പെറ്റതള്ളയെ തല്ലുന്നത് മൊബൈലില്‍ എടുത്തവനെയും തല്ലണ്ടേ പേടിക്കേണ്ട കേസുവരും

മറവിരോഗം ബാധിച്ച, എഴുപത്തിയഞ്ചുകാരി അമ്മയെ സഹോദരി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിച്ചത് സഹോദരന്‍. പോലീസിനു നല്‍കാന്‍ വേണ്ടിയാണത്രേ സംഭവം മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിച്ചതെന്ന് മകന്‍ പറയുന്നുണ്ടെങ്കിലും ഇത്തരമൊരു സംഭവം നടക്കുമ്പോള്‍ സഹോദരിയെ തടയാന്‍ കാഴ്ചക്കാരനായി നിന്നതിനെതിരെ മകന്റെ പേരില്‍ കേസു വരും. ചുരുക്കത്തില്‍ വെളുക്കാന്‍ തേച്ചത് പാണ്ടായ പരുവത്തിലാണ് മകന്‍.
പ്രായമായ സ്ത്രീയെ മര്‍ദ്ദിക്കുന്നതു കാണുമ്പോള്‍ മകനല്ലെങ്കില്‍ കൂടി തടയാനുള്ള ബാധ്യത കാണുന്നയാള്‍ക്കുണ്ട്. അതിനു പകരം അയാള്‍ മൊബൈലില്‍ സംഭവം ചിത്രീകരിക്കുകയാണെങ്കില്‍ അടി കൊടുത്ത മകളെക്കാളും ഗുരുതരമായ കുറ്റമായിരിക്കും അയാളുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്. അടി കൊടുത്ത മകള്‍ക്കും കൂട്ടു നിന്ന മരുമകനുമൊപ്പം മകനും കേസില്‍ പ്രതിയാകും
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്‌സണ്‍ പി മോഹനദാസിന്റെ നിര്‍ദ്ദേശാനുസരണമാണ് നടപടി. മക്കള്‍ ഒരേപ്പോലെ കുറ്റക്കാരാണെന്നാണ്് കമ്മീഷന്‍ സംഭവത്തെ വ്യാഖ്യാനിച്ചത്. മുതിര്‍ന്ന പൗര•ാരുടെ ക്ഷേമം സംബന്ധിച്ച നിയമം അനുസരിച്ച് പ്രായമായ മാതാപിതാക്കളെ നോക്കാന്‍ എല്ലാ മക്കള്‍ക്കും തുല്യമായ അവകാശമുണ്ട്. മാതാപിതാക്കളുടെ സ്വത്തുക്കള്‍ എഴുതി വാങ്ങിയ ശേഷമാണ് നോക്കാതിരിക്കുന്നതെങ്കില്‍ സ്വത്ത് തിരികെ എഴുതി വാങ്ങാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.
പയ്യന്നൂര്‍ സ്വദേശിനി കാര്‍ത്ത്യായനി അമ്മയുടെ കാര്യത്തില്‍ സ്വത്തു തര്‍ക്കമാണ് പ്രധാന വിഷയം. കാര്‍ത്ത്യായനി അമ്മയെ നോക്കാമെന്ന പേരില്‍ മകളാണത്രേ അവരില്‍ നിന്നും സ്വത്തുക്കള്‍ തട്ടിയെടുത്തത്. എന്നാല്‍ പിന്നീട് അമ്മയെ നോക്കാതായി. കാര്‍ത്ത്യായനി അമ്മയ്ക്ക് മകളെ കൂടാതെ രണ്ട് ആണ്‍മക്കള്‍ കൂടിയുണ്ട്. സഹോദരിക്ക് മാത്രം സ്വത്തുക്കള്‍ നല്‍കിയതില്‍ അവര്‍ അസ്വസ്ഥരാണ്. സഹോദരിയ്‌ക്കെതിരെ സിവില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും അറിയുന്നു.
അയല്‍ക്കാരില്‍ നിന്നാണ് അമ്മയെ സഹോദരി ഉപദ്രവിക്കാറുണ്ടെന്ന വിവരം മകന്‍ വേണുഗോപാലിനു ലഭിച്ചത്. അയല്‍ക്കാരന്റെ സഹായത്തോടെ സംഭവം ചിത്രീകരിച്ച് ഏഷ്യാനെറ്റ് ചാനലിനു നല്‍കുകയായിരുന്നു മകന്‍. ഏതായാലും മകന്‍ കൊള്ളാം എന്നു തന്നെയാണ് നാട്ടുകാര്‍ പറയുന്നത്. പെറ്റ തള്ളയെ പട്ടിയെ തല്ലുമ്പോലെ തല്ലുന്നതു മൊബൈലില്‍ ചിത്രീകരിച്ച മകനെയും പട്ടിയെ പോലെ തല്ലണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവം ഷൂട്ട് ചെയ്തതിനു പകരം വീട്ടില്‍കയറി സഹോദരിക്കിട്ട് രണ്ട് കൊടുക്കാമായിരുന്നില്ലേ എന്നും ചോദിക്കുന്നവരുണ്ട് പണ്ട് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മനസിനു സുഖമില്ലാത്ത ഒരാള്‍ മറ്റൊരാളെ ക്ഷേത്രക്കുളത്തില്‍ മുക്കികൊല്ലുന്നത് സൂര്യ ടിവിയില്‍ കാണിച്ചതു പോലെയാണ് പയ്യന്നൂരുകാരന്‍ വേണുഗോപാല്‍ പ്രവര്‍ത്തിച്ചത്. കുറ്റകൃത്യം ചെയ്യുന്നതും തടയാതെ കണ്ടു നില്‍ക്കുന്നതും തെറ്റാണെന്ന് പാവം മനസിലാക്കാതെ പോയി.
https://www.facebook.com/Malayalivartha