Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ക്യൂ നിന്ന് മടുത്ത് പണമെല്ലാം അടുപ്പിലിട്ട് കത്തിച്ചു, മോദിയെ താഴെയിറക്കുന്നതുവരെ കഷണ്ടിത്തലയില്‍ പാതിമുടി മാത്രം; നോട്ട് നിരോധനത്തില്‍ കൊല്ലംകാരന്റെ പ്രതിഷേധം

28 NOVEMBER 2016 12:25 PM IST
മലയാളി വാര്‍ത്ത

നോട്ട് മാറാന്‍ ക്യൂ നിന്ന് രണ്ടാം ദിനം തളര്‍ന്ന് ആശുപത്രിയിലായി തിരിച്ചെത്തിയ ഇദ്ദേഹം തട്ടുകടയില്‍ പാതിരാവരെ പുകയൂതി ഉണ്ടാക്കിയ സമ്പാദ്യമായ 23,000 രൂപയുടെ നോട്ടുകള്‍ അടുപ്പില്‍ തീകൂട്ടി അതിലിട്ടു കത്തിച്ചു.
കൊല്ലം: നോട്ട് പിന്‍വലിച്ച വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളടക്കം ഹര്‍ത്താല്‍ നടത്തി പ്രതിഷേധിക്കുമ്പോള്‍ തികച്ചും വ്യത്യസ്തമായ പ്രതിഷേധവുമായി ശ്രദ്ധേയനാകുകയാണ് കൊല്ലം ജില്ലയിലെ കടയ്ക്കല്‍ മുക്കുന്നം സ്വദേശി യഹിയ.
നോട്ട് മാറാന്‍ ക്യൂ നിന്ന് രണ്ടാം ദിനം തളര്‍ന്ന് ആശുപത്രിയിലായി തിരിച്ചെത്തിയ ഇദ്ദേഹം തട്ടുകടയില്‍ പാതിരാവരെ പുകയൂതി ഉണ്ടാക്കിയ സമ്പാദ്യമായ 23,000 രൂപയുടെ നോട്ടുകള്‍ അടുപ്പില്‍ തീകൂട്ടി അതിലിട്ടു കത്തിച്ചു. സഹകരണ ബാങ്കിലെ പഴയ വായ്പ അക്കൗണ്ടല്ലാതെ ഇദ്ദേഹത്തിന് ഒരു ബാങ്കിലും അക്കൗണ്ടില്ല. സഹകരണ ബാങ്കുകളില്‍ നിരോധനം വന്നതിനാല്‍ അദ്ദേഹത്തിന് മറ്റുമാര്‍ഗങ്ങള്‍ ഉണ്ടായില്ല.
എന്നിട്ടും യഹിയയുടെ പ്രതിഷേധം തീര്‍ന്നില്ല. അടുത്തുള്ള ബാര്‍ബര്‍ ഷോപ്പില്‍ പോയി തന്റെ കഷണ്ടിത്തലയില്‍ ഉണ്ടായിരുന്ന മുടി പാതി വടിച്ചിറക്കി. തന്റെ മുഴുവന്‍ അധ്വാനവും സമ്പാദ്യവും ചാരമാക്കിയ മോദിയെ ജനം എന്ന് താഴെയിറക്കുന്നുവോ ഈ നാടിനു എന്നൊരു മോചനമുണ്ടാവുന്നുവോ അന്ന് മാത്രമേ തന്റെ കഷണ്ടിത്തലയിലെ പാതി മുടി പഴയപോലെയാവുകയുള്ളുവെന്ന് ശപഥമെടുക്കുകയും ചെയ്തു ഈ 70 വയസുകാരന്‍.

എഴുത്തുകാരനും കേരള സര്‍വകലാശാല അധ്യാപകനുമായ അഷ്‌റഫ് കടക്കലാണ് യഹിയയുടെ അനുഭവം പുറം ലോകത്തെ അറിയിച്ചിരിക്കുന്നത്. ഭാര്യയും രണ്ടു പെണ്മക്കളുമടങ്ങുന്നതാണ് യഹിയയുടെ കുടുംബം. തെങ്ങു കയറ്റവും പാടത്തെ പണിയും കൊണ്ട് മക്കളെ കെട്ടിച്ചയക്കാനാവാതെ വന്നപ്പോള്‍ ഉള്ളതെല്ലാം വിറ്റു പെറുക്കി അദ്ദേഹം ഗള്‍ഫില്‍ പോയി. പഠിപ്പില്ലാത്ത യഹിയയെ അവിടെ കാത്തിരുന്നത് ആടുജീവിതമായിരുന്നു.
ഗതിപിടിക്കാതെ വന്നപ്പോള്‍ നാട്ടിലേക്ക് തന്നെ മടങ്ങി. കയ്യിലുള്ള സമ്പാദ്യവും കടയ്ക്കല്‍ സഹകരണ ബാങ്കിന്റെ വായ്പയുമെല്ലാം കൊണ്ട് മക്കളെ കെട്ടിച്ചയച്ചു. പിന്നീട് കടക്കലില്‍ ആര്‍.എം.എസ് എന്ന തട്ടുകട ജീവിതമാര്‍ഗമാക്കി. ഇവിടത്തെ വെപ്പും വിളമ്പുമെല്ലാം യഹിയ ഒറ്റക്കാണ് ചെയ്യുന്നത്. അതുകൊണ്ടു വേഷം നൈറ്റിയാക്കി. വൈകിട്ട് 5 മുതല്‍ അര്‍ദ്ധരാത്രി വരെ ബീഫും ചിക്കന്‍ െ്രെഫയും തന്റെ 'കോമാളിത്തവും' ആസ്വദിക്കാന്‍ കടയില്‍ ആളുണ്ടാകുമെന്ന് യഹിയ പറയുന്നു. ആയിടയ്ക്കാണ് നോട്ട് നിരോധനവും തുടര്‍ന്നുള്ള സംഭവങ്ങളും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (2 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (2 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (2 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (5 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (6 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (6 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (9 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (9 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (9 hours ago)

പിണറായി രാജി വയ്ക്കും..?!  (9 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (9 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (9 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (10 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (10 hours ago)

Malayali Vartha Recommends