മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വീകരിച്ച് കെ. സുരേന്ദ്രന്‍, സഹകരണ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുണ്ടോയെന്ന് പരിശോധിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി

സഹകരണ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുണ്ടോയെന്ന് ബി.ജെ.പി നേതാക്കള്‍ക്കൊപ്പം പോയി പരിശോധിക്കാന്‍ തയ്യാറാണെന്ന മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വീകരിക്കുന്നതായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നാട്ടില്‍ തന്നെയുള്ള പിണറായി സര്‍വീസ് സഹകരണ ബാങ്കിലും കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്കിലും പോകാമെന്നും എന്നാല്‍ ഒടുവില്‍ മുഖ്യമന്ത്രി വാക്കു മാറരുതെന്നും സുരേന്ദ്രന്‍ ഫേയ്‌സ്ബുക്കിലൂടെ അറിയിച്ചു.
ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം....
സഹകരണ ബാങ്കുകളില്‍ കള്ളപ്പണനിക്ഷേപമുണ്ടോ എന്ന് പരിശോധിക്കാന്‍ ഒന്നോ രണ്ടോ ബാങ്കുകളില്‍ ബി. ജെ. പി നേതാവിനൊപ്പം പോയി പരിശോധിക്കാന്‍ തയാറാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ഞങ്ങള്‍ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു. മുഖ്യമന്ത്രിയുടെ നാട്ടില്‍ തന്നെയുള്ള പിണറായി സര്‍വീസ് സഹകരണബാങ്കിലും കതിരൂര്‍ സര്‍വീസ് സഹകരണബാങ്കിലും തന്നെ പോകാം. മുഖ്യമന്ത്രി വാക്കു മാറരുത്.
https://www.facebook.com/Malayalivartha


























