നാടാകെ ഓടിത്തളരേണ്ട...മൊബൈലുണ്ടോ.. ? പണമുള്ള എടിഎം തിരിച്ചറിയാം

നാടാകെ പണമുള്ള എടിഎം തപ്പി നെട്ടോട്ടത്തിലാണ്. ഇന്ന സ്ഥലത്തെ എടിഎമ്മില്‍ കാശുണ്ടെന്നുകേട്ടാല്‍ ആളുകള്‍ വെച്ചുപിടിക്കുകയാണ്. എന്നാല്‍ ഈ നെട്ടോട്ടത്തിന് ശമനമുണ്ടാക്കാന്‍ പുത്തന്‍ വിദ്യ.
ഒരു മൊബൈല്‍ കയ്യിലുണ്ടെങ്കില്‍ പണമുള്ള എടിഎം ഏതെന്ന് തിരിച്ചറിയാന്‍ സാധിക്കുന്ന ആപ്ലിക്കേഷനുമായി 7 പിഎം സ്റ്റാറ്റസ് എന്ന ഫെയ്‌സ്ബുക്ക് പേജ്. ഫെയ്‌സ് ബുക്കും ഇന്റര്‍നെറ്റുമുണ്ടെങ്കില്‍ ആര്‍ക്കും പണം നിറച്ച എടിഎം കണ്ടെത്താനാവുമെന്ന രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ആയിരം അഞ്ഞൂറ് റോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനു വേണ്ടിയാണ് ഇപ്പോള്‍ 7 പിഎം ഫെയ്‌സ്ബുക്ക് ആപ്പ് രംഗത്ത് എത്തിയിരിക്കുന്നത്.
എടിഎമ്മുകളില്‍ പണം ഇല്ലെന്നതാണ് പ്രധാനമായും നേരിടുന്ന പ്രശ്‌നം. പണം നിറച്ചിരിക്കുന്ന എടിഎമ്മുകള്‍ ഏതെന്ന് കൃത്യമായി വിവരം നാട്ടുകാര്‍ക്ക് കിട്ടുന്നില്ല എന്നതാണ് സത്യം. അതിനാല്‍ തന്നെ പണമുള്ള എടിഎമ്മുകളെക്കുറിച്ച് സോഷ്യല്‍ മീഡിയ വഴി അറിയിക്കാന്‍ മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് 7പിഎം സ്റ്റാറ്റസ് എന്ന ഫേസ്ബുക്ക് പേജ്.
ഈ പേജിലെ അലെര്‍ട്ട് പ്രകാരം ഘശ്‌ലഅഠങഅഹലൃ േഎന്ന ഹാഷ് ടാഗില്‍ വരുന്ന ന്യൂസ് ഫീഡുകള്‍ ലൈവ് വീഡിയോയായി ചെയ്യുന്നു. പണമുള്ള എടിഎമ്മുകളില്‍ എത്തുന്നവര്‍ ആ എടിഎം എവിടെയാണ് എന്നത് ഈ ഹാഷ്ടാഗില്‍ പോസ്റ്റ് ചെയ്യാനും അഭ്യര്‍ത്ഥിക്കുന്നു. നൂറുകണക്കിന് എടിഎം വിവരങ്ങള്‍ ഈ പോസ്റ്റിന് അടിയില്‍ കാണാം.
https://www.facebook.com/Malayalivartha


























