നടി രേഖ മോഹന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

വിവാദങ്ങള്‍ തള്ളി പോലീസ്. തൃശൂരിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പ്രശസ്ത സിനിമ സീരിയല്‍ താരം രേഖ മോഹന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. നടിയുടെ മരണത്തിന് പിന്നിലെ കാരണം ഹൃദയാഘാതമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കഴിഞ്ഞദിവസമാണ് തൃശൂരിലെ ഫ് ളാറ്റില്‍ രേഖയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസമായി വിവരം ലഭിക്കാത്തിനെത്തുടര്‍ന്ന് വിദേശത്തുള്ള ഭര്‍ത്താവ് ആവശ്യപ്പെട്ടതനുസരിച്ച് സെക്യൂരിറ്റി ഫ് ളാറ്റിലെത്തി. തുടര്‍ന്ന് കോളിംഗ് ബെല്ലടിച്ചിട്ടും ഡോറില്‍ തട്ടിയിട്ടും രേഖ വാതില്‍ തുറക്കാതായതോടെ ഇയാള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി മുറിയുടെ വാതില്‍ തുറന്ന് അകത്തുകയറിയപ്പോഴാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടായിരുന്നു. മുറിയിലെ ഡൈനിംഗ് ടേബിളില്‍ തലകുനിച്ചു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മേശയുടെ പുറത്ത് ഗ്ലാസില്‍ പകുതി കുടിച്ച എന്തോ പാനീയവും പൊലീസ് കണ്ടെത്തിയിരുന്നു. അതിനാല്‍ നടി ആത്മഹത്യ ചെയ്തതാണോ എന്ന സംശയം ആദ്യമുയര്‍ന്നിരുന്നു. ഈ പാനീയം വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. എന്നാല്‍ അതിന് മുന്‍പ് തന്നെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചു. ഇതിലാണ് മരണകാരണം ഹൃദയാഘാതമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
ദീര്‍ഘകാലമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു രേഖ. ഇവര്‍ക്ക് മക്കളില്ല. ഒരു യാത്രാമൊഴി, ഉദ്യാനപാലകന്‍, നീ വരുവോളം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത രേഖയെ പ്രശസ്തയാക്കിയത് സ്ത്രീജന്മം സീരിയലിലെ മായമ്മ എന്ന വേഷമാണ്. സീരിയലുകളില്‍ സജീവമായിരുന്ന രേഖ അടുത്തക്കാലത്ത് അഭിനയരംഗത്ത് നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























