വിവാഹ വാഗ്ദാനം നല്‍കി കാമുകന്‍ കൂട്ടികൊണ്ടുപോയ പതിനേഴുകാരിയെ 14 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു

വിവാഹ വാഗ്ദാനം നല്‍കി കാമുകന്‍ കൂട്ടികൊണ്ടുപോയ പതിനേഴുകാരി ദളിത് പെണ്‍കുട്ടിയെ 14 പേര്‍ ചേര്‍ന്ന് കൊല്ലം മുതല്‍ കന്യാകുമാരി വരെയുള്ള പലയിടങ്ങളില്‍ വച്ച് ഒന്‍പത് ദിവസം ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 11 പേര്‍ അറസ്റ്റില്‍. ഇതില്‍ പതിനാലുപേരെ പ്രതികളായി ചേര്‍ത്ത് കേസെടുത്തിട്ടിട്ടുണ്ടെങ്കിലും മുപ്പതിലധികം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസിന് സൂചനയുണ്ട്.
കഴക്കൂട്ടത്ത് ആമ്പല്ലൂരില്‍ വാടകയ്ക്ക് താമസിക്കുന്ന പ്രിയ എന്ന ബെറ്റി(38), കൊല്ലം ചവറയില്‍ തേക്കുഭാഗം കോയിവിള പാറുമ്പ ജാന്‍സി ഭവനില്‍ സുനില്‍ജോണ്‍(40) മരുപ്പന്‍കോട് വാഴവിള തിരുവാതിരയില്‍ പ്രവീണ്‍(34), മാണിക്കല്‍ പാലാംകോണം വടയണികോണം ഈന്തിവിളവീട്ടില്‍ കണ്ണന്‍പ്പനെന്നുവിളിക്കുന്ന അനൂപ് കൃഷ്ണന്‍(26), നെല്ലനാട് പനയറ മാണിക്കല്‍ മുസഌംപള്ളിക്ക് സമീപം തടത്തരികത്ത് വീട്ടില്‍ അനീബ്‌റാഫി(24), കണിയാപുരം ചാലില്‍ ലക്ഷം വീട്ടില്‍ അബു(34), ചന്തവിള അനശ്വര ഷെമി മന്‍സിലില്‍ ഷാക്കിര്‍(34), കാട്ടായിക്കോണം ആലുവിള വീട്ടില്‍ പ്രമോദ്(47), കോലിക്കോട് നേതാജിപുരം സ്വദേശി ഷെരീഫ്(37),പാങ്ങപ്പാറ വാടകയ്ക്ക് താമസിക്കുന്ന പേട്ട ചിത്തിര നഗര്‍ സൗപര്‍ണികയില്‍ രതീഷ്(34), കാര്യവട്ടം തുണ്ടത്തില്‍ വീട്ടില്‍ അജുവെന്ന് വിളിക്കുന്ന അജയകുമാര്‍(38) എന്നിവിരാണ് അറസ്റ്റിലായത്.
കാമുകന്‍ അടക്കമുള്ളര്‍ ഒളിവിലാണ്. സംഭവത്തെപറ്റി പൊലീസ് പറയുന്നതിങ്ങനെ: മംഗലപുരം സ്വദേശിനിയായ പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന പരവൂര്‍ സ്വദേശിയായ സജിത്ത്(24)ആണ് വിവാഹ വാഗ്ദാനം നല്‍കി ഈ മാസം നാലിന് ആറ്റിങ്ങല്‍ ബസ് സ്റ്റാന്റില്‍ നിന്ന് പെണ്‍കുട്ടിയെ കൂട്ടികൊണ്ടുപോയത്. അതിനുശേഷം ഇയാളുടെ സുഹൃത്തും കൊല്ലം പരവൂര്‍ സ്വദേശിയുമായ വിപിന്‍ലാലിന്റെ വീട്ടില്‍ വച്ച് സജിത്തും വിപിന്‍ലാലും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു.പിന്നീട് ബന്ധുവിന്റെ വീടെന്ന് പരിചയപ്പെടുത്തി സജിത്ത് പെണ്‍കുട്ടിയെ വെട്ടുറോഡില്‍ വാടകക്ക് താമസിക്കുന്ന ഫിലോമിനയുടെ വീട്ടില്‍ കൊണ്ട് താമസിപ്പിച്ചു.
ഇവിടെ വച്ച് സുനില്‍ ജോണ്‍ അടങ്ങുന്ന സംഘം പീഡിപ്പിക്കുകയും പണം വാങ്ങി മറ്റുള്ളവര്‍ക്ക് കാഴ്ച വച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഇവര്‍ കഴക്കൂട്ടത്തെ വിവിധ ലോഡ്ജുകളിലും, പോത്തന്‍കോട്, കാട്ടായിക്കോണം, എന്നിവടങ്ങളില്‍ കൊണ്ടുപോയി ഉന്നതര്‍ അടക്കമുള്ളവര്‍ക്ക് കാഴ്ചവച്ചു. അതിനുശേഷം നാഗര്‍കോവിലും കന്യാകുമാരിയിലുള്ള ലോഡ്ജിലും എത്തിച്ചു. പീഡന സംഘത്തില്‍ ഒരുമെഡിക്കല്‍ റെപ്പും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരില്‍ നിന്നും രക്ഷപ്പെട്ട് വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് സംഭവങ്ങള്‍ തുറന്ന് പറഞ്ഞതിനെ തുടര്‍ന്ന് വീട്ടുകാര്‍ മംഗലപുരം പൊലീസില്‍ പരാതി നല്‍കുകായിരുന്നു.
https://www.facebook.com/Malayalivartha


























