ക്രൂരമായ റാഗിങിന് വിധേയനായ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ആശുപത്രിയില്‍

ക്രൂരമായ റാഗിങിനു വിധേയനായ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ആശുപത്രിയില്‍. ആനാട് മോഹന്‍ദാസ് എഞ്ചിനീയറിങ് കോളേജിലെ ഒന്നാം വര്‍ഷ ഇലക്ട്രിക്‌സ് ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ചെമ്പഴന്തി ആവുകുളം അദൈ്വതം വീട്ടില്‍ വിവേകാണ് പേട്ട റയില്‍വേ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗം വിദ്യാര്‍ത്ഥികളുടെ റാഗിങിനും മര്‍ദ്ദനത്തിനും വിവേക് ഇരയായത്. കഌസില്‍ ബോധരഹിതനായി വീണിട്ടും കോളേജ് അധികൃതര്‍ തിരിഞ്ഞു നോക്കിയില്ലെന്ന ആക്ഷേപവുമുണ്ട്.
വിവേക് ചൊവ്വാഴ്ച ക്ലാസിലിരിക്കുമ്പോള്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി അരുണിന്റെ നേതൃത്വത്തില്‍ മുപ്പതോളം വരുന്ന സംഘം ക്ലാസില്‍ കടന്നുവന്ന് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ തെരഞ്ഞു പിടിച്ച് ആക്രമിക്കാന്‍ ശ്രമിച്ചു. മറ്റു വിദ്യാര്‍ത്ഥികള്‍ ഓടി രക്ഷപ്പെട്ടു. സംഘത്തിന്റെ പിടിയില്‍പ്പെട്ട വിവേകിനെ സംഘം ക്രൂരമായ മര്‍ദ്ദനത്തിന് വിധേയനാക്കുകയായിരുന്നു. നെഞ്ചില്‍ ചവിട്ടേറ്റ് ക്ലാസില്‍ ബോധ രഹിതനായ വിവേകിനെ സഹപാഠികളില്‍ ചിലരാണ് വീട്ടിലെത്തിച്ചത്.
ആക്രമണത്തില്‍ വിവേകിന്റെ വലതു കൈ ഒടിഞ്ഞു. ഇടതു ചെകിടിനും കണ്ണിനും സാരമായി പരിക്കേററു. ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നിലച്ച നിലയിലാണ്. പിതാവ് പ്രദീപ് കുമാറാണ് വിവേകിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആക്രമണം സംബന്ധിച്ച് കോളേജ് പ്രിന്‍സിപ്പലിന് അന്നുതന്നെ പരാതി നല്‍കിയെങ്കിലും ഏതൊരു നടപടിയും ഉണ്ടായില്ലെന്ന് പിതാവ് പറഞ്ഞു.നെടുമങ്ങാട് പോലീസിനും പരാതി നല്‍കി.
https://www.facebook.com/Malayalivartha


























