ക്ഷേത്ര ഭണ്ഡാരത്തില്‍ 10 ലക്ഷത്തിന്റെ അസാധു നോട്ടുകള്‍

തിരുവല്ലത്തെ പരശുരാമസ്വാമി ക്ഷേത്രഭണ്ഡാരത്തില്‍നിന്ന് പത്തു ലക്ഷം രൂപയുടെ അസാധുനോട്ട്് കണ്ടെടുത്തു. മാസത്തിലൊരിക്കലുള്ള ഭണ്ഡാരപരിശോധനയിലാണ് കാണിക്കയായി സമര്‍പ്പിച്ച നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. ആയിരത്തിന്റെ നോട്ടുകള്‍ കെട്ടുകളായി പേപ്പറില്‍ പൊതിഞ്ഞ നിലയിലും കുറച്ചു നോട്ടുകള്‍ അല്ലാതെ പൊതിഞ്ഞ നിലയുമാണ് ഭണ്ഡാരത്തില്‍ നിക്ഷേപിച്ചിരുന്നത്.
ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവായതിനുശേഷം ആദ്യമായിട്ടാണ് ഒരു ദേവസ്വം ക്ഷേത്രത്തില്‍നിന്ന് ഇത്രയും വലിയ തുക കാണിക്കയായി ലഭിക്കുന്നത്. നോട്ട് കെട്ടുകള്‍ പൊതിഞ്ഞ പേപ്പറില്‍ തമിഴില്‍ ഒരു കുറിപ്പും കണ്ടെടുത്തു. അതിന്റെ അര്‍ഥമെന്താണെന്ന് ഉദ്യോഗസ്ഥര്‍ക്ക് മനസിലാക്കാനായിട്ടില്ല. കണക്കെടുപ്പിനുശേഷം നോട്ടുകള്‍ ദേവസ്വം ബോര്‍ഡ് ധനലക്ഷ്മി ബാങ്കിലേക്ക് മാറ്റി.
മൂന്നു ഭണ്ഡാരങ്ങളില്‍നിന്നായാണ് ഇത്രയും നോട്ടുകള്‍ കണ്ടെടുത്തത്. ഭക്തര്‍ നിക്ഷേപിച്ച മറ്റു നോട്ടുകളും ഭണ്ഡാരത്തിലുണ്ടായിരുന്നു. തിരുവനന്തപുരം നഗരത്തിലെ മറ്റ് പ്രധാന ക്ഷേത്രങ്ങളിലെ ഭണ്ഡാരം ഇന്ന് തുറന്നെങ്കിലും അസാധുനോട്ടുകള്‍ ഇതുവരെ കണ്ടെടുക്കാനായിട്ടില്ല.
https://www.facebook.com/Malayalivartha


























