നോട്ട് മാറ്റല്‍ ഇന്ന് കര്‍ശന നിയന്ത്രണം; അതത് ബാങ്കുകളില്‍ അക്കൗണ്ടുള്ളവര്‍ക്ക് മാത്രമേ നോട്ടുമാറ്റാനാകൂ, മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് ബാധകമല്ല

നോട്ട് മാറിയെടുക്കലിന് ഇന്ന് ബാങ്കുകളില്‍ നിയന്ത്രണം. അതത് ബാങ്കുകളില്‍ അക്കൗണ്ടുള്ളവര്‍ക്ക് മാത്രമായിരിക്കും 500, 1000 രൂപ നോട്ടുകള്‍ മാറിയെടുക്കാന്‍ ഇന്ന് അവസരമെന്ന് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ ചെയര്‍മാന്‍ രാജീവ് ഋഷി അറിയിച്ചു. മുതിര്‍ന്ന പൗരന്മാര്‍ക്ക് നിയന്ത്രണം ബാധകമായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തിനുശേഷം മുടങ്ങിയ മറ്റ് ഇടപാടുകള്‍ സുഗമമാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ തീരുമാനം. ഒരുദിവസത്തേക്കു മാത്രമായിരിക്കും നിയന്ത്രണമെന്നും തിങ്കളാഴ്ച മുതല്‍ നോട്ടുമാറ്റം മുന്‍ദിവസത്തേതുപോലെ തുടരുമെന്നും രാജീവ് ഋഷി പറഞ്ഞു.
https://www.facebook.com/Malayalivartha


























