Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

കേരളത്തില്‍ 500 രൂപ എ.ടി.എമ്മുകളില്‍ എത്തി തുടങ്ങി, പുന:ക്രമീകരിച്ച എ.ടി.എമ്മുകള്‍ വഴി ലഭ്യമാകും 

22 NOVEMBER 2016 08:51 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ പുതിയ 500 രൂപ നോട്ടുകള്‍ എത്തി തുടങ്ങി. പുതിയ നോട്ടുകള്‍ ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ പുന:ക്രമീകരിച്ച എ.ടി.എമ്മുകള്‍ വഴി മാത്രമാണ് 500 രൂപയുടെ വിതരണം. ഇതോടെ, പഴയ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതുമൂലമുണ്ടാകുന്ന പ്രയാസങ്ങള്‍ക്ക് അയവു വന്നേക്കും.

പഴയ നോട്ടുകള്‍ക്ക് പകരമെത്തിച്ച 2000 രൂപയുടെ നോട്ടുകളാണ് മിക്ക എ.ടി.എമ്മുകളിലും ലഭിക്കുന്നത്. ഇതുമൂലം ചില്ലറയില്ലാതെ ജനങ്ങള്‍ ദുരിതത്തിലാണ്. എന്നാല്‍ പുതിയ 500 ബാങ്കുകള്‍ വഴി വിതരണത്തിനെത്തുന്നത് വൈകുമെന്നാണ് റിപ്പോര്‍ട്ട്.

150 കോടി രൂപയുടെ 500 രൂപ നോട്ടുകള്‍ കഴിഞ്ഞ ദിവസമാണ് റിസര്‍വ് ബാങ്ക് മേഖലാ കേന്ദ്രത്തിലെത്തിയത്. ബാങ്കുകള്‍ വഴി 500 നോട്ടുകള്‍ ഉടന്‍ വിതരണം ചെയ്യേണ്ടതില്ലെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദേശം. സംസ്ഥാനത്തെ ഇടപാടുകള്‍ക്കാവശ്യമായ പണം ബാങ്കിലുണ്ടെന്നും ഇനി നോട്ട് ക്ഷാമം ഉണ്ടാവില്ലെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.

അതേസമയം, അതത് ബാങ്കുകളുടെ ചെസ്റ്റ് ബ്രാഞ്ചുകളില്‍ സമാഹരിച്ചിട്ടുള്ള അസാധു നോട്ടുകള്‍ ഈമാസം 23 ന് മുമ്പ് റിസര്‍വ് ബാങ്കിലത്തെിക്കാന്‍ ബാങ്കുകളോട് നിര്‍ദേശിച്ചിട്ടുണ്ട്. ഒരോ ചെസ്റ്റ് ബ്രാഞ്ചും 130 കോടി രൂപയുടെ അസാധുനോട്ടെങ്കിലും എത്തിക്കണമെന്നാണ് നിര്‍ദേശമെന്നാണ് വിവരം. ഇതിന് ആനുപാതികമായ അളവില്‍ പുതിയ നോട്ടുകള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.

നോട്ട് നിരോധനം വന്നതോടെ മിക്ക ബാങ്കുകളുടെയും ബജറ്റില്‍ നിക്ഷേപത്തിന് നിശ്ചയിച്ചിരുന്ന ലക്ഷ്യപരിധി ഇതിനോടകംതന്നെ പൂര്‍ത്തിയായിട്ടുണ്ട്. 2017 മാര്‍ച്ച് വരെയുള്ള സമയപരിധിക്കുള്ളില്‍ എത്തേണ്ട നിക്ഷേപമാണ് നവംബറില്‍തന്നെ ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഇടപാടുകള്‍ക്കാവശ്യമായ പണം ബാങ്കിലുണ്ടെന്നും ഇനി നോട്ട് ക്ഷാമം ഉണ്ടാവില്ലെന്നുമാണ് റിസര്‍വ് ബാങ്ക് അറിയിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (4 minutes ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (11 minutes ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (25 minutes ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (3 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (3 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (6 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (6 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (7 hours ago)

പിണറായി രാജി വയ്ക്കും..?!  (7 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (7 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (7 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (7 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (7 hours ago)

Malayali Vartha Recommends