പ്രധാനമന്ത്രി ചെയ്ത നല്ല കാര്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്; പക്ഷേ ഇത് ജനങ്ങളോടുള്ള യുദ്ധം: മോഡിയേയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി

പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നോട്ട് നിരോധനത്തില്‍ സുപ്രീം കോടതിവരെ വിമര്‍ശിക്കുന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നല്ലകാര്യങ്ങള്‍ ചെയ്തപ്പോള്‍ അത് തുറന്നുപറഞ്ഞ് അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ജനങ്ങളുടെ മേല്‍ മെക്കിട്ടുകേറാന്‍ വന്നാല്‍ അംഗീകരിക്കില്ല.
നോട്ട് നിരോധിച്ച നടപടി ചോര്‍ത്തി നല്‍കിയെന്ന കുമ്മനത്തിന്റെ ആരോപണത്തിനു തെളിവൊന്നും നല്‍കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ രാജസ്ഥാനിലെ എംഎല്‍എയോട് ചോദിക്കണമെന്നും പിണറായി പരിഹസിച്ചു.
https://www.facebook.com/Malayalivartha


























