സീരിയലകളില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് രേഖ.''മായമ്മ'' എന്ന മെഗാഹിറ്റ് സീരിയലില്‍ അവര്‍ ടൈറ്റില്‍ റോളില്‍ പ്രത്യക്ഷപ്പെട്ട അവര്‍ മിനിസ്‌ക്രീനിലെ ജനപ്രിയമുഖമായിരുന്നു
https://www.facebook.com/Malayalivartha


























