ചില്ലറക്ഷാമം പരിഹരിക്കാന്‍ പള്ളിയിലെ നേര്‍ച്ച പെട്ടികള്‍ തുറന്നിട്ടു; ആവശ്യക്കാര്‍ക്ക് ചില്ലറയെടുക്കാം

കഷ്ടപ്പെടുന്നവര്‍ക്ക് താങ്ങായി പള്ളിവികാരിയുടെ തീരുമാനം. ചില്ലറയില്ലാതെ നട്ടം തിരിഞ്ഞ ഇടവകക്കാരെ സഹായിക്കാന്‍ നേര്‍ച്ചപ്പെട്ടികള്‍ തുറന്ന് കൊടുത്ത് ഇടവ വികാരിയുടെ സഹായം. പുക്കാട്ടുപടി തേവക്കല്‍ സെന്റ് മാര്‍ട്ടിന്‍ പള്ളി അധികൃതരാണ് ചില്ലറ ലഭിക്കാന്‍ ഈ വഴി പ്രയോഗിച്ചത്. ഇടവകാംഗങ്ങള്‍ ആവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോലും ചില്ലറയില്ലാതെ കഷ്ടപ്പെടുന്നത് കണ്ടാണ് ഈ തീരുമാനം.
ഞായറാഴ്ച തേവക്കല്‍ സെന്റ് മാര്‍ട്ടിന്‍ പള്ളിയിലെ കുര്‍ബാനക്കുശേഷം വികാരി ഫാ.
ജിമ്മി പൂച്ചക്കാടിന്റെ അറിയിപ്പ് കേട്ടവര്‍ ആദ്യമൊന്ന് അദ്ഭുതപ്പെട്ടു. പള്ളിക്കകത്തെ രണ്ട് നേര്‍ച്ച കുറ്റികളും തുറന്നിടുകയാണെന്നും ആവശ്യമുള്ളവര്‍ക്ക് പണമെടുത്ത ശേഷം ലഭിക്കുന്ന മുറക്ക് തിരികെ നല്‍കിയാല്‍ മതിയെന്നുമായിരുന്നു അറിയിപ്പ്. ചില്ലറയില്ലാതെ കഷ്ടപ്പെട്ടിരുന്നവര്‍ക്ക് ഇത് ആശ്വാസമായി. പത്തും അമ്പതും നൂറു മടക്കം ചില്ലറ നോട്ടുകള്‍ ആവശ്യക്കാര്‍ എടുത്തു.
സെന്റ് മാര്‍ട്ടിന്‍ പള്ളി വികാരി ഫാ.ജിമ്മി പൂച്ചക്കാട്ട് ഇന്നലെ (13.11.16) വി.കുര്‍ബാനയുടെ അവസാനം അറിയിപ്പിനിടയില്‍ ജനങ്ങളോട് ഇങ്ങനെ പറഞ്ഞു: നോട്ടുകള്‍ പിന്‍വലിച്ചതുമൂലം നമ്മുടെ ഇടവകയില്‍ ഒത്തിരിപ്പേര്‍ കഷ്ടപ്പെടുന്നുണ്ട്. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോലും പണമില്ല. എ ടി എം കൗണ്ടറിലോ, ബാങ്കിലോ പോലും പോകാനറിയാത്തവരും ഇക്കൂട്ടത്തിലുണ്ട്. പള്ളിയിലെ നേര്‍ച്ചപ്പെട്ടികള്‍ തുറന്നിട്ടിരിക്കുകയാണ്. നിങ്ങള്‍ക്കത്യാവശ്യമുള്ള പണം അതില്‍ നിന്നെടുത്തോളൂ . പകരം പണം ഇപ്പോള്‍ ഇടേണ്ട. പണം ലഭിക്കുമ്പോള്‍ തിരികെ നേര്‍ച്ചപ്പെട്ടിയില്‍ ഇട്ടാല്‍ മതി.
500 രൂപ മാത്രമാണ് അവശേഷിച്ചത്. ഇടവകാംഗങ്ങളുടെ ബുദ്ധിമുട്ട് കണ്ടറിഞ്ഞുള്ള തിരുമാനമാണിതെന്ന് വിശ്വാസികള്‍ പറഞ്ഞു. ഇതാണ് യഥാര്‍ത്ഥ നല്ലിടയന്‍ ആളുകള്‍ മനസ്സില്‍ പറഞ്ഞു. ആളുകളുടെ കഷ്ടപ്പാടില്‍ മനസ്സലിഞ്ഞല്ലോ.
https://www.facebook.com/Malayalivartha


























