Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

കേരള സര്‍ക്കാരിന്റെ സിവില്‍ സപ്ലൈസ് വകുപ്പ് വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തി

17 NOVEMBER 2016 02:46 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചിട്ടുണ്ട്

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

കേരള സര്‍ക്കാരിന്റെ സിവില്‍ സപ്ലൈസ് വകുപ്പ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഗുരുതരമായ ഈ ഡാറ്റ മോഷണത്തിലൂടെ മുഴുവന്‍ കേരളീയരുടെയും സകല വിവരങ്ങളും ഹാക്കര്‍മാരുടെ പക്കലെത്തി എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ടോക്കിയോയയില്‍ ജീവിക്കുന്ന തിരുവനന്തപുരം സ്വദേശിയാണ് ഡാറ്റ മോഷണത്തിന് പിന്നിലെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു

റേഷന്‍ കാര്‍ഡുടമയുടെയും കുടുംബാംഗങ്ങളുടെയും പേരുകള്‍, വിലാസം, ജനനത്തീയതി, ലിംഗം, തിരിച്ചറിയല്‍ കാര്‍ഡ് വിവരങ്ങള്‍, ഇലക്ട്രിസിറ്റി, ഗ്യാസ് കണക്ഷന്‍ വിവരങ്ങള്‍ തുടങ്ങിയ അതിപ്രധാനമായ വിവരങ്ങള്‍ നഷ്ടമായിട്ടുണ്ട് എന്നാണ് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് പറയുന്നത്.

നഷ്ടപ്പെട്ട വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല എന്ന് വിദഗ്ധര്‍ പറയുന്നു.

സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്‌സൈറ്റ് രൂപകല്‍പന ചെയ്തവരുടെ മണ്ടത്തരം കൊണ്ടാണ് തനിക്ക് ഇത്രയും അനായാസമായി ഡാറ്റ കിട്ടിയത് എന്ന് ഹാക്ക് ചെയ്തയാള്‍ പറയുന്നു. എല്ലാ റേഷന്‍ കാര്‍ഡ് നമ്ബറുകളുടെയും സൈറ്റില്‍ ലഭ്യമായിരുന്നു. തുടര്‍ച്ചയായ നമ്ബറുകള്‍ അടിച്ചുകൊടുത്താല്‍ വിവരങ്ങള്‍ കിട്ടും. അത്രയ്ക്കും സുരക്ഷിതത്വമില്ലാത്ത തരത്തിലായിരുന്നു സൈറ്റിന്റെ രൂപകല്‍പ്പന.

വെറും ഒരാഴ്ചത്തെ സമയം കൊണ്ടാണ് താന്‍ 100 ജിബിയോളം വരുന്ന ഡാറ്റ എടുത്തത് എന്നാണ് ഇയാളുടെ അവകാശ വാദം. ഒരേ ഐപി യില്‍ നിന്നും മുപ്പത് മില്യണ്‍ റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ പരതിയെടുത്തിട്ടും ആരും ഇത് ശ്രദ്ധിച്ച് പോലും ഇല്ല എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നു എന്നും ഇയാള്‍ പറയുന്നു. പൊതുവിതരണ സമ്ബ്രദായത്തിലെ ഗുണഭോക്താക്കളുടെ വിവരങ്ങളെല്ലാം വെബ്‌സൈറ്റില്‍ ലഭ്യമായിരുന്നു.

നഷ്ടപ്പെട്ട ഡാറ്റ കൊണ്ട് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും എന്ന ആശങ്കയിലാണ് വിവരം അറിഞ്ഞവര്‍. ഡുപ്ലിക്കേറ്റ് സിം കാര്‍ഡുകള്‍ മുതല്‍ നെറ്റ് ബാങ്കിംഗ് പാസ് വേര്‍ഡുകള്‍ വരെ ഇത് കൊണ്ട് ഉണ്ടാക്കാന്‍ പറ്റും. എന്‍ ഐ സിയാണ് സൈറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്. എന്തിനാണ് താന്‍ ഈ കടുംകൈ ചെയ്തത് എന്ന് എന്‍ ടി ആര്‍ എന്ന് മാത്രം ഐഡന്റിറ്റി വെളിപ്പെടുത്തിയ ഹാക്കര്‍ പറയുന്നുണ്ട്.

കേരളത്തിലെ ഒരാളുടെ റേഷന്‍ കാര്‍ഡ് നമ്ബര്‍ അറിയാം എന്നിരിക്കട്ടെ. അയാളുടെയും കുടുംബത്തിന്റെയും എല്ലാ വിവരങ്ങളും കിട്ടാന്‍ പാകത്തില്‍ ഒരു വെബ്‌സൈറ്റാണ് നമ്മുടെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനുള്ളത്. ഇനി റേഷന്‍ കാര്‍ഡ് നമ്ബര്‍ പോലും അറിയില്ല എന്നിരിക്കട്ടെ, റാന്‍ഡം ആയി ഏതെങ്കിലും നമ്ബര്‍ കൊടുത്താലും കിട്ടും വെറുതെ കുറച്ച് വിവരങ്ങള്‍.

നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍ ഐ സി) യാണ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ വെബ്‌സൈറ്റ് തയ്യാറാക്കിയത്. റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ത്തിട്ടുള്ള ആരുടെ വിവരങ്ങള്‍ക്കും ഒരു വിലയും, സ്വകാര്യതയും കല്‍പ്പിക്കാത്ത വിധമാണ് സൈറ്റിന്റെ ഡിസൈന്‍. റഷന്‍ കാര്‍ഡില്‍ പേര് ചേര്‍ത്തവരുടെ വിവരങ്ങള്‍ ആര്‍ക്കും എവിടെ നിന്നും കിട്ടും എന്നതാണ് സ്ഥിതി.

റേഷന്‍ കാര്‍ഡുടമകളുടേയും കാര്‍ഡില്‍ പേര് ചേര്‍ത്തവരുടേയും വിവരങ്ങള്‍ സിവില്‍ സപ്ലൈസ് വകുപ്പ് വെബ്‌സൈറ്റില്‍ ലഭ്യമാണ്. നിങ്ങളുടെ റേഷന്‍ കാര്‍ഡ് നമ്ബര്‍ അടിച്ചുകൊടുക്കുകയേ വേണ്ടൂ, ഒരു ഒ ടി പി സംവിധാനം പോലും ഇല്ലാതെ വിവരങ്ങള്‍ ലഭ്യമാകും. ജനനത്തീയതി തൊട്ട് ഗ്യാസ് കണക്ഷന്‍ നമ്ബറും ഇലക്ട്രിസിറ്റി നമ്ബറുമൊക്ക ഇങ്ങനെ കിട്ടും എന്നതാണ് രസകരം.

ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് അല്‍പ്പം കുശാഗ്രബുദ്ധി പ്രയോഗിച്ചാല്‍ വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിന്റെ പാസ്വേര്‍ഡ് മാറ്റിയെടുക്കാനാകുമെന്ന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ സീനിയര്‍ ടെക്‌നിക്കല്‍ മാനേജരായ വി കെ ആദര്‍ശ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. വിവരം ചേരുന്നതിന് സാധ്യയുണ്ടെങ്കില്‍ സര്‍ക്കാര്‍ ഇത് നടപ്പാക്കാതിരിക്കുകയാണ് ചെയ്യേണ്ടതെന്നിരിക്കെ സര്‍ക്കാര്‍ ഒരു സുരക്ഷാ നിലപാടും സ്വീകരിച്ചില്ല എന്നത് വ്യക്തം.

സൈറ്റിലെ സുരക്ഷാ പാളിച്ചകള്‍ ചൂണ്ടിക്കാട്ടാനാണ് താന്‍ സൈറ്റ് ഹാക്ക് ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചത് എന്ന് എന്‍ ടി ആര്‍ എന്ന പേരില്‍ അറിയപ്പെടുന്ന തിരുവനന്തപുരം സ്വദേശി പറഞ്ഞു. ഇക്കാര്യം സംബന്ധിച്ച് താന്‍ പലതവണ എന്‍ഐസിക്ക് മെയില്‍ അയച്ചു. അവരെ ബന്ധപ്പെട്ടു. എന്നാല്‍ ഒരു പ്രതികരണവും ഉണ്ടായില്ല. പിന്നീടാണ് ഡാറ്റ എടുത്ത് ഫേസ്ബുക്കിലൂടെ പുറത്ത് വിടാന്‍ തീരുമാനിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (8 minutes ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (13 minutes ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (19 minutes ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (28 minutes ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (48 minutes ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (48 minutes ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (1 hour ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (1 hour ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (1 hour ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (3 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (5 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (5 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (5 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (6 hours ago)

Malayali Vartha Recommends