ഗുണ്ടകള്‍ അരങ്ങുവാഴുന്നു; പട്ടാപ്പകല്‍ പ്രതി പാര്‍ട്ടി ഓഫീസിലെത്തിയത് പിണറായിക്കുള്ള മുന്നറിയിപ്പ്

സക്കീര്‍ ഹുസൈന്‍ കീഴടങ്ങുമെന്നും അറസ്റ്റിന് ശ്രമിച്ചാല്‍ പിണറായിയുടെ പോലീസ് വിവരമറിയുമെന്നും സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ അനൗദ്യോഗിക ധാരണ. പാര്‍ട്ടിയാണ് പിണറായിയെ മുഖ്യമന്ത്രിയാക്കിയതെന്നും തോന്ന്യാസം പ്രവര്‍ത്തിക്കാനാണ് നീക്കമെങ്കില്‍ വിവരമറിയുമെന്നും സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഏകാഭിപ്രായം. വിഎസ് അച്യുതാനന്ദന്‍ കോടിയേരി നേതൃത്വം നല്‍കുന്ന പക്ഷത്തിന് നിശബ്ദ പിന്തുണ നല്‍കിയതോടെ പാര്‍ട്ടിയും പിണറായിയും രണ്ടു പക്ഷത്തായി. സക്കീര്‍ കീഴടങ്ങണമെന്ന് കോടിയേരി പത്ര പ്രസ്താവന നല്‍കിയതില്‍ ആത്മാര്‍ത്ഥതയില്ലെന്നാണ് വിവരം
ഇപി ജയരാജന്‍ വിഷയം, ശ്രീമതിയുടെ മകന്റെ ജോലി, സക്കീര്‍ ഹുസൈനെതിരായ ആരോപണം , വടക്കാഞ്ചേരി പെണ്‍വാണിഭം തുടങ്ങിയ വിഷയങ്ങളില്‍ നല്ലപിള്ള ചമയുന്ന പിണറായിയുടെ ചിറകരിയാനാണ് സിപിഎം ഔദ്യോഗിക പക്ഷത്തിന്റെ നീക്കം. പാര്‍ട്ടി നീക്കത്തില്‍ പിണറായി അതീവ ദുഖിതനാണ്. നരേന്ദ്ര മോഡിയാകാന്‍ ശ്രമിക്കരുതെന്നും അത്തരം നീക്കങ്ങള്‍ കേരളത്തില്‍ നടക്കില്ലെന്നും സിപിഎം പിണറായിയെ അറിയിച്ചു കഴിഞ്ഞു. പിണറായിയും ഭക്ത സംഘവും നരേന്ദ്രമോഡിക്കെതിരെ രംഗത്തു വന്നപ്പോള്‍ വലിയ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര നടപടി ഉചിതമാണെന്ന് ഇപി ജയരാജന്‍ പറഞ്ഞത് പിണറായിയെ ലക്ഷ്യമിട്ടാണ്.
വ്യവസായിയെ തട്ടികൊണ്ടു പോയ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച സിപിഎം മുന്‍ ഏരിയ സെക്രട്ടറി വിഎ സക്കീര്‍ ഹൂസൈനെ സിപിഎം എറണാകുളം ഓഫീസില്‍ പോലീസുകാര്‍ നോക്കി നില്‍ക്കെ എത്തിച്ചത് പിണറായിയുടെ കരണത്ത് കോടിയേരി നല്‍കിയ പ്രഹരമായി രാഷ്ട്രീയ കേരളം കരുതുന്നു. സക്കീര്‍ പോലീസിന് കീഴടങ്ങാനാണ് എത്തിയതെന്ന അഭ്യൂഹം പ്രചരിച്ചെങ്കിലും അതുണ്ടായില്ല. പകരം പത്ര സമ്മേളനം നടത്തിയ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ ഏഴു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകുമെന്ന് പറഞ്ഞു. പത്ര സമ്മേളനം നടക്കുമ്പോള്‍ നൂറു കണക്കിന് പോലീസുകാര്‍ മഫ്തിയിലും അല്ലാതെയും ഉണ്ടായിരുന്നു.
എറണാകുളം പോലീസ് കമ്മീഷണറുമായും സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ബന്ധപ്പെട്ടിട്ടുണ്ട്. യഥാസമയം സക്കീര്‍ ഹുസൈന്‍ പോലീസിനു മുമ്പില്‍ ഹാജരാകുമെന്നും ബലം പ്രയോഗിച്ച് പിടിക്കാനാണ് നീക്കമെങ്കില്‍ സ്റ്റേഷനില്‍ കയറി പിടിച്ചു കൊണ്ടു വരുമെന്നും പാര്‍ട്ടി വ്യക്തമാക്കി കഴിഞ്ഞു
സക്കീര്‍ ഹുസൈന്‍ നിരപരാധിയാണെന്നും തന്നെയാണ് പാര്‍ട്ടിയുടെ വിശ്വാസം. വടക്കാഞ്ചേരി സംഭവത്തില്‍ ജയന്തന്‍ നിരപരാധിയാണെന്നും സിപിഎം വിശ്വസിക്കുന്നു. എന്നാല്‍ പിണറായിയുടെ പോലീസ് രണ്ടിടത്തും പ്രതിപക്ഷ നേതാക്കളെ പോലെ പെരുമാറുകയാണെന്നാണ് പാര്‍ട്ടിയുടെ പരാതി. സിപിഎം പാര്‍ട്ടിക്ക് സര്‍ക്കാരിനുള്ളില്‍ ഒരു റോളും ഇല്ലാതായതാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് കാരണമെന്നും സിപിഎം വിശ്വസിക്കുന്നു, അത്തരം നീക്കങ്ങള്‍ വേണ്ടെന്നാണ് പോലീസിന് പാര്‍ട്ടി നല്‍കുന്ന മുന്നറിയിപ്പ്,
ആഭ്യന്തര സെക്രട്ടറി നളിനിനെറ്റോയെയും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയെയും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഫോണില്‍ ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ഗവണ്‍മെന്റ് സെക്രട്ടറിയും ഡിജിപിയും കേള്‍ക്കാന്‍ ബാധ്യസ്ഥരാണ്. ചുരുക്കത്തില്‍ ആഭ്യന്തരമന്ത്രി പറയുന്നതു കേള്‍ക്കമോ അതോ മുന്‍ ആഭ്യന്തര മന്ത്രി പറയുന്നതു കേള്‍ക്കണോ എന്ന കണ്‍ഫ്യൂഷന്‍ പോലീസിനുള്ളിലുണ്ട്.
സിപിഎമ്മിനുള്ളിലും സര്‍ക്കാരിലും പിണറായി ഒറ്റപ്പെട്ടു കഴിഞ്ഞു. തോമസ് ഐസക് ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ കോടിയേരിക്കൊപ്പമാണ്. പിണറായിയുടെ കര്‍ശന നിലപാടുകളാണ് അദ്ദേഹത്തെ എല്ലാവരില്‍ നിന്നും അകറ്റുന്നത്. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം നഷ്ടമായെന്നും മന്ത്രിമാര്‍ക്ക് അഭിപ്രായമുണ്ട്.
പഴയ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലേതു പോലെയായി തീര്‍ന്നിരിക്കുന്നു പിണറായി മന്ത്രിസഭയുടെ കാര്യം. മുഖ്യമന്ത്രി പറഞ്ഞാല്‍ മന്ത്രിമാര്‍ കേള്‍ക്കില്ല. മന്ത്രിമാര്‍ പറഞ്ഞാല്‍ മുഖ്യമന്ത്രിയും കേള്‍ക്കില്ല.
സക്കീര്‍ ഹുസൈനെ പാര്‍ട്ടി ഓഫീസിലെത്തിച്ച സ്ഥിതിക്ക് ചിലപ്പോള്‍ അദ്ദേഹം ചൊവ്വാഴ്ച കീഴടങ്ങിയേക്കും എളമരം കരീമും പിണറായിക്കെതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























