Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ജിഷാ കൊലക്കേസ് : നിയമം ശക്തമാക്കാതെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കഴിയില്ലെന്നു നടന്‍ അനൂപ് മേനോന്‍, അമീറിനെ തൂക്കിക്കൊല്ലുന്ന ദിവസത്തിനായാണു തന്റെ കാത്തിരിപ്പെന്നു ജിഷയുടെ അമ്മ

26 NOVEMBER 2016 08:45 PM IST
മലയാളി വാര്‍ത്ത

നിയമം ശക്തമാക്കാതെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കഴിയില്ലെന്നു നടന്‍ അനൂപ് മേനോന്‍ പറഞ്ഞു. നിയമങ്ങളുടെയും ജ്യൂഡീഷ്യല്‍ സംവിധാനങ്ങളുടെയും പൊളിച്ചെഴുത്താണ് ആവശ്യം. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന ആപത്വാക്യം പലരും രക്ഷപ്പെടാനുള്ള മാര്‍ഗമായി ഉപയോഗിക്കുകയാണ്. ബ്രീട്ടീഷ് ഭരണകാലത്തു ഉണ്ടാക്കിയ നിയമങ്ങള്‍ ഇന്ത്യക്കാര്‍ക്കെതിരെ എന്തു ചെയ്താലും അവരെ രക്ഷപ്പെടുത്താനുള്ള പഴുതുകളിട്ടു കൊണ്ടാണു നിര്‍മിക്കപ്പെട്ടത്. അതു തന്നെയാണ് ഇപ്പോഴും തുടരുന്നത്. ഈ വ്യവസ്ഥിതിക്കു മാറ്റം വരണമെന്നു അനൂപ് മേനോന്‍ പറഞ്ഞു. സൗമ്യ, ജിഷ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ ലിംഗഛേദം ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷകള്‍ പ്രതികള്‍ക്കു നല്‍കണമെന്നു നടി മീരാ ജാസ്മിന്‍ പറഞ്ഞു.

അമീറിനെ തൂക്കിക്കൊല്ലുന്ന ദിവസത്തിനായാണു തന്റെ കാത്തിരിപ്പെന്നു ജിഷയുടെ അമ്മ രാജേശ്വരി. കേസ് കോടതിയില്‍ നീണ്ടു പോവുകയാണ്. എന്റെ മകളെ കൊല്ലാന്‍ അയാള്‍ക്ക് ഏതാനും നിമിഷങ്ങള്‍ മതിയായിരുന്നു. എന്നാല്‍ കോടതി നടപടി എന്നു തീരുമെന്നറിയില്ലെന്നും അവര്‍ പറഞ്ഞു. പത്ത് കല്‍പനകള്‍ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരോടൊപ്പം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

പ്രതി അമീര്‍ ഇപ്പോള്‍ താനല്ല പ്രതിയെന്നാണു പറയുന്നത്. ഡിഎന്‍എ പരിശോധനയില്‍ ആവശ്യത്തിനു തെളിവുകള്‍ ലഭിച്ചതിനാല്‍ പ്രതി പറയുന്നതു കോടതി വിശ്വസിക്കരുത്. എനിക്കും മകള്‍ക്കും പണത്തിനു ആവശ്യമുണ്ടായിരുന്ന കാലത്ത് ആരും തിരിഞ്ഞു നോക്കിയിട്ടില്ല. ഇപ്പോള്‍ പണം കൊണ്ടു തന്നിട്ടു എന്തു കാര്യമെന്നും രാജ്വേശരി ചോദിച്ചു. കോടതിയില്‍ ഇംഗ്ലീഷ് സംസാരിക്കുന്നതിനാല്‍ എന്താണ് നടക്കുന്നതെന്നു നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള തനിക്കു മനസ്സിലാക്കാന്‍ കഴിയുന്നില്ല. വിദ്യാഭ്യാസം ഉള്ളവരും ഇല്ലാത്തവരും എത്തുന്ന സ്ഥലങ്ങളാണ് കോടതികള്‍.

സമൂഹം ഒരു കാലത്തും സമാധാനമായി ജീവിക്കാന്‍ തങ്ങളെ അനുവദിച്ചിരുന്നില്ല. ഏറെ കഷ്ടപ്പെട്ടാണു മക്കളെ വളര്‍ത്തിയത്. തന്നെ ബൈക്കിടിച്ചു കൊല്ലാന്‍ ശ്രമിച്ചപ്പോഴും പരാതി നല്‍കിയിട്ടു പൊലീസ് തിരിഞ്ഞു നോക്കിയില്ലെന്നും അവര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (1 hour ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (1 hour ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (2 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (5 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (5 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (5 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (8 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (8 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (8 hours ago)

പിണറായി രാജി വയ്ക്കും..?!  (8 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (9 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (9 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (9 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (9 hours ago)

Malayali Vartha Recommends