സുഷമ സ്വരാജ് വൃക്കരോഗത്തിന് ചികിത്സയില്‍

ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് വൃക്കരോഗമുള്ളതായി റിപ്പോര്‍ട്ട്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
മന്ത്രിയെ ഡയാലിസിസിന് വിധേയമാക്കിയതായി ആസ്പത്രി വൃത്തങ്ങള്‍ അറിയിച്ചു. സുഷമയെ പരിശോധനകള്‍ക്കായി നവംബര്‍ ഏഴിനാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടിയതാണ് വൃക്ക തകരാറിലാകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
https://www.facebook.com/Malayalivartha


























