Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

പിങ്ക് പട്രോളിങ് പദ്ധതിയുടെ ഉദ്ഘാടനചടങ്ങില്‍ കല്ലുകടി. ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കാതെ മടങ്ങി

26 NOVEMBER 2016 01:14 PM IST
മലയാളി വാര്‍ത്ത

സിറ്റി പൊലീസ് ഏറെ പ്രതീക്ഷയോടെ ആരംഭിച്ച പിങ്ക് പട്രോളിങ് പദ്ധതിയുടെ ഉദ്ഘാടനചടങ്ങില്‍ കല്ലുകടി. ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കാതെ മടങ്ങി. മുഖ്യമന്ത്രിയെ പരിപാടിയുടെ അവതാരക സ്വാഗതപ്രസംഗകനാക്കിയതും അദ്ദേഹത്തെ എ.ഡി.ജി.പി അഭിവാദ്യം ചെയ്യാതിരുന്നതുമെല്ലാം ചടങ്ങിന്റെ താളം തെറ്റിച്ചു. വെള്ളിയാഴ്ച രാവിലെ 10.30ന് എറണാകുളം ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. കൃത്യസമയത്തുതന്നെ മുഖ്യമന്ത്രി എത്തി. എന്നാല്‍, പരിപാടി വിശദീകരിക്കാന്‍ നിയോഗിച്ചിരുന്ന എ.ഡി.ജ.പി ബി. സന്ധ്യ വൈകി. ഇതിനിടെ, ഉദ്ഘാടനചടങ്ങ് ആരംഭിക്കുകയും ചെയ്തു. സന്ധ്യയെ പദ്ധതി പരിചയപ്പെടുത്താന്‍ അവതാരക ക്ഷണിച്ചപ്പോഴും അവര്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് മുഖ്യമന്ത്രിയെ ക്ഷണിച്ചത് സ്വാഗതപ്രസംഗത്തിന്. അബദ്ധം തിരിച്ചറിഞ്ഞയുടന്‍ സിറ്റി പൊലീസ് കമീഷണര്‍ എം.പി. ദിനേശ് അവതാരകയില്‍നിന്ന് മൈക്ക് വാങ്ങി മുഖ്യമന്ത്രിയെ ഉദ്ഘാടനത്തിന് ക്ഷണിച്ചു

 

മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗം നടത്തുകയും ചെയ്തു. ഈ സമയത്തെല്ലാം, ഫ്‌ളാഗ് ഓഫ് ചെയ്യാനുള്ള വാഹനം സ്‌റ്റേജില്‍ പ്രത്യേക കര്‍ട്ടനുള്ളില്‍ തയാറാക്കിനിര്‍ത്തിയിരുന്നു. പ്രസംഗം കഴിഞ്ഞ് മുഖ്യമന്ത്രി വാഹനം ഫ്‌ളാഗ് ഓഫ് ചെയ്യുകയും സ്‌റ്റേജില്‍നിന്ന് ഗ്രൗണ്ടിലേക്ക് തയാറാക്കിയ റാമ്പ് വഴി വാഹനം ഇറങ്ങി സദസ്സിനെയും ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിനെയും വലംവെക്കുകയും ചെയ്യുന്ന രൂപത്തിലാണ് പരിപാടി ക്രമീകരിച്ചിരുന്നത്. 

 
എന്നാല്‍, ഉദ്ഘാടനപ്രസംഗം തീര്‍ന്നയുടന്‍ അവതാരക 'കാവലാള്‍' എന്ന ഹ്രസ്വചിത്രം പ്രകാശനം ചെയ്യാന്‍ മേയര്‍ സൗമിനി ജയിനെയും പുതിയ കണ്‍ട്രോള്‍ റൂം നമ്പര്‍ പരിചയപ്പെടുത്താന്‍ നടി ഷീലയെയും ക്ഷണിച്ചു. ഇതിനിടെ, വേദിയിലേക്ക് കടന്നുവന്ന എ.ഡി.ജി.പി മുഖ്യമന്ത്രിയെ ഗൗനിക്കാതെ മറ്റുള്ളവരുടെ അടുത്തേക്ക് നീങ്ങുകയും ചെയ്തു. മേയറുടെ പ്രസംഗത്തിനുശേഷവും ഫ്‌ളാഗ് ഓഫിന് മുഖ്യമന്ത്രിയെ ക്ഷണിക്കാതെ അവതാരക എ.ഡി.ജി.പിയെ ക്ഷണിച്ചു.

ഇതോടെ മുഖ്യമന്ത്രി അനിഷ്ടഭാവത്തോടെ വേദിവിടുകയായിരുന്നു. മുന്‍ എം.പി പി. രാജീവും മുഖ്യമന്ത്രിയെ അനുഗമിച്ചു. സിറ്റി പൊലീസ് കമീഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇനിയും കാത്തിരുന്നാല്‍ അടുത്ത പരിപാടിക്കത്തൊന്‍ വൈകുമെന്നായിരുന്നു മറുപടി. തുടര്‍ന്ന് ബി. സന്ധ്യയാണ് വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തത്.

എ.ഡി.ജി.പി മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാതിരുന്നത് വേദിയിലുണ്ടായിരുന്ന മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ചര്‍ച്ചയാവുകയും ചെയ്തു. ആദ്യം മുഖ്യമന്ത്രി മാത്രം പ്രസംഗിക്കും വിധമാണ് പരിപാടി തയാറാക്കിയതെങ്കിലും മേയറെയും നടി ഷീലയെയും കാഴ്ചക്കാരായി ഇരുത്താന്‍ കഴിയില്ല എന്നതിനാലാണ് അവര്‍ക്ക് ഓരോ ചുമതല നല്‍കിയതെന്നും ഇതിന് മുഖ്യമന്ത്രിയുടെ അനുമതി ഉണ്ടായിരുന്നെന്നുമാണ് പൊലീസ് വിശദീകരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (1 hour ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (1 hour ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (2 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (5 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (5 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (5 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (8 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (8 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (8 hours ago)

പിണറായി രാജി വയ്ക്കും..?!  (8 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (9 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (9 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (9 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (9 hours ago)

Malayali Vartha Recommends