ലോട്ടറി വകുപ്പിനു നഷ്ടം 50 കോടി രൂപയിലേറെ...

വലിയ നോട്ടുകള്‍ പിന്‍വലിച്ചതു മൂലം ലോട്ടറി വകുപ്പിന് 50 കോടിയിലേറെ രൂപയുടെ നഷ്ടം. അടുത്തയാഴ്ചത്തെ ടിക്കറ്റുകള്‍ റദ്ദാക്കിയതോടെ അച്ചടി ഇനത്തില്‍ മാത്രം രണ്ടുകോടിയുടെ നഷ്ടമുണ്ടായി.
ടിക്കറ്റുകള്‍ ചെലവാകുന്നില്ലെന്നു വിതരണക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന്
അടുത്തയാഴ്ച നറുക്കെടുക്കേണ്ടിയിരുന്ന എട്ടുവിഭാഗം ലോട്ടറികളാണു റദ്ദാക്കിയത്. 1.25 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചു കഴിഞ്ഞശേഷമാണു റദ്ദാക്കാന്‍ തീരുമാനിച്ചത്...
ഈ ടിക്കറ്റുകള്‍ മുഴുവന്‍ നശിപ്പിച്ചു കളയുന്നതോടെ 2.21 കോടി രൂപയാണു നഷ്ടം. മുഴുവന്‍ ടിക്കറ്റുകളും അച്ചടിച്ചിരുന്നെങ്കില്‍ നാലുകോടി രൂപ നഷ്ടമുണ്ടാകുമായിരുന്നു. 28 മുതലുള്ള നറുക്കെടുപ്പുകള്‍ മുന്‍
നിശ്ചയപ്രകാരം നടത്തും....
എത്ര ടിക്കറ്റുകള്‍ അച്ചടിക്കണമെന്നു വരുംദിവസങ്ങളിലെ വില്‍പന കൂടി കണക്കിലെടുത്തിട്ടേ തീരുമാനിക്കൂ. അച്ചടിക്കുന്ന ടിക്കറ്റുകളുടെ 25% വിറ്റുപോയില്ലെങ്കില്‍ സര്‍ക്കാരിനു നഷ്ടം വരും...ലോട്ടറി വില്‍പനയിലെ പ്രതിസന്ധി സര്‍ക്കാരിന്റെ സാമ്പത്തികഭദ്രതയെ കാര്യമായി ബാധിക്കും. പ്രതിമാസം 165കോടിയോളം രൂപയാണു ലോട്ടറിയിലൂടെ സര്‍ക്കാരിനു ലഭിക്കുന്നത്....ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിനു വിതരണക്കാരുടെ ജീവിതത്തെയും പ്രതികൂലമായി ബാധിക്കും.ഈ ടിക്കറ്റുകളിലൂടെ സര്‍ക്കാരിനു ലഭിക്കേണ്ടിയിരുന്ന 41.7 കോടി രൂപയുടെ ലാഭവും നഷ്ടമായി. ഈയാഴ്ചത്തെ ടിക്കറ്റ് വില്‍പന കുറഞ്ഞതു മൂലമുണ്ടായ നഷ്ടം വേറെ. 28നു ശേഷം നറുക്കെടുക്കേണ്ട ലോട്ടറികളുടെ എണ്ണം വെട്ടിക്കുറയ്ക്കാനും ലോട്ടറി വകുപ്പു തീരുമാനിച്ചു. ...ഡിസംബര്‍ 30 വരെയെങ്കിലും ലോട്ടറി നിയന്ത്രണം വേണ്ടിവരുമെന്നാണു വിലയിരുത്തല്‍....
https://www.facebook.com/Malayalivartha


























