ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്

ശബരിമല പാതയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് തീര്‍ഥാടകര്‍ക്ക് പരിക്കേറ്റു. കെഎസ്ആര്‍ടിസി ബസും തീര്‍ഥാടകര്‍ സഞ്ചരിച്ച കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ശബരിമല ദര്‍ശനം കഴിഞ്ഞ മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്ന സംഘം.
രാവിലെ 9.20ന് ചാലക്കയത്തിനും അട്ടത്തോടിനും മധ്യേ പൊന്നുംപാറ വളവിലാണ് അപകടം നടന്നത്. കാറില്‍ സഞ്ചരിച്ച ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പമ്പ സിഐ എസ്.വിദ്യാധരന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി ഗതാഗതം തടസം ഒഴിവാക്കി.
https://www.facebook.com/Malayalivartha


























