ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ പ്രധാനമന്ത്രി വന്‍ അഴിമതി നടത്തിയെന്ന് ആരോപിച്ച് കെജ്രിവാള്‍ രംഗത്ത്: സഹാറ ഗ്രൂപ്പ് 40 കോടി മോദിക്ക് നല്‍കിയെന്നും ആരോപണം

നോട്ട് വിവാദം കേന്ദ്രത്തിനെതിരെ തിരിഞ്ഞുകൊത്തുന്നതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ഗുരുതര ആരോപണവുമായി ഡെല്‍ഹി മുഖ്യമന്ത്രി കേജരിവാള്‍ രംഗത്ത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ ആദിത്യ ബിര്‍ള ഗ്രൂപ്പില്‍നിന്ന് 25 കോടിരൂപ നരേന്ദ്ര മോദി കൈപ്പറ്റിയെന്നാണ് ആരോപണം. 2012ലായിരുന്നു ഇതെന്നായിരുന്നു. നോട്ട് അസാധുവാക്കല്‍ ചര്‍ച്ചചെയ്യാന്‍ചേര്‍ന്ന ഡല്‍ഹി നിയമസഭയുടെ പ്രത്യേകയോഗത്തിലാണ് അദ്ദേഹം ആരോപണമുന്നയിച്ചത്.
അതിനിടെ സഹാറ, ബിര്‍ള കമ്പനികളില്‍ ആദായനികുതിവകുപ്പും സിബിഐ.യും നടത്തിയ റെയ്ഡില്‍ ഉന്നതരാഷ്ട്രീയക്കാര്‍ക്ക് കൊടുത്ത പണത്തിന്റെ കണക്ക് കണ്ടെത്തിയിരുന്നെന്ന് പ്രമുഖ അഭിഭാഷകനും അഴിമതിവിരുദ്ധ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണും ആരോപിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണമാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുമെന്നും വ്യക്തമാക്കി.പിടിച്ചെടുത്ത രേഖകളില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞമാസം അദ്ദേഹം കേന്ദ്ര പ്രത്യക്ഷനികുതിബോര്‍ഡിന് കത്തു നല്‍കിയിരുന്നു.
ഡല്‍ഹി നിയമസഭയിലായിരുന്നു കെജ്രിവാളിന്റെ അഴിമതി ആരോപണം. ബിര്‍ളഗ്രൂപ്പിന്റെ ചിലപദ്ധതികള്‍ക്ക് അനുമതി നല്‍കാനാണ് മോദി കൈക്കൂലി വാങ്ങിയതെന്നും കെജ്രിവാള്‍ ആരോപിച്ചു. ഇതിന്റെ രേഖയും പിന്നീട് ട്വിറ്ററും ഫേസ്ബുക്കും വഴി ആം ആദ്മി പാര്‍ട്ടി പുറത്തുവിട്ടു. 2013ല്‍ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഓഫീസില്‍ റെയ്ഡ് നടത്തിയപ്പോഴാണ് മോദിക്ക് പണം നല്‍കിയതിന്റെ രേഖകള്‍ ലഭിച്ചത് 2012 നവംബര്‍ 16ന് അയച്ച ഇമെയിലിലാണ് ഈ വിവരമുള്ളത് അദ്ദേഹം ആരോപിച്ചു.
വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍, പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ളവര്‍ക്ക് വന്‍ തുക കൈമാറിയതായി രേഖകളില്‍ പറയുന്നു. കൈക്കൂലി, കള്ളപ്പണം, അഴിമതി അടക്കമുള്ള സുപ്രധാന വിഷയത്തില്‍ അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ഇതുസംബന്ധിച്ച കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് ചെയര്‍പേഴ്‌സനും അദ്ദേഹം ഒക്ടോബറില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തിങ്കളാഴ്ച കോടതിയുടെ മുന്നിലെത്തും.
നോട്ട് അസാധുവാക്കല്‍ റദ്ദാക്കാന്‍ രാഷ്ട്രപതി ഇടപെടണമെന്നാവശ്യപ്പെട്ട് ഡല്‍ഹി നിയമസഭ പ്രത്യേക പ്രമേയവും പാസാക്കി. ഒരു പ്രത്യേക രാഷ്ട്രീയപ്പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാനാണ് പദ്ധതിയെന്ന് പ്രമേയം കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ സുപ്രീംകോടതി നിരീക്ഷണത്തിലുള്ള സമിതി അന്വേഷിക്കണം. കെജ്രിവാളാണ് പ്രമേയമവതരിപ്പിച്ചത്. ഉന്നതസ്ഥാനത്തിരിക്കുന്നവര്‍ ബിര്‍ള, സഹാറ ഗ്രൂപ്പുകളില്‍നിന്നും കൈക്കൂലി കൈപ്പറ്റിയെന്ന ആരോപണം സുപ്രീംകോടതി മേല്‍നോട്ടത്തിലുള്ള സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
കള്ളപ്പണത്തിനെതിരെ നരേന്ദ്ര മോദി സര്‍ക്കാര്‍ സുപ്രധാന നടപടികള്‍ പ്രഖ്യാപിച്ച് ഒരാഴ്ചയാകുമ്പോഴാണ് ഗുരുതര ആരോപണങ്ങളുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്!രിവാളും പ്രശാന്ത് ഭൂഷണും രംഗത്തെത്തിയത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ബുധനാഴ്ച ആരംഭിക്കാനിരിക്കെ കള്ളപ്പണത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാരിനെതിരെയുള്ള തുറുപ്പുചീട്ടായി പ്രതിപക്ഷം ഈ വിഷയം ഉന്നയിക്കും.
https://www.facebook.com/Malayalivartha


























