പൊതു താത്പര്യക്കാരെ വില്‍ക്കാനുണ്ട്, ചില്ലറ മുടക്കണമെന്നു മാത്രം

സംസ്ഥാനത്തെ വിജിലന്‍സ് കോടതികളിലും ഹൈക്കോടതിയിലും പൊതു താത്പര്യ ഹര്‍ജികളും പരാതികളും ഫയല്‍ ചെയ്യുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുമ്പോള്‍ പൊതു പ്രവര്‍ത്തകരെന്ന വ്യാജേന കേസ് ഫയല്‍ ചെയ്യുന്നവര്‍ ആരാണെന്നോ കേസു നടത്താനുള്ള തുക ഇത്തരക്കാര്‍ക്ക് എവിടെ നിന്നാണ് ലഭിക്കുന്നതെന്നോ ആര്‍ക്കും ഒരു ധാരണയുമില്ല.
തനിക്കെതിരെ പരാതി നല്‍കിയത് വാടകയ്‌ക്കെടുത്ത ഒരാളാണെന്നും അയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നുമുള്ള ആരോപണം അടുത്തിടെ ഉന്നയിച്ചത് ധനസെക്രട്ടറി ഡോ. കെ എം എബ്രഹാമാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ച എഡിജിപി ശ്രീലേഖയയ്‌ക്കെതിരെയുള്ള പരാതി ഫയല്‍ ചെയ്തതും ഒരു പൊതു പ്രവര്‍ത്തകനാണ്. ഇദ്ദേഹം ലോകായുക്ത ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിരവധി കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.
പൊതു പ്രവര്‍ത്തകരുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ധന സെക്രട്ടറി അടുത്ത കാലത്ത് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണമൊന്നുമുണ്ടായില്ല. പലപ്പോഴും പേരിനൊരു ജോലി പോലുമില്ലാത്തവരാണ് പ്രമുഖ വ്യക്തികള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യാറുള്ളത്. ഇവരുടെ സാമ്പത്തിക അടിത്തറ ആരും പരിശോധിച്ചിട്ടില്ല. ഹൈക്കോടതിയില്‍ ഒരു കേസ് ഫയല്‍ ചെയ്യണമെങ്കില്‍ ചുരുങ്ങിയത് 5000 രൂപയെങ്കിലും വേണം. കേസ് തുടര്‍ന്ന് നടത്തണമെങ്കില്‍ വീണ്ടും പതിനായിരങ്ങള്‍ വേണം. എന്നാല്‍ ഇവര്‍ക്ക് എവിടെ നിന്നാണ് പണം വരുന്നതെന്ന് ആര്‍ക്കുമറിയില്ല.
എഡിജിപി ശ്രീലേഖയ്‌ക്കെതിരെ പരാതി നല്‍കിയ വ്യക്തിക്ക് ഒരുപക്ഷേ ശ്രീലേഖയെ അറിയണമെന്നു തന്നെ കാണില്ല. എന്നിട്ടും പരാതി നല്‍കിയതെന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഒരു പക്ഷേ പരാതിക്കാരനു പോലും മറുപടി കാണില്ല. സമൂഹം നന്നാക്കാനാണെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ പ്രയാസമാണ്.
മുന്‍ ധനമന്ത്രി കെ എം മാണി ബാര്‍ക്കേസില്‍ കുരുങ്ങിയപ്പോള്‍ അദ്ദേഹത്തിനെതിരെ നിരവധി പരാതികള്‍ ഇത്തരത്തില്‍ ഫയല്‍ ചെയ്യപ്പെട്ടിരുന്നു. പലതിലും പരാതിക്കാര്‍ അജ്ഞാതരായിരുന്നു, എന്നാല്‍ പരാതിയുടെ സാരാംശം ഒന്നു തന്നെയായിരുന്നു. പരാതി നല്‍കാന്‍ ഒരു ഹോബിയാക്കിയ ചിലരും കെ എം മാണിക്കെതിരെ രംഗത്തെത്തിയിരുന്നു.
കേസു കൊടുക്കുന്നതിനു പിന്നില്‍ ബ്ലാക് മെയിലിംഗ് തന്ത്രവുമുണ്ട്. കേസു കൊടുക്കുന്ന വ്യക്തി ആരോപണ വിധേയരെ ബന്ധപ്പെടും. പണം നല്‍കാമെന്ന് സമ്മതിക്കുകയാണെങ്കില്‍ ഇത്തരം വിനകളെ ഒഴിവാക്കാനാകും. എന്നാല്‍ അവര്‍ ആവശ്യപ്പെടുന്ന പണം നല്‍കാതിരിക്കുകയും താന്‍ ആദര്‍ശധീരനാണെന്ന് ഭാവിക്കുകയും ചെയ്താല്‍ പിന്നെ കോടതി വരാന്തയില്‍ കയറിയിറക്കാനായിരിക്കും വിധി. കോടതിയുടെ മുന്നിലെത്തിയാല്‍ സാങ്കേതികത്വം ചിലപ്പോള്‍ നിങ്ങളെ കുരുക്കിയേക്കാം.
കെ എം എബ്രഹാമിന്റെ കേസിനു പിന്നാലെ പരാതിക്കാരന്‍ ഐഎന്റ്റിയുസി പ്രസിഡന്റ് ചന്ദ്രശേഖരന്റെ ബിനാമിയാണെന്ന് അദ്ദേഹം തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ചന്ദ്രശേഖരനെതിരെ നേരത്തെ കെ എം എബ്രഹാം സിബിഐ അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയിരുന്നു, ഇതാണ് പ്രകോപനത്തിനുള്ള കാരണം.
കേസ് കൊടുപ്പുകാര്‍ വില കൂടിയ കാറുകളില്‍ സഞ്ചരിക്കുകയും വന്‍ കിട ഹോട്ടലുകളില്‍ താമസിക്കുകയും ചെയ്യുന്നത് പതിവാണ്, വിലയുള്ള വസ്ത്രങ്ങളായിരിക്കും ഇവര്‍ ധരിക്കുക. മന്ത്രിമാര്‍ ഉള്‍പ്പെടെ അധികാരസ്ഥാനങ്ങളിലുള്ള പലരുമായും ഇവര്‍ ചങ്ങാത്തം സൂക്ഷിക്കുന്നു. ഒരു ദിവസത്തെ ചെലവിന് ഇവര്‍ക്ക് വേണ്ടത് ആയിരങ്ങളാണ്. സാധാരണക്കാര്‍ ജീവിക്കാന്‍ നോട്ടോട്ടമോടുമ്പോള്‍ ഇവര്‍ സുഖലോലുപരായി കഴിയുന്നു. ഇത്തരക്കാര്‍ക്ക് ശരിയായ ഒരു മേല്‍വിലാസം പോലും ഉണ്ടാകണമെന്നില്ല. കുടുംബവും കാണില്ല. ചില പൊതു പ്രവര്‍ത്തകര്‍ക്ക് വാടകയ്‌ക്കെടുത്ത സുരക്ഷാ ജീവനക്കാരുമുണ്ട്. അധികാര കേന്ദ്രങ്ങള്‍ പലപ്പോഴും ഇവര്‍ക്കു മുമ്പില്‍ നിസ്സഹായരാണ്.
https://www.facebook.com/Malayalivartha


























