മന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോ വലുത്: കെ ടി ജലീലിന്റെ വകുപ്പ് ഭരിക്കുന്നത് കോടിയേരിയുടെ ബിനാമി

തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി കെടി ജലീലിന്റെ വകുപ്പ് ഭരിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തന്നെ മന്ത്രിയാക്കിയ പാര്‍ട്ടിക്കെതിരെ ശബ്ദിക്കാന്‍ അവസരമില്ലാതെ അലയുകയാണ് കെ ടി ജലീല്‍. കോടിയേരി മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വ്യക്തിയാണ് ഇപ്പോള്‍ ജലീലിന്റെ അഡീഷണല്‍ പി.എസ്. കാസര്‍ഗോഡ് സ്വദേശിയായ ഇദ്ദേഹമാണ് തദ്ദേശ സ്വയം ഭരണ വകുപ്പിലെ യഥാര്‍ത്ഥ ഭരണാധികാരി. കോടിയേരിയുടെ നിര്‍ദ്ദേശാനുസരണമാണ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഭരണം നടത്തുന്നത്
ജലീലിനെ മന്ത്രിയാക്കാന്‍ പാര്‍ട്ടിക്ക് താത്പര്യമുണ്ടായിരുന്നില്ല. ലീഗില്‍ നിന്ന് സിപിഎമ്മിലെത്തിയ നേതാവാണ് ജലീല്‍. സിപിഎമ്മില്‍ എത്തിയിട്ട് നാളുകള്‍ എറെയായെങ്കിലും സിപിഎം ജലീലിനെ ഇതേവരെയും വിശ്വാസത്തിലെടുത്തിട്ടില്ല. ഒടുവില്‍ ജലീല്‍ ശബരിമലയിലെത്തി തീര്‍ത്ഥം വാങ്ങിയതും പാര്‍ട്ടിയെ ചൊടിപ്പിച്ചിരുന്നു. ജലീലിന്റെ ശബരിമല സന്ദര്‍ശനം ചീപ്പ് പബ്‌ളിസിറ്റിയാണെന്നായിരുന്നു പാര്‍ട്ടിയുടെ കണ്ടെത്തല്‍, അതിനിടെ തദ്ദേശ സ്വയം ഭരണ വകുപ്പില്‍ ഒന്നും നടക്കില്ലെന്നാരോപിച്ച് വകുപ്പു സെക്രട്ടറി റ്റി കെ ജോസ് മറ്റൊരു ലാവണത്തിനു വേണ്ടി ശ്രമിക്കുകയാണ്. വകുപ്പു ഭരിക്കുന്നത് മന്ത്രിയല്ലെന്നും പ്രൈവറ്റ് സെക്രട്ടറിമാരാണെന്നും ജോസിന് പരാതിയുണ്ട്.
വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ അലങ്കോരപ്പെട്ടതു കാരണം തദ്ദേശസ്ഥാപനങ്ങളുടെ മേഖലാ അവകന യോഗവും മാറ്റി വച്ചു. 16,18, 21 തീയതികളിലാണ് അവലോകന യോഗങ്ങള്‍ തീരുമാനിച്ചിരുന്നത് . മന്ത്രി ജലീലിന്റെ പേഴ്‌സണല്‍ സ്റ്റാഫ് ഫയലുകളില്‍ രാഷ്ട്രീയ താത്പര്യം കാണിക്കുന്നതായും പരാതിയുണ്ട്. മന്ത്രിയും വകുപ്പു സെക്രട്ടറിയും സ്വീകരിക്കുന്ന തീരുമാനങ്ങള്‍ പോലും കോടിയേരി തടയുകയാണെന്ന ആക്ഷേപവും ശക്തമാണ്. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനത്തേക്ക് എസ് ഹരികിഷോര്‍ ഐഎഎസിനെ നിയമിക്കാന്‍ റ്റി കെ ജോസ് തീരുമാനിച്ചിരുന്നു. എഴുത്തു പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലായിരുന്നു നിയമനം. എന്നാല്‍ ഹരികിഷോറിനെ നിയമിക്കാന്‍ കോടിയേരിയുടെ അനുമതി ലഭിക്കാത്തതിനാല്‍ ഫയലില്‍ തീരുമാനം എടുത്തിട്ടില്ല. ഇതിനെതിരെ റ്റി കെ ജോസ് മന്ത്രിയോട് പരാതി പറഞ്ഞെങ്കിലും താന്‍ നിസഹായനാണെന്ന് മന്ത്രി പറഞ്ഞതായാണ് വിവരം.
ജലീലിന്റെ സ്റ്റാഫ് തദ്ദേശ സ്വയം ഭരണ വകുപ്പിനെ തകിടം മറിക്കുന്നു എന്ന ആരോപണം ചീഫ് സെക്രട്ടറിക്കുമുണ്ട്. കാരണം എസ് എം വിജയാനന്ദ് ദീര്‍ഘകാലം തദ്ദേശ സ്വയം ഭരണ സെക്രട്ടറിയായിരുന്നു. ജനകീയാസൂത്രണവും കുടുംബശ്രീയുമൊക്കെ അദ്ദേഹത്തിന്റെ നടത്തിപ്പ് ചുമതലയിലുണ്ടായിരുന്നു വകുപ്പിനെ കുറിച്ച് വ്യക്തമായ ധാരണ വിജയാനന്ദിനുണ്ട്. റ്റി കെ ജോസിനെ തദ്ദേശസ്വയംഭരണ വകുപ്പിലേക്ക് മടക്കി കൊണ്ടു വന്നത് വിജയാനന്ദാണ്.
എസ്എം വിജയാനന്ദ് ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചിട്ടുണ്ടെന്ന് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പിണറായി വിജയന് ഇക്കാര്യത്തില്‍ ഇടപെടാനും എന്തെങ്കിലും ചെയ്യാനും കഴിയുമോ എന്നറിയില്ല. സാമുദായിക പരിഗണനയുടെ പിന്‍ബലത്തിലാണ് ജലീല്‍ മന്ത്രിയായത്. പിണറായിയുമായുള്ള അടുപ്പവും പരിഗണിച്ചിരുന്നു. കോടിയേരിയാകട്ടെ ഏറ്റവും താത്പര്യമുള്ള വകുപ്പാണ് തദ്ദേശ സ്വയം ഭരണം. വകുപ്പ് പാര്‍ട്ടിയുടെ പൂര്‍ണ നിയന്ത്രണത്തിലാവണമെന്ന് അദ്ദേഹം കരുതുന്നു.
https://www.facebook.com/Malayalivartha


























