Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍, കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും, ഭാരത് ബന്ദിന് ആഹ്വാനമില്ല

28 NOVEMBER 2016 06:34 AM IST
മലയാളി വാര്‍ത്ത

നോട്ട് പരിഷ്‌ക്കരണത്തിലെ അപാകതകളില്‍ പ്രതിഷേധിച്ച് ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ബാങ്ക്, ആസ്പത്രി, പാല്‍, പത്രം തുടങ്ങിയവയെ ഒഴിവാക്കിയിട്ടുണ്ട്. ശബരിമല പരിസരപ്രദേശം, തീര്‍ഥാടകരുടെ വാഹനങ്ങള്‍, വിദേശ വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവയെയും ഒഴിവാക്കി.

തിങ്കളാഴ്ച നിശ്ചയിച്ചിട്ടുള്ള ഓണ്‍ലൈന്‍ പരീക്ഷ, ഒറ്റത്തവണ പരിശോധന, പ്രായോഗിക പരീക്ഷ, കായികക്ഷമതാ പരീക്ഷ എന്നിവ മാറ്റമില്ലാതെ നടക്കുമെന്ന് പി.എസ്.സി. അറിയിച്ചു.
ആരോഗ്യ സര്‍വകലാശാല, കാലിക്കറ്റ്, മഹാത്മാഗാന്ധി, കുസാറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ തിങ്കളാഴ്ച നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റിവെച്ചു.

തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. സാധാരണനിലയില്‍ സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി എംഡി നിര്‍ദേശം നല്‍കി. ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ പൊലീസ് സഹായം തേടണം. യൂണിറ്റ് ഓഫിസര്‍മാരില്‍ ഒരാളെങ്കിലും യൂണിറ്റില്‍ ഉണ്ടാകണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തിങ്കളാഴ്ചത്തെ ഹര്‍ത്താലില്‍നിന്ന് ശബരിമലയെയും ഗുരുവായൂരിനെയും ഒഴിവാക്കി. ശബരിമല ഉള്‍പ്പെടുന്ന റാന്നി താലൂക്ക്, സീതത്തോട്, ചിറ്റാര്‍ പഞ്ചായത്തുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയതായി ഇടതുമുന്നണി പത്തനംതിട്ട ജില്ലാ കണ്‍വീനര്‍ അലക്‌സ് കണ്ണമല അറിയിച്ചു. ശബരിമല ഇടത്താവളങ്ങള്‍, ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ എന്നിവയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കി. ഏകാദശി വിളക്കും ശബരിമല തീര്‍ത്ഥാടനക്കാലവും പരിഗണിച്ചാണ് ഗുരുവായൂര്‍ ക്ഷേത്രപരിസരത്തെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയത്.

തിങ്കളാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. എന്നാല്‍, നോട്ട് അസാധുവാക്കല്‍ സൃഷ്ടിച്ച പ്രതിസന്ധിക്കെതിരെ തിങ്കളാഴ്ച രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പാര്‍ട്ടിനേതാവ് ജയറാം രമേഷ് വ്യക്തമാക്കി.

ജന്‍ ആക്രോശ് ദിവസ് എന്ന നിലയിലായിരിക്കും പ്രതിഷേധദിനം ആചരിക്കുക. നവംബര്‍ ഒമ്ബതുമുതല്‍ രാജ്യത്തെ സാമ്ബത്തിക പ്രക്രിയ സ്തംഭിച്ചിരിക്കയാണ്. വിദേശത്ത് സൂക്ഷിച്ചിട്ടുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന വാഗ്ദാനം പാലിക്കുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടു. ഈ പരാജയം മറച്ചുവെയ്ക്കാനാണ് 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയത്. ഒരു രാഷ്ട്രീയ നീക്കമാണ് അഴിമതിക്കെതിരായ യുദ്ധമായി ചിത്രീകരിച്ച് ചെലവാക്കാന്‍ ശ്രമിക്കുന്നത് അദ്ദേഹം ആരോപിച്ചു.
കള്ളപ്പണം സമ്ബാദിച്ചവര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. എന്നാല്‍, കള്ളപ്പണമൊന്നും കൈവശമില്ലാത്ത സാധാരണക്കാരാണ് ഈ തീരുമാനത്തിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ആര്‍ക്കെതിരെ ആയിരുന്നുവോ ഈ നീക്കം നടത്തേണ്ടിയിരുന്നത് അവര്‍ രക്ഷപ്പെട്ടു. 'സൂട്ട്ബൂട്ട്' വിഭാഗത്തിലെ ഒരുവിഭാഗം ഇപ്പോഴും സുഖജീവിതം നയിക്കുകയാണ് ജയറാം രമേഷ് പറഞ്ഞു. നോട്ടുരഹിത സമൂഹം എന്ന പ്രധാനമന്ത്രിയുടെ അവകാശവാദത്തെയും ജയറാം രമേഷ് വിമര്‍ശിച്ചു. ഇന്ത്യയില്‍ ബഹുഭൂരിപക്ഷംപേരും ദിവസേനയുള്ള ക്രയവിക്രയങ്ങള്‍ക്ക് നോട്ടാണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (2 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (2 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (2 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (5 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (6 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (6 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (9 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (9 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (9 hours ago)

പിണറായി രാജി വയ്ക്കും..?!  (9 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (9 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (9 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (10 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (10 hours ago)

Malayali Vartha Recommends