പ്രശസ്ത സംഗീതജ്ഞയും ആദ്യ റേഡിയോ പ്രക്ഷേപകരിലൊരാളുമായ പറവൂര്‍ കെ ശാരദാമണി അന്തരിച്ചു

ട്രാവന്‍കൂര്‍ റേഡിയോ നിലയത്തിലെ ആദ്യ അനൗണ്‍സര്‍മാരിലൊരാളും പ്രശസ്ത സംഗീതജ്ഞയുമായ പറവൂര്‍ കെ ശാരദാമണി (94) അന്തരിച്ചു. സംസ്‌കാരം നാളെ വൈകിട്ട് തിരുവനന്തപുരം ശാന്തികവാടത്ത്തില്‍.
കേരളത്തിന്റെ റേഡിയോ പ്രക്ഷേപണത്തിന്റെ ആദ്യ നാളുകളില്‍ ട്രാവന്‍കൂര്‍ റേഡിയോ നിലയത്തിലെ ആദ്യ അനൗണ്‍സര്‍മാരായിരുന്നു പറവൂര്‍ കെ ശാരദാമണിയും സഹോദരി പറവൂര്‍ കെ രാധാമണിയും. മഹാത്മാഗാന്ധിയുടെ മരണം ഉള്‍പ്പെടെയുള്ള പ്രധാനവാര്‍ത്തകള്‍ അന്ന് കേരളീയര്‍ കേട്ടത് അവരുടെ ശബ്ദത്തിലൂടെയായിരുന്നു. കേരളത്തിന്റെ ദിശ മാറ്റിയ പല ചരിത്രസംഭവങ്ങള്‍ക്കും ദൃക്‌സാക്ഷിയുമായിരുന്നു ശാരദാമണി. ദിവാന്‍ സി പി രാമസ്വാമി അയ്യര്‍ക്കുനേരെ വധശ്രമം നടക്കുന്നതിനു ദൃക്‌സാക്ഷിയായിരുന്നു അവര്‍.
തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത അക്കാഡമിയില്‍ ശെമ്മാങ്കുടി ശ്രീനിവാസയ്യരുടെ കച്ചേരി നടക്കുന്നതിനിടെയായിരുന്നു ആക്രമണം. അന്ന് വേദിയില്‍ തംബുരുവിട്ട് കൂടെപ്പാടിയിരുന്നത് പറവൂര്‍ സിസ്‌റ്റേഴ്‌സ് എന്ന് അറിയപ്പെട്ടിരുന്ന ശാരദാമണിയും സഹോദരിയുമായിരുന്നു. ശെമ്മാങ്കുടി ശ്രീനിവാസയ്യരുടെ കേരളത്തിലെ പ്രഥമ ശിഷ്യരില്‍ പെടുന്നവരുമായിരുന്നു അവര്‍.
ഗായകന്‍ ജി വേണുഗോപാലിന്റെ അമ്മയുടെ മൂത്ത സഹോദരിയാണ് ശാരദാമണി. വേണുഗോപാലിനൊപ്പം വഴുതക്കാട്ടെ വീട്ടിലായിരുന്നു താമസം
https://www.facebook.com/Malayalivartha


























