Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

മുകേഷ് എംഎല്‍എ വാഹനം രജിസ്റ്റര്‍ ചെയ്തത് തൃപ്പുണിത്തുറയില്‍; സുരേഷ്‌ഗോപിയുടെ വാദം പൊളിച്ച് സര്‍ക്കാര്‍ രേഖകള്‍

20 NOVEMBER 2016 09:48 AM IST
മലയാളി വാര്‍ത്ത

More Stories...

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

നമ്പര്‍ യുദ്ധം താരങ്ങള്‍ തമ്മിലുള്ള തമ്മിലടിയിലേക്ക് നയിക്കുന്നു. മുകേഷ് എംഎല്‍എയുടെ വാഹനം രജിസ്റ്റര്‍ ചെയ്തത് പോണ്ടിച്ചേരിയില്‍ ആണെന്ന സുരേഷ്‌ഗോപി എംപിയുടെ വാദം പൊളിയുന്നു. മുകേഷ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കേരളത്തില്‍ തന്നെയാണെന്ന വിവരങ്ങള്‍ കേരള സര്‍ക്കാരിന്റെ ഔദ്യോഗിക സൈറ്റിലുണ്ട്. സംസ്ഥാന വാഹനനികുതി നല്‍കാതിരിക്കാനാണ് കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയതതെന്ന ആരോപണത്തിന് മറുപടിയായാണ് സുരേഷ്‌ഗോപി മുകേഷിനെതിരെ ആരോപണം ഉന്നയിച്ചത്.വാഹനനികുതി ഒഴിവാക്കാനല്ല താന്‍ പിവൈ രജിസ്‌ട്രേഷന്‍ എടുത്തതെന്നും വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്ക് പരിഭ്രാന്തിയാണെന്നും സുരേഷ്‌ഗോപി പ്രതികരിച്ചു. വിമര്‍ശകര്‍ അവരുടെ എംഎല്‍എ ആയ മുകേഷിന്റെ വാഹനരജിസ്‌ട്രേഷനും നമ്പറും പരിശോധിക്കണം. എവിടുന്ന് എടുത്തു, എത്ര നികുതി മുക്കി എന്നൊക്കെ അന്വേഷിക്കണം. അല്ലാതെ വിവാദങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള പഴുതായി മറ്റൊരു വിവാദം ഉണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മുകേഷ് ഔദ്യോഗിക കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനമായ ഓഡി ക്യു 5 രജിസ്റ്റര്‍ ചെയ്തത് തൃപ്പുണിത്തുറയിലുള്ള ആര്‍ടിഒ ഓഫീസില്‍ നിന്നാണെന്നാണ് സര്‍ക്കാര്‍ വിവരങ്ങളില്‍ പറയുന്നത്. കെഎല്‍ 39 ജി 4099 എന്നതാണ് മുകേഷിന്റെ വാഹന നമ്പര്‍. ഈ വാഹനത്തിന്റെ നികുതി അടച്ചതിന്റെ വ്യക്തമായ വിവരങ്ങളും സര്‍ക്കാര്‍ വിവരങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്.
സഹകരണമേഖലയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പരിഭ്രാന്തരായവരാണ് ഇത്തരത്തിലുള്ള ആരോപണങ്ങളുമായി രംഗത്ത് വരുന്നതെന്ന് പറഞ്ഞാണ് സുരേഷ്‌ഗോപി മുകേഷിനെതിരേയും ആരോപണം ഉന്നയിച്ചത്. സുരേഷ്‌ഗോപി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് നികുതി വെട്ടിക്കാനാണെന്ന് നവമാധ്യമങ്ങളിലാണ് ചര്‍ച്ചയായത്. കേരളത്തില്‍ നിന്ന് ബിജെപിയ്ക്ക് ആകെയുള്ള എംപിയായ സുരേഷ് ഗോപിയും നികുതി വെട്ടിച്ചിട്ടുണ്ടോ എന്നാണ് ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ ചോദ്യം. ദീപക് ശങ്കരനാരായണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആണ് ഇത്തരം ഒരു ചര്‍ച്ചയ്ക്ക് വഴിമരുന്നിട്ടത്.
കേന്ദ്ര ഭരണപ്രദേശമായതിനാല്‍ പോണ്ടിച്ചേരിയില്‍ വാഹനങ്ങള്‍ രജിസ്ട്രര്‍ ചെയ്താല്‍ സംസ്ഥാനനികുതിയില്‍ നിന്ന് ഒഴിവായി കിട്ടും. അതായത് കോടികള്‍ വിലമതിക്കുന്ന വാഹനം വാങ്ങുന്നയാള്‍ സംസ്ഥാന ഖജനാവിലേയ്ക്ക്, പവപ്പെട്ടവന് മരുന്നും പെന്‍ഷനുമാകേണ്ട നികുതി അടക്കാന്‍ തയ്യാറല്ലെന്നു തന്നെ. പോണ്ടിച്ചേരിയില്‍ ഇരുപത് ലക്ഷം രൂപക്ക് മുകളിലുള്ള ഏത് കാറിനും 55,000 രൂപ ഫല്‍റ്റ് ടാക്‌സാണ് അതിന് താഴെയുള്ളവക്ക് വെറും പതിനയ്യായിരം രൂപയും. ഏറ്റവും റോഡ് ടാക്‌സ് കുറവുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. വലിയ കാറുകള്‍ക്ക് 8%. 75 ലക്ഷത്തോളം വിലയുള്ള ഓഡി ക്യു 7 കാറിന് കേരളത്തില്‍ പോണ്ടിച്ചേരിയില്‍ നിന്ന് വാങ്ങിയാല്‍ ഏതാണ്ടൊരു അഞ്ചര ലക്ഷം രൂപ ടാക്‌സ് മുക്കാം. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ തല്‍ക്കാലത്തേക്ക് ഒരു അഡ്രസ് വേണം. അത് പൊതുവെ ഡീലര്‍മാര്‍ തന്നെ കൊടുത്തോളും. ഓഡി ക്യു 7 ന് ഇരുപതുശതമാനം വരെ നികുതി വരുമെന്ന് അറിയുന്നു. അത് ശരിയാണെങ്കില്‍ ഇതിലും വളരെ വലുതായിരിക്കും ടാക്‌സ് വെട്ടിപ്പെന്നും ദീപക് ശങ്കരനാരായണന്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (2 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (3 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (6 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (6 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (6 hours ago)

പിണറായി രാജി വയ്ക്കും..?!  (6 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (6 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (6 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (6 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (6 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (10 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (10 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (10 hours ago)

Malayali Vartha Recommends