സഹകരണ ബാങ്കുകളിലെ കോടിക്കണക്കിനു രൂപയുടെ യഥാര്‍ത്ഥ അവകാശികളുടെ ഉറവിടം അജ്ഞാതം, റിസര്‍വ് ബാങ്ക് പിടിമുറുക്കി, ആദായ നികുതി വകുപ്പ് സഹകരണ ബാങ്കിലെ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചു

കോര്‍ ബാങ്കിങ് വഴി ബന്ധിക്കപ്പെട്ട സഹകരണ ബാങ്ക് സംവിധാനത്തിലെ അക്കൗണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ആദായ നികുതി വകുപ്പ് ശേഖരിച്ചതായി റിപ്പോര്‍ട്ടുകള്‍. സഹകരണ ബാങ്കുകളില്‍ കോര്‍ ബാങ്കിങ് നിലവില്‍ വന്നപ്പോള്‍ ചേര്‍ക്കപ്പെട്ട വിശദവിവരങ്ങള്‍ വകുപ്പ് അധഃകൃതര്‍ കോര്‍ ബാങ്കിങ് സംവിധാനം വികസിപ്പിച്ച ഏജന്‍സികളില്‍ നിന്ന് ഹാക്കര്‍മാരുടെ സഹായത്തോടെ കൈക്കലാക്കിയെന്നാണ് സൂചന. സഹകരണ ബാങ്കുകളിലെ കോടിക്കണക്കിനു രൂപയുടെ യഥാര്‍ത്ഥ അവകാശികളുടെ ഉറവിടം അജ്ഞാതമാണെന്ന സംശയമാണ് ഇത്തരത്തില്‍ ഒരു നീക്കം നടത്താന്‍ ആദായ നികുതി വകുപ്പിനെ പ്രേരിപ്പിച്ച ഘടകം. നിലവില്‍ അക്കൗണ്ട് ഉള്ളവരുടെ വിശദാംശങ്ങള്‍ സ്വരൂപിച്ചത് തല്‍ക്കാലം രഹസ്യമായി വയ്ക്കാനാണ് വകുപ്പിന്റെ തീരുമാനമെന്നറിയുന്നു.
പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും ചെറുകിട സംഘങ്ങള്‍ക്കും ക്രെഡിറ്റ് സൊസൈറ്റികള്‍ക്കും 1000, 500 നോട്ടുകള്‍ ജില്ലാബാങ്ക് വഴി മാറിയെടുക്കാനുള്ള അനുമതി റിസര്‍വ് ബാങ്ക് പിന്‍വലിച്ചത് തിരിച്ചടിയായിരിക്കുകയാണ്. ഇതുമൂലം സംസ്ഥാനത്തെ പണമിടപാടുകള്‍ നിശ്ചലമായി. അസാധുവായ നോട്ടുകള്‍ നിക്ഷേപമായോ വായ്പാതിരിച്ചടവായോ സ്വീകരിക്കരുതെന്നാണ് കര്‍ശന നിര്‍ദ്ദേശം.
സംസ്ഥാന സഹ. ബാങ്കിന്റെ 20 ശാഖകള്‍ക്കും അര്‍ബന്‍ ബാങ്കിന്റെ 61 ശാഖകള്‍ക്കും മാത്രമായി നോട്ടുമാറ്റിയെടുക്കല്‍ അനുമതിയും ചുരുക്കി. ജില്ലാബാങ്കുകളില്‍ നിന്ന് പഴയനോട്ടുകള്‍ സ്വീകരിക്കുന്നത് എസ്.ബി.ഐയും എസ്.ബി.ടിയും നിറുത്തി. ഇതോടെ പ്രാഥമികസംഘങ്ങളില്‍ നിന്നുശേഖരിച്ച 15,000 കോടി ജില്ലാബാങ്കുകളില്‍ കെട്ടിക്കിടക്കുകയാണ്.
സംഘങ്ങളുടെ ആയിരക്കണക്കിന് കോടി രൂപ ജില്ലാബാങ്കുകള്‍ സ്വന്തം കറന്റ് അക്കൗണ്ടിലേക്ക് നിക്ഷേപിച്ച് മറ്റുബാങ്കുകളുടെ കറന്‍സിചെസ്റ്റ് വഴി മാറിയെടുത്തു. കോഴിക്കോട്ടെ ചില പ്രാഥമികസംഘങ്ങളില്‍ പഴയ നോട്ടുകളുപയോഗിച്ച് 350 കോടിയുടെ വായ്പാതിരിച്ചടവ് നടത്തി. ഇക്കാര്യങ്ങളാണ് റിസര്‍വ്ബാങ്കിനെ ചൊടിപ്പിച്ചത്. അതേസമയം, ജില്ലാബാങ്കുകളിലും സംഘങ്ങളിലും ആഴ്ചതോറും 24,000 രൂപ പിന്‍വലിക്കാന്‍ അനുമതിയുണ്ട്. പുതിയനോട്ടുകള്‍ മാറിക്കിട്ടാത്തതിനാല്‍ നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കാനാകില്ല. പ്രതിസന്ധി തുടര്‍ന്നാല്‍ ജീവനക്കാരുടെ ശമ്ബളം മുടങ്ങിയേക്കും എന്താണ് ഇപ്പോഴത്തെ സ്ഥിതി.
എന്നാല്‍ ജില്ലാബാങ്കുകള്‍ക്ക് അവര്‍ക്ക് അക്കൗണ്ടുള്ള സംസ്ഥാന സഹ. ബാങ്ക്, ദേശസാല്‍കൃത, വാണിജ്യ ബാങ്കുകള്‍ എന്നിവിടങ്ങളില്‍ നിന്ന് പരിധിയില്ലാതെ പണം പിന്‍വലിക്കാന്‍ റിസര്‍വ്ബാങ്ക് അനുമതി നല്‍കിയിട്ടുണ്ട് എന്നും ജില്ലാബാങ്ക് ശാഖകളുടെ പ്രവര്‍ത്തനം മുടങ്ങില്ല എന്ന ഉറപ്പും അധികൃതരുടെ ഭാഗത്തു നിന്നും ലഭിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























