പണയം വച്ചവരുടെ ശ്രദ്ധയ്ക്ക്... പണയ സ്വര്‍ണം എടുക്കാന്‍ പോലീസിനെക്കൂടി കൊണ്ടു വരിക

ബാങ്കില്‍ ക്യൂ നിന്ന് വിയര്‍ത്ത് പുതിയ നോട്ടുമായി പണയത്തിനെത്തിയ പലര്‍ക്കും പണയ സ്വര്‍ണം എടുക്കണമെങ്കില്‍ പോലീസിനെ കൊണ്ടു വരാന്‍ പറയുന്നു. വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് തൊഴിലാളികള്‍ നടത്തിവന്ന സമരമാണ് മുത്തൂറ്റില്‍ പണയം വച്ചവര്‍ക്ക് അക്കടിയായത്. സമരം 16 ദിവസം പിന്നിടുമ്പോള്‍ പണയം വച്ച സ്വര്‍ണം തിരിച്ചെടുക്കാന്‍ സാധിക്കാത്ത ഉപഭോക്താക്കള്‍ പ്രതിസന്ധിയിലാണ്.
മിക്ക ബ്രാഞ്ചുകളും സമരം കാരണം അടഞ്ഞു കിടക്കുന്ന അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തില്‍ പണയം എടുക്കാന്‍ വരുന്നവരോട് പൊലീസിനെ കൂട്ടി വരാനാണ് മുത്തൂറ്റ് മാനേജ്‌മെന്റ് നിര്‍ദേശിച്ചിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ടുള്ള സന്ദേശങ്ങള്‍ മിക്ക മാനേജ്‌മെന്റുകള്‍ക്കും ലഭിച്ചു.
എന്നാല്‍, സ്വര്‍ണപ്പണയം എടുക്കണമെങ്കില്‍ പൊലീസിനെയും കൂട്ടി വരണമെന്ന നിര്‍ദ്ദേശം എല്ലാവരെയും ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ഇതോടെ സമരം കഴിഞ്ഞ് പണയം എടുക്കാമെന്ന് വച്ചാല്‍ വലിയ തോതില്‍ അമിത പലിശ നല്‍കേണ്ടി വരുമോ എന്ന ആശങ്ക ഉപഭോക്താക്കള്‍ക്കിടയില്‍ ശക്തമാണ്. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട് മുത്തൂറ്റിന്റെ നിര്‍ദ്ദേശം പാരയായി മാറിയിരിക്കയാണ്. ചില ബ്രാഞ്ചുകള്‍ തുറക്കുന്നുണ്ടെങ്കിലും ജീവനക്കാര്‍ കസ്റ്റമേഴ്‌സിനെ കടത്തി വിടുന്നില്ലെന്നാണ് മുത്തൂറ്റ് മാനേജ്‌മെന്റിന്റെ പരാതി.
പതിനാറ് ദിവസത്തെ സമരത്തിലൂടെ മുതലാളിക്ക് നഷ്ടമായത് ആയിരക്കണക്കിന് കോടി രൂപയുടെ കച്ചവടമാണ്. അതുകൊണ്ട് തന്നെ സാമ്പത്തിക നിയന്ത്രണത്തിന്റെ കാലത്ത് ചര്‍ച്ചകളിലൂടെ തൊഴില്‍ സമരത്തിന് അവസാനമുണ്ടാക്കാന്‍ മുതലാളി തന്നെ മുന്നിലെത്തുമെന്നായിരുന്നു പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അത് നടന്നില്ല. ഇതോടെ മുത്തൂറ്റ് ഫിനാന്‍സില്‍ ആഭരണം പണയം വച്ച സാധാരണക്കാരാണ് വലയുന്നത്.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ധനഇടപാട് സ്ഥാപനങ്ങളുടെ പട്ടികയെടുത്താല്‍ ബാങ്കിതര സ്ഥാപനമെന്ന നിലയില്‍ ഒന്നാം സ്ഥാനത്താണ് മലയാളികളുടെ ഉടമസ്ഥതയിലുള്ള മുത്തൂറ്റ് ഫിനാന്‍സ്. 95 ലക്ഷത്തോളം ഇടപാടുകളും കാല്‍ ലക്ഷത്തോളം ജീവനക്കാരുമുള്ള വന്‍കിട സ്ഥാപനം പിടിവാശിയുമായി ഒരു വശത്ത് തുടരുമ്പോള്‍ കേരളത്തിലെ ഏറ്റവും പ്രബലമായ തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ സമരത്തിനിറങ്ങിയ മൂവായിരത്തോളം ജീവനക്കാര്‍ മറുവശത്തുമായി നില്‍ക്കുമ്പോള്‍ കടുത്ത പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. സമരം പതിനാല് ദിവസം പിന്നിട്ടു. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ എല്ലാം പരിഹരിക്കപ്പെടുമെന്നായിരുന്നു പ്രതീക്ഷ.
രണ്ട് ന്യായമായ ആവശ്യങ്ങളായിരുന്നു ജിവനക്കാര്‍ക്കായി തൊഴിലാളി സംഘടന മുന്നോട്ട് വച്ചത്. സമരക്കാര്‍ക്കെതിരായ കേസ് പിന്‍വലിക്കുക, അന്യായ സ്ഥലം മാറ്റം റദ്ദാക്കുകയെന്നിവയായിരുന്നു ഇത്. ജീവനക്കാരുടേയും ഇടപാടുകാരുടേയും വേദനയ്ക്ക് ആശ്വാസമെത്തിക്കാനായിരുന്നു ഇത്. എന്നാല്‍ മുത്തൂറ്റ മുതലാളി ഇതിന് പോലും വഴങ്ങിയില്ല.
ഏകപക്ഷീയമായി സമരം പിന്‍വലിച്ച് ജീവനക്കാര്‍ ജോലിക്ക് കയറുക. വേതന വര്‍ദ്ധനവ് അടക്കമുള്ള വിഷയങ്ങളിലും ഈ നിലപാടിലാണ് മുത്തൂറ്റ് ഫിനാന്‍സിന്റെ മുതലാളിമാര്‍. ഇതോടെ സമരം ശക്തമാക്കാനാണ് തൊഴിലാളി സംഘടനകളുടെ നിലപാട്. മൂത്തൂറ്റ് ഫിനാന്‍സ് പൂട്ടിപോയാലും കുഴപ്പമില്ലെന്നും ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്നുമാണ് മൂത്തൂറ്റ് മാനേജ്‌മെന്റിന്റെ നിലപാട്.
https://www.facebook.com/Malayalivartha


























