രോഷം ഉള്ളിലൊതുക്കി ദിലീപ്: ആ കള്ളനെ കാണാന്‍ താരം നേരിട്ടെത്തി

സിനിമയിലല്ലാതെ നേരിട്ടൊരു മോഷണം തന്റെ തിയേറ്ററില്‍ നടന്ന ക്ഷീണത്തിലാണ് ദിലീപ്. നടന്‍ ദിലീപിന്റെ ചാലക്കുടിയിലെ മള്‍ട്ടിപഌ്‌സ് തിയേറ്ററില്‍ നിന്ന് ഏഴ് ലക്ഷം രൂപ മോഷ്ടിച്ച ത്രിപുര സ്വദേശി അറസ്റ്റില്‍. തിയേറ്ററിലെ ശുചീകരണ തൊഴിലാളിയായിരുന്നയാളെ ത്രിപുരയിലെ ബംഗഌദേശ് അതിര്‍ത്തി ഗ്രാമത്തില്‍ നിന്നാണ് ചാലക്കുടി പൊലീസ് പിടികൂടിയത്. കാമുകിയെ വിവാഹം കഴിക്കാനാണ് മോഷണം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി.സിനിമാസ് മള്‍ട്ടിപഌ്‌സ് തിയേറ്ററില്‍ നിന്നാണ് ഏഴ് ലക്ഷം രൂപ മോഷ്ടിക്കപ്പെട്ടത്. തീയറ്റിലെ ശുചീകരണ ജോലികള്‍ക്കായി സ്വകാര്യ കമ്പനി നിയോഗിച്ചിട്ടുള്ള ത്രിപുരയിലെ കോവൈ ജില്ലക്കാരനായ മിത്തന്‍ സഹാജിയാണ് അറസ്റ്റിലായത്. ആഗസ്ത് 28നായിരുന്നു സംഭവം. അവസാന ഷോയ്ക്ക് ശേഷം തിയേറ്ററിലെത്തിയ മിത്തന്‍ ഓഫീസിന്റെ പൂട്ട് പൊളിച്ച് പണം കവരുകയായിരുന്നു. അന്ന് തന്നെ ത്രിപുരയിലേക്ക് കടന്നു. മറ്റ് ഇതരസംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തതോടെയാണ് മിത്തനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
മോഷ്ടിച്ച പണവുമായി നാട്ടിലെത്തിയ മിത്തന്‍ കാമുകിയെ വിവാഹം കഴിച്ച് ബംഗഌദേശ് അതിര്‍ത്തി ഗ്രാമമായ ലെമ്പുച്ചിറയില്‍ വാടകവീട്ടില്‍ താമസിക്കുകയായിരുന്നു. പൊലീസിന്റെ പ്രത്യേകസംഘം ദിവസങ്ങളോളം ത്രിപുരയില്‍ താമസിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കിട്ടിയത്.
1.35 ലക്ഷം രൂപയും കണ്ടെടുത്തു. തിയേറ്ററിലെത്തിച്ച് തെളിവെടുപ്പും നടത്തി. തെളിവെടുപ്പ് കാണാന്‍ ദിലീപും എത്തിയിരുന്നു. കാമുകിയെ വിവാഹം കഴിക്കാനുള്ള പണം സമ്പാദിക്കുകയായിരുന്നു മോഷണലക്ഷ്യമെന്നാണ് പ്രതിപറയുന്നത്. എന്നാല്‍ ഏതാനും വര്‍ഷം മുന്‍പ് ഇതുപോലെ മറ്റൊരു കാമുകിയെ വിവാഹം കഴിച്ചതും പിന്നീട് ഉപേക്ഷിച്ചതുമാണ്.
https://www.facebook.com/Malayalivartha


























