Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

മുത്തശ്ശന്‍ കൊച്ചുമകള്‍ക്ക് നല്‍കിയ സ്‌നേഹചുംബനത്തെ അശ്ലീലമായി ചിത്രീകരിച്ചവരോട് ആ മകള്‍ക്ക് പറയാനുള്ളത്

17 NOVEMBER 2016 04:08 PM IST
മലയാളി വാര്‍ത്ത

More Stories...

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

എല്ലാം അശ്ലീലച്ചുവയോടെ കാണാനും പറയാനും ഉള്ള മനസ്ഥിതിയിലാണോ മിക്ക കേരളീയരും ജീവിക്കുന്നത്. ഒരു യുവതിയുടെ ചോദ്യമാണ്. വന്നുവന്ന് പിതാവിന് മകളെപ്പോലെ ചുംബിക്കാനാകാത്ത അവസ്ഥയിലെത്തി നില്‍ക്കുകയാണ് കാര്യങ്ങള്‍. മുത്തശ്ശന്‍ തനിക്ക് നല്‍കിയ സ്‌നേഹചുംബനത്തെ ലൈംഗികമായി ചിത്രീകരിച്ച ഞരമ്പുരോഗികള്‍ക്ക് മറുപടിയുമായി നിലമ്പൂര്‍ കരുവാരക്കുണ്ട് സ്വദേശിനിയായ യുവതിയുടെ മറപടി. അശ്ലീല വാര്‍ത്തകള്‍ മാത്രം പോസ്റ്റ് ചെയ്യുന്ന സിനിമാ വാര്‍ത്തകള്‍ എന്ന ഫേസ്ബുക്ക് പേജിലാണ് യുവതിയെയും മുത്തശ്ശനെയും അശ്ലീലമായി ചിത്രീകരിച്ചു കൊണ്ടുള്ള വാര്‍ത്ത വന്നത്. മൂന്നര വര്‍ഷം മുന്‍പാണ് താന്‍ ആ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്നും യുവതി പറയുന്നു. യുവതിയുടെ വാക്കുകള്‍ ഇങ്ങനെ:
ഏകദേശം മൂന്നര വര്‍ഷം മുന്‍പ് ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്ത എന്റെയും മുത്തശ്ശന്റെയും കൂടിയുള്ള ഫോട്ടോ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ദുരുപയോഗം ചെയ്തതായി അറിഞ്ഞിരുന്നു. രാഷ്ട്രീയക്കാരെ കുറിച്ച്! കള്ളവാര്‍ത്തകള്‍ ഉണ്ടാക്കി വിടുന്ന ഏതോ തമിഴ്! പേജിലാണ് അത് കണ്ടത്. ഡിഎംകെ നേതാവും സ്ഥാനാര്‍ത്ഥിയുമായിരുന്ന അന്‍പഴകന്‍ എന്നയാള്‍ക്ക് എന്റെ മുത്തശ്ശനുമായുള്ള മുഖച്ഛായ മുതലെടുത്തായിരുന്നു ആ വാര്‍ത്ത.
പാര്‍ട്ടിക്കാരുടെ പരസ്പരം താറടിച്ചു കാണിക്കാനുള്ള കെട്ടി ചമയ്ക്കല്‍ വാര്‍ത്തകളുടെ സ്ഥിരം ശൈലിയില്‍ വന്ന ഒരെണ്ണം. എന്റെ ഭര്‍ത്താവിന്റെ തമിഴ്‌നാട്ടിലുള്ള ഒരു സുഹൃത്താണ് അത് കണ്ടു ഞാനാണെന്ന് മനസിലാക്കി ശ്രദ്ധയില്‍ പെടുത്തിയത്. അന്നതിനെതിരെ പോലിസ് സ്‌റ്റേഷനിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. അതിന്റെ പിന്നാലെ തൂങ്ങാന്‍ വയ്യാത്തോണ്ട് ഞാനും അത് വിട്ടു.
എന്നാല്‍ രണ്ട് ദിവസം മുന്‍പ് ഇതേ ഫോട്ടോ വ്യാജ അശ്ലീല വാര്‍ത്തകള്‍ മാത്രം പ്രചരിപ്പിക്കുന്ന മറ്റൊരു മലയാളം പേജില്‍ ഉപയോഗിച്ചിരിക്കുന്നതായി ചില സുഹൃത്തുക്കള്‍ ശ്രദ്ധയില്‍ പെടുത്തി. 86 വയസ്സുള്ള കോട്ടയംകാരന്റെയും 24 കാരിയായ മരുമകളുടെയും വീഡിയോ വാട്‌സാപ്പില്‍ കണ്ട് ഗള്‍ഫിലുള്ള ചെറിയ മകന്‍ ഞെട്ടി (ആഹാ എത്ര മനോഹരം!) എന്നാണ് വാര്‍ത്ത ലിങ്കില്‍ ക്ലിക് ചെയ്താല്‍ ഒരു പിണ്ണാക്കും ലോഡാവില്ല! തമ്പ്‌നെയിലായി മുത്തശ്ശന്‍ എന്നെ ഉമ്മ വെക്കണ ഫോട്ടോയും! പേജില്‍ പോയി നോക്കിയപ്പോള്‍ അതിലുള്ള എല്ലാ വാര്‍ത്തയും ഈ തരം! എല്ലാത്തിനും തമ്പ് നെയില്‍ മാത്രം. ലിങ്ക് ഒന്നും പ്രവര്‍ത്തിക്കില്ല. 94000 ലൈക് ഉണ്ട് പേജിന്‍! ഇക്കണ്ട ആള്‍ക്കാര് മുഴുവന്‍ ഈ വക വാര്‍ത്ത ഫോളോ ചെയ്യുന്നുണ്ടെന്ന് സാരം.
ഇത് പടച്ചു വിട്ടവരോട്:
കുറച്ച് തിരുത്തുണ്ട്. ആ ഫോട്ടോയില്‍ കാണുന്നത് എന്റെ മുത്തശ്ശനാണ്, ഭര്‍ത്താവിന്റെ അച്ഛനല്ല! മുത്തശ്ശന് 84 വയസ്സായിട്ടേള്ളൂ. രണ്ട് വയസു കൂട്ടി ഇട്ടണ്ടല്ലോ! എനിക്ക് 27 വയസ്സുണ്ട്. 3 വയസ്സ് കുറച്ചിട്ടതില്‍ സന്തോഷം! ഞങ്ങള്‍ കരുവാരകുണ്ടുകാരാണ്, കോട്ടയവുമായി കോട്ടയം കുഞ്ഞച്ചന്‍ കണ്ട പരിചയം മാത്രേള്ളൂ! പിന്നെ ഈ വാര്‍ത്ത കണ്ട് ഗള്‍ഫില്‍ ഇരുന്നു ഞെട്ടാന്‍ എന്റെ ഭര്‍ത്താവ് ഗള്‍ഫിലുമല്ല, മൂപ്പരെ ഞാന്‍ അല്ലാണ്ടെ തന്നെ ആവശ്യത്തിന് ഞെട്ടിക്കുന്നുമുണ്ട്.
മാസ്സ് റിപ്പോര്‍ട്ട് ചെയ്ത് പോസ്റ്റ് നീക്കം ചെയ്യിച്ചിട്ടുണ്ട്. എങ്കിലും പല പോസ്റ്റുകളും മിനുട്ട് വെച്ച് ഇതില്‍ റീഷെയര്‍ ചെയ്തു കണ്ടത് കൊണ്ട് ഇതും അങ്ങനെ ഷെയര്‍ ചെയ്തു പോയിട്ടുണ്ടാവാന്‍ സാധ്യതയുണ്ട്. ഇത് തന്നെ ഒരു പണിയായി കൊണ്ട് നടക്കുന്നവരല്ലേ! പേജ് പൂട്ടിക്കാന്‍ നോക്കീട്ട് സാധിക്കുന്നില്ല. അതിന് സാധിക്കുമെങ്കില്‍ താഴെയുള്ള ലിങ്കില്‍ പോയി റിപ്പോര്‍ട്ട് ചെയ്തു സഹായിക്കുക.
നീ ഫേസ്ബുക്കില്‍ ഫോട്ടോ ഇട്ടു കളിച്ചിട്ടല്ലേ ഈ ഗതി വന്നത്? വല്ല പട്ടീടെയോ പൂച്ചടെയോ പൂവിന്റെയോ ത്രിഷടെയോ ഫോട്ടോ ഇട്ടാ മതിയാര്‍ന്നില്യേ? എന്ന് എന്നോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നവരോടും മനസ്സില്‍ വിചാരിക്കുന്നവരോടും, എനിക്കിതു കൊണ്ട് ഒരു പുല്ലും ഇല്ല! ഈ ഫോട്ടോയില്‍ അശ്ലീലം കാണുന്നവര്‍ക്കും ഈ വക പേജുകള്‍ ഫോളോ ചെയ്ത് അതിലെ വാര്‍ത്തയും വിശ്വസിച്ചു സ്വയം ഉദ്ധരിച്ച് അത് കഴിഞ്ഞിട്ട് സാമൂഹ്യോദ്ധാരണത്തിന് ഇറങ്ങുന്നവര്‍ക്കും നല്ല നടുവിരല്‍ നമസ്‌കാരം!
സൈബര്‍ സെല്ലില്‍ കേസ് ഫോളോ അപ്പ് ചെയ്യുന്നതായിരിക്കും, വല്യേ പ്രതീക്ഷയൊന്നും ഇല്യാച്ചാലും!!
ഈ ഫോട്ടോ വാട്‌സാപ്പില്‍ വൈറല്‍ ആണെന്നും കേട്ടു! 84 ആം വയസ്സില്‍ ഒരു മേജര്‍ സര്‍ജറീം കഴിഞ്ഞു കെടക്കണ എന്റെ മുത്തശ്ശനെ ഈ പ്രായത്തില്‍ വാട്‌സ്ആപ്പില്‍ വൈറല്‍ ആക്കിയവര്‍ക്ക് നമോവാകം!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (1 hour ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (1 hour ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (5 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (5 hours ago)

പിണറായി രാജി വയ്ക്കും..?!  (5 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (5 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (5 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (5 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (5 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (8 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (9 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (9 hours ago)

Malayali Vartha Recommends