Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

എസ്.എസ്.എല്‍.സി പരീക്ഷാ ടൈംടേബിളില്‍ മാറ്റം:  പരീക്ഷ മാര്‍ച്ച് 8 മുതല്‍ 27 വരെ

17 NOVEMBER 2016 09:45 AM IST
മലയാളി വാര്‍ത്ത

More Stories...

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

അടുത്ത മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷാ ടൈംടേബിളില്‍ മാറ്റം. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മാര്‍ച്ച് എട്ടിന് തുടങ്ങുന്ന പരീക്ഷ നേരത്തേ 23ന് അവസാനിക്കുന്ന രൂപത്തിലായിരുന്നു ക്രമീകരിച്ചിരുന്നത്.

പുതിയ ടൈംടേബിള്‍ പ്രകാരം എട്ടിന് തുടങ്ങുന്ന പരീക്ഷ മേയ് 27നായിരിക്കും അവസാനിക്കുക. വിദ്യാര്‍ഥികള്‍ക്ക് പ്രയാസമേറിയ ഊര്‍ജതന്ത്രം, രസതന്ത്രം, സാമൂഹികശാസ്ത്രം പരീക്ഷകളുടെ തലേദിവസം അവധി ലഭിക്കുന്ന രൂപത്തിലാണ് പുതിയ ടൈംടേബിള്‍ ക്രമീകരിച്ചിരിക്കുന്നത്. നേരത്തേ മാര്‍ച്ച് 21ന് നടത്താനിരുന്ന ഊര്‍ജതന്ത്രം പരീക്ഷ മാര്‍ച്ച് 16ലേക്ക് മാറ്റി. 21ന് പരീക്ഷ ഉണ്ടായിരിക്കില്ല.16ന് നടത്താനിരുന്ന സാമൂഹികശാസ്ത്രം പരീക്ഷ 27ലേക്കും മാറ്റി.

പരീക്ഷ ഉച്ചക്ക് ശേഷം 1.45ന് തന്നെയായിരിക്കും തുടങ്ങുക. പുതുക്കിയ ടൈംടേബിള്‍: മാര്‍ച്ച് എട്ട് (ബുധന്‍) ഒന്നാം ഭാഷ പാര്‍ട്ട് ഒന്ന്, ഒമ്പത് ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്, 13 രണ്ടാം ഭാഷ ഇംഗ്‌ളീഷ്, 14 മൂന്നാം ഭാഷ ഹിന്ദി, 16 ഊര്‍ജതന്ത്രം, 20ഗണിതശാസ്ത്രം, 22രസതന്ത്രം, 23 ജീവശാസ്ത്രം, 27 സാമൂഹിക ശാസ്ത്രം.

എസ്.എസ്.എല്‍.സി ഐ.ടി പരീക്ഷ ഫെബ്രുവരി 22ന് തുടങ്ങി മാര്‍ച്ച് രണ്ടിന് അവസാനിക്കും. മോഡല്‍ പരീക്ഷ ഫെബ്രുവരി 13ന് തുടങ്ങി 21ന് അവസാനിക്കും. ഹൈസ്‌കൂളുകളിലെയും അനുബന്ധ എല്‍.പി, യു.പി സ്‌കൂളുകളിലെയും വാര്‍ഷികപരീക്ഷകള്‍ മാര്‍ച്ച് ഒന്ന് മുതല്‍ ആറ് വരെയും 28 മുതല്‍ 30വരെയും നടക്കും. ഇത്തവണ 54 കേന്ദ്രങ്ങളിലായിരിക്കും ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തുക. പത്താം ക്‌ളാസില്‍ പഠിപ്പിക്കുന്ന അധ്യാപകരെ മാത്രമേ മൂല്യനിര്‍ണയത്തിന് നിയമിക്കൂ. നവംബര്‍ 15ന് അവസാനിച്ച പരീക്ഷാ ഫീസടയ്ക്കല്‍ തീയതി ഏതാനും ദിവസം കൂടി നീട്ടാനും തീരുമാനിച്ചു.

പരീക്ഷാനടത്തിപ്പ് ചുമതലയുള്ളവര്‍ക്ക് നല്‍കിയിരുന്ന നിശ്ചിത തുക പ്രതിഫലം ഒരു ഡി.എ എന്ന രൂപത്തില്‍ പരിഷ്‌കരിക്കാനും തീരുമാനിച്ചു. നേരത്തേ 100 രൂപയില്‍ താഴെ ലഭിച്ചിരുന്ന പ്രതിഫലം ഡി.എ ആക്കിയതോടെ ചുരുങ്ങിയത് 400 രൂപയെങ്കിലുമാകും. പരീക്ഷാ നടത്തിപ്പിന് ആവശ്യമായ കണ്ടിന്‍ജന്‍സി തുക ഇരട്ടിയാക്കാനും യോഗം തീരുമാനിച്ചു.

ഡി.പി.ഐ കെ.വി. മോഹന്‍കുമാര്‍, ജോയന്റ് പരീക്ഷാ കമീഷണര്‍ മാത്യു, പരീക്ഷാസെക്രട്ടറി കെ.ഐ. ലാല്‍, അധ്യാപക സംഘടനാപ്രതിനിധികളായ എ.കെ. സൈനുദ്ദീന്‍, കെ.സി. ഹരികൃഷ്ണന്‍, എം. സലാഹുദ്ദീന്‍, ശരച്ചന്ദ്രന്‍, എ. മുഹമ്മദ്, എ.വി. ഇന്ദുലാല്‍, ഇടവം ഖാലിദ്കുഞ്ഞ് തുടങ്ങിയവര്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (49 minutes ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (1 hour ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (4 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (4 hours ago)

പിണറായി രാജി വയ്ക്കും..?!  (4 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (4 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (4 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (5 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (5 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (8 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (8 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (8 hours ago)

Malayali Vartha Recommends