വീട്ടില്‍ പ്രാര്‍ത്ഥനെക്കെത്തിയ വികാരിയുടെ വക വൃത്തികെട്ട മെസേജുകള്‍, സഹിക്കാന്‍ കഴിയാതെ പരാതിയുമായി വീട്ടമ്മ
വീട്ടില്‍ പ്രാര്‍ത്ഥനെക്കെത്തിയ വികാരിയുടെ വൃത്തികെട്ട സന്ദേശം കൊണ്ട് പൊറുതിമുട്ടി ഒരുവീട്ടമ്മ. ഫോണില്‍ നിരന്തരം അശഌല സന്ദശേങ്ങളയച്ച് പള്ളി വികാരിക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് വീട്ടമ്മ രംഗത്തെത്തിയത്. കോഴിക്കോട് നടക്കാവ് സി എസ് ഐ സെന്റ് മേരീസ് ഇംഗഌഷ് പള്ളിയിലെ വികാരിയായ റെവ. ജെയിന്‍ ടി എ ക്കെതിരെയാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരിയും ചേവായൂര്‍ സ്വദേശിനിയും വിധവയുമായ വീട്ടമ്മ രംഗത്തത്തെിയത്.
കൊല്‍ക്കത്തയില്‍ ജോലി ചെയ്യന്ന വീട്ടമ്മ മകളുടെ ജന്മദിനത്തിന് വീട്ടില്‍ വന്ന് പ്രാര്‍ത്ഥിക്കണമെന്ന് വികാരിയോട് ആവശ്യപ്പെട്ടിരുന്നു. പ്രാര്‍ത്ഥനയ്ക്ക് ശേഷം വികാരിയെ വിളിച്ച് ഇവര്‍ നന്ദിയും പറഞ്ഞു. എന്നാല്‍ തുടര്‍ന്ന് അദ്ദേഹം നിരന്തരം ഫോണിലേക്ക് അശഌല സന്ദേശങ്ങള്‍ അയക്കുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. പലപ്പോഴും അദ്ദേഹത്തെ താക്കീത് ചെയ്തിരുന്നെങ്കിലും സന്ദേശമയക്കല്‍ നിര്‍ബാധം തുടര്‍ന്നു. തുടര്‍ന്ന് ഗത്യന്തരമില്ലാതായപ്പോഴാണ് സഭാ നേതൃത്വത്തിന് പരാതി നല്‍കിയത്.
സംഭവം വിവാദമായതോടെ കുറ്റകൃത്യം ഒരിക്കലും പുറത്ത് പറയരുതെന്നും ആവശ്യമായ നടപടി സ്വീകരിച്ച് അറിയിക്കാമെന്നും ചലര്‍ ഉറപ്പ് നല്‍കി. സംഭവം വാര്‍ത്തയാവരുതെന്നും പള്ളിയുടെ ആഭിജാത്യം തകര്‍ക്കരുതെന്നും പ്രതിയുടെ കുടുംബത്തെ ഓര്‍ക്കണമെന്നുമായിരുന്നു ക്‌ളെര്‍ജി സെക്രട്ടറി ജേക്കബ് ഡാനിയേലിന്റെ അഭ്യര്‍ത്ഥന. തുടര്‍ന്ന് നടപടി ഉറപ്പ് നല്‍കി ബിഷപ്പ് ഇ മെയില്‍ അയച്ചു. ഇതിന് ശേഷം വികാരിയെ സെപ്റ്റംബര്‍ 29 ന് നിലമ്പൂര്‍ സി എസ് ഐ സെന്റ് മാത്യൂസ് പള്ളിയിലേക്ക് സ്ഥലം മാറ്റി. എന്നാല്‍ ഈ സ്ഥലം മാറ്റം അട്ടിമറിച്ചുകൊണ്ട് 33 ദിവസത്തിന് ശേഷം ഇയാള്‍ ഇംഗഌഷ് പള്ളിയിലേക്ക് തിരികെയത്തെി. ഇദ്ദേഹമുള്ള പള്ളിയില്‍ പോയി വിശ്വാസിയായ തനിക്ക് പ്രാര്‍ത്ഥിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്ന് പരാതിക്കാരി പറയുന്നു.
പള്ളിയിലത്തെുമ്പോള്‍ പലരും പരിഹസിക്കുകയാണ്. നിങ്ങളിവിടേക്ക് വരരുതെന്നും വേറേതെങ്കിലും പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നുമാണ് ക്‌ളെര്‍ജി സെക്രട്ടറി പറഞ്ഞത്. തെറ്റു ചെയ്തയാള്‍ക്കെതിരെ നടപടി സ്വീകരിക്കാതെ തന്നെയാണ് പള്ളിയില്‍ നിന്ന് വിലക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. കുറച്ചു ദിവസം സ്ഥലം മാറ്റിയില്ലേ അതില്‍ കൂടുതല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നൊണ് സഭാ നേതൃത്വത്തിന്റെ ഇക്കാര്യത്തിലുള്ള മറുപടി. പള്ളിയില്‍ ചെല്ലുമ്പോള്‍ എന്തിനിങ്ങോട്ട് വന്നു വികാരിയെ വളയ്ക്കാനാണോ തുടങ്ങിയ പരിഹാസ ചോദ്യങ്ങളാണ് പലരില്‍ നിന്നും ഉണ്ടാകുന്നതെന്നും ഇവര്‍ പറയുന്നു.
ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ട് നവംബര്‍ നാലിന് നടക്കാവ് പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് ആറിന് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രതി മൊബൈല്‍ ഫോണിലൂടെയും മെയില്‍ ചാറ്റിലൂടെയും നടത്തിയ അശഌലം കലര്‍ന്ന സംഭാഷങ്ങളുടെയും ടെക്സ്റ്റ് മെസ്സേജുകളുടെയും പകര്‍പ്പുകള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. എന്നാല്‍ ഇത്രയും ദിവസം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഉന്നത തലത്തില്‍ നിന്നുള്ള ഇടപെടല്‍ ഉണ്ടായിട്ടുള്ളതായി സംശയിക്കുന്നതായും ഇവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























