കണ്ണൂരില്‍ ടാങ്കര്‍ ലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ച് എട്ട് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ദേശീയപാതയില്‍ ബക്കളത്ത് വാഹനാപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. ടാങ്കര്‍ ലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ച് അഞ്ചു മലപ്പുറം സ്വദേശികള്‍ക്കും ഇവര്‍ അപകടത്തില്‍പ്പെട്ടത് കണ്ട് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്ന മൂന്നു ചൊറുക്കള സ്വദേശികള്‍ക്കു മറ്റൊരു ലോറിയിടിച്ചുമാണ് പരിക്കേറ്റത്.
ഇന്നു പുലര്‍ച്ചെ നാലോടെ താഴെ ബക്കളത്തായിരുന്നു അപകടം. വായാട് നിന്നും മടങ്ങുകയായിരുന്ന മലപ്പുറം വളാഞ്ചേരി സ്വദേശികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ മംഗലാപുരത്തേക്ക് പോകുകയായിരുന്നു ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ വളാഞ്ചേരിയിലെ പാറക്കാട്ടില്‍ മുഹമ്മദ്കുട്ടി (62), ഫാത്തിമ (47), ഫൗസിയ (28), റംസീന (26), െ്രെഡവര്‍ പള്ളിയാലില്‍ ഫിറോസ് (28) എന്നിവരെ തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലഗുരുതരമായതിനാല്‍ ഫിറോസിനെ പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
കാറും ടാങ്കറും കൂട്ടിയിടിച്ചതുകണ്ട് അതുവഴി കണ്ണൂരിലേക്ക് പോവുകയായിരുന്ന മൂന്നംഗസംഘം രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മറ്റൊരു ലോറിയിടിക്കുകയായിരുന്നു. പി.കെ.മഹറൂഫ് (21), മൊട്ടന്റകത്ത് പുതിയപുരയില്‍ മുഹമ്മദ് ഷിബിലി (28), പി.കെ.മുഹമ്മദ് നിഷാദ് (21) ഇവരെയും ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha


























