സഹകരണത്തില്‍ തമ്മില്‍ത്തല്ല്... സഹകരണ മേഖലയിലെ പ്രതിസന്ധിയില്‍ സംയുക്ത പ്രതിഷേധത്തിനില്ലെന്ന് വി.എം സുധീരന്‍;നിലപാട് തള്ളി മുസ്ലീം ലീഗ്

സഹകരണ മേഖലയിലെ പ്രതിസന്ധിയില്‍ സംയുക്ത പ്രതിഷേധത്തിനില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. അതേസമയം സഹകരണ സമരത്തില്‍ എല്‍.ഡി.എഫുമായി യോജിക്കാനില്ലെന്ന കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്റെ നിലപാട് തള്ളി മുസ്ലീം ലീഗ് രംഗത്തെത്തി.
ഇടതുമുന്നണിയുമായി യോജിച്ച് പ്രതിഷേധത്തെ കുറിച്ച് ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു. സമരം നടത്തേണ്ടത് ഇവിടെയല്ല, ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ആസ്ഥാനത്താണ് സമരം നടത്തേണ്ടതെന്ന സുധീരന്‍ കെ.പി.സി.സി ആസ്ഥാനത്ത് നടന്ന ഇന്ദിരാഗാന്ധി ജന്മവാര്‍ഷിക ആചരണത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷിസംഘം ഡല്‍ഹിയില്‍ പോയി പ്രധാനമന്ത്രിയെ കാണണം. എം.പിമാരുടെ സംഘത്തെയും ഒപ്പം കൂട്ടണം. ബാങ്ക് ഭരണസമിതികളെ അട്ടിമറിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. സഹകരണ മേഖലയെ തകര്‍ക്കാന്‍ ബി.ജെ.പി വച്ചുപുലര്‍ത്തുന്ന അതേ ശൈലി തന്നെയാണ് സി.പിഎം വച്ചുപുലര്‍ത്തുകയാണ്. സഹകരണ സംഘത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സി.പി.എമ്മുമായി യോജിച്ചുള്ള പ്രക്ഷോഭത്തിന് കഴിയില്ലെന്നും സുധീരന്‍ വ്യക്തമാക്കി.
സഹകരണ പ്രതിസന്ധിയില്‍ എല്‍.ഡി.എഫുമായി ചേര്‍ന്ന് സമരം നടത്തുന്നിതില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം എതിര്‍പ്പ് ഉന്നയിച്ചിരുന്നു. യു.ഡി.എഫിനെ ഒരുമിച്ച് നിര്‍ത്തി കോണ്‍ഗ്രസ് സമരത്തിന് നേതൃത്വം നല്‍കണമെന്നാണ് ഭൂരിപക്ഷ നിലപാട്. എ.ഐ ഗ്രൂപ്പ് വ്യത്യാസമില്ലാതെയാണ് ഇക്കാര്യത്തില്‍ അഭിപ്രായം ഉയര്‍ന്നത്. എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന് സമരം ചെയ്താല്‍ അതിന്റെ ക്രെഡിറ്റ് അവര്‍ കൊണ്ടുപോകുമെന്നാണ് ഈ പക്ഷക്കാരുടെ വാദം.
അതേസമയം സുധീരന്റെ നിലപാടിനെതിരെ മുസ്ലീം ലീഗ് രംഗത്തെത്തി. കേരളത്തിന്റെ പൊതു പ്രശ്‌നമാണിതെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. എല്ലാ രാഷ്ട്രീയ കക്ഷികളും സഹകരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ സി.പി.എം എന്നോ കോണ്‍ഗ്രസ് എന്നോ ഇല്ല. ഒന്നിച്ച് പ്രതിഷേധിക്കേണ്ട വിഷയമാണ്. ബാങ്ക് പിടിച്ചെടുക്കലല്ല, ബാങ്കുകളുടെ നിലനില്‍പ്പാണ് ഇപ്പോഴത്തെ പ്രശ്‌നമെന്നും മദീജ് വ്യക്തമാക്കി.
താന്‍ പറയുന്നത് മുസ്ലീം ലീഗിന്റെ അഭിപ്രായമാണ്. ഇക്കാര്യത്തില്‍ പലര്‍ക്കും വ്യത്യാസ്ത അഭിപ്രായങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ അന്തിമ തീരുമാനമെടുക്കേണ്ടത് യു.ഡി.എഫാണ്. യു.ഡി.എഫില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. യു.ഡി.എഫ് ചേര്‍ന്നശേഷം മുന്നണിയുടെ തീരുമാനം പ്രഖ്യാപിക്കുമെന്നും മജീദ് പറഞ്ഞു.
എല്‍.ഡി.എഫിന്റെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. എന്നല്‍ സംയുക്ത പ്രതിഷേധത്തെ എതിര്‍ത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഇതോടെയാണ് സുധീരന്‍ നിലപാട് വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha


























