നോട്ട് പിന്‍വലിക്കല്‍, പിണറായയെ വെട്ടിലാക്കി മോഡിയെ പിന്തുണച്ച് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്

നോട്ട് പിന്‍വലിച്ച കേന്ദ്ര നടപടിയെ പ്രകീര്‍ത്തിച്ച് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് രംഗത്തെത്തി. 1000, 500 നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രത്തിന്റെ നടപടി നല്ലതെന്നായിരുന്നു വിജിലന്‍സ് ഡയറക്ടറുടെ അഭിപ്രായം. എന്നാല്‍ ജേക്കബ് തോമസിന്റേ അഭിപ്രായത്തിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസ് അതൃപ്തി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കേന്ദ്രത്തിന്റെ നോട്ട് പിന്‍ലവിക്കല്‍ ജനങ്ങളെ ബുദ്ധിമുട്ടാക്കിയെന്നും കള്ളപ്പണക്കാരെ അറിയിച്ച ശേഷമാണ് മോദി നോട്ട് പിന്‍വലിക്കുന്നുവെന്ന് വാര്‍ത്താസമ്മേളനം നടത്തിയതെന്നും പിണറായി ആരോപിച്ചിരുന്നു. എന്നാല്‍ അതിന് വിരുദ്ധമായിട്ടാണ് മുഖ്യമന്ത്രിയുടെ വിശ്വസ്ഥനായ വിജിലന്‍സ് ഡയറക്ടറുടെ പ്രതികരണം.
നടപടി കള്ളനോട്ട് ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരായി കര്‍ശന നടപടികള്‍ വരുമ്പോള്‍ എതിര്‍പ്പുകള്‍ സ്വാഭാവികമാണ്. ജനങ്ങളുടെ പ്രയാസത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാകാര്യത്തിലും താന്‍ മറുപടി പറയുന്നില്ലെന്നും ജേക്കബ് തോമസ് കോഴിക്കോട്ട് പറഞ്ഞു.
അഴിമതി തടയാന്‍ നടപടി സ്വീകരിക്കുമ്പോള്‍ പലതരം ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണെന്ന് ജേക്കബ് തോമസ് പറഞ്ഞു. അതല്ലാതെ ആര്‍ക്കും ബുദ്ധിമുട്ടില്ലാതെ അഴിമതിവിരുദ്ധ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കില്ല ജേക്കബ് തോമസ് കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാറിന്റെ നോട്ട് റദ്ദാക്കല്‍ നടപടിയില്‍ വിമര്‍ശനവുമായി സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് കള്ളപ്പണം തടയുന്ന വിഷയത്തിലെ കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് ജേക്കബ് തോമസ് രംഗത്തുവന്നത്.
നോട്ട് പിന്‍വലിക്കലില്‍ ബിജെപി നേതൃത്വത്തെ പ്രകീര്‍ത്തിച്ച ജേക്കബ് തോമസിനെതിരെ സിപിഎമ്മിലുള്ളില്‍ എതിര്‍പ്പ് തുടങ്ങിയിട്ടുണ്ട്. ജേക്കബ് തോമസ് സര്‍ക്കാരിനെ ഇതിലൂടെ പ്രതീകൂട്ടിലാക്കുകയാണെന്നാണ് സിപിഎമ്മിന്റെ അഭിപ്രായം. ഇതിനു മുമ്പും പലതവണ ജേക്കബ് തോമസ് സര്‍ക്കാരിനെതിരായ നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ നോട്ട് പിന്‍വലിക്കലില്‍ മോഡിയെ ജേക്കബ് തോമസ് പിന്തുണച്ച വിവരം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയാലുടന്‍ ജേക്കബ് തോമസിനോട് വിശദീകരണം ചോദിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha


























