Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ഇന്നു ശമ്പളം കിട്ടും; പണമെടുക്കുമ്പോള്‍ ഓര്‍ക്കുക ഈ കാര്യങ്ങള്‍

01 DECEMBER 2016 09:03 AM IST
മലയാളി വാര്‍ത്ത

നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തിനു ശേഷമുള്ള ആദ്യ ശമ്പളദിനമായ ഇന്നത്തെ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാനത്തെ എല്ലാ ബാങ്കുകള്‍ക്കുമായി റിസര്‍വ് ബാങ്ക് 2000 കോടിരൂപ വിതരണം ചെയ്തു തുടങ്ങി. 500 രൂപ നോട്ടുകളാണ് ഇന്നലെയും ഇന്നുമായി ബാങ്കുകളിലെത്തിക്കുന്നത്. കടുത്ത നോട്ടുക്ഷാമം കാരണം ഇന്നു പാതിവഴിക്ക് ഇടപാടു നിര്‍ത്തിവയ്‌ക്കേണ്ട അവസ്ഥയിലായിരുന്ന ബാങ്കുകള്‍ക്കു താല്‍ക്കാലിക ആശ്വാസമായി. ഇതുവരെ എടിഎം വഴി മാത്രം വിതരണം ചെയ്തിരുന്ന 500 രൂപയുടെ പുതിയ നോട്ടുകള്‍ ഇന്നു മുതല്‍ ബാങ്കുകളിലും ലഭ്യമാകും.
ഒരാഴ്ചയില്‍ പരമാവധി പിന്‍വലിക്കാവുന്ന തുകയായ 24,000 രൂപ എടുക്കുന്നതിനു ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും തടസ്സം നേരിടാത്ത തരത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു ധനമന്ത്രി ടി.എം.തോമസ് ഐസക് വിളിച്ച യോഗത്തില്‍ റിസര്‍വ് ബാങ്ക് മേഖലാ ഡയറക്ടര്‍ എസ്.എം.നരസിംഹസ്വാമി ഉറപ്പുനല്‍കി. ട്രഷറികള്‍ ഇന്നു വൈകിട്ട് ആറുവരെ പ്രവര്‍ത്തിക്കുമെന്നും എല്ലാ ഇടപാടുകളും ആറുവരെ ഉണ്ടാകുമെന്നും മന്ത്രി തോമസ് ഐസക് പിന്നീട് അറിയിച്ചു. ബാങ്കുകളും പ്രവൃത്തിസമയം കൂട്ടണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

അറിഞ്ഞിരിക്കണം കാര്യങ്ങള്‍

1 ശമ്പളവും പെന്‍ഷനും ബാങ്കുവഴിയും ട്രഷറി വഴിയും ഇന്നു മുതല്‍ പിന്‍വലിക്കാം. 

2 ഓരോ ആഴ്ചയും പരമാവധി പിന്‍വലിക്കാവുന്ന തുക 24,000 രൂപയെന്ന നിബന്ധന ശമ്പളത്തിനും പെന്‍ഷനും ബാധകം. 

3 ഒരാഴ്ചയെന്ന പിന്‍വലിക്കല്‍ കാലയളവായി എസ്ബിടി/എസ്ബിഐ നിശ്ചയിച്ചിരിക്കുന്നതു ചൊവ്വ മുതല്‍ തിങ്കള്‍ വരെ. 

4 പണമായി കൈപ്പറ്റിയിരുന്നവര്‍ക്ക് ഇക്കുറി ശമ്പളം വൈകും. നേരിട്ടു പണമായി നല്‍കില്ല. ബാങ്ക് അക്കൗണ്ടുള്ളവര്‍ക്ക് അതിലേക്കു നിക്ഷേപിക്കും. ഇല്ലാത്തവര്‍ അക്കൗണ്ട് തുറക്കുന്ന മുറയ്ക്കു കൈമാറും. 

5 നികുതി, ഫീസ്, പിഴ, ചാര്‍ജുകള്‍ എന്നീ ഇനങ്ങളില്‍ സര്‍ക്കാരിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും പഴയ 500 രൂപ നോട്ടുകള്‍ ഈ മാസം 15 വരെ സ്വീകരിക്കും. വൈദ്യുതി ചാര്‍ജ്, വെള്ളക്കരം എന്നിവയ്ക്കും 500 രൂപ നോട്ട് സ്വീകരിക്കും. കെഎസ്ആര്‍ടിസി വാങ്ങില്ല. 

6 സര്‍ക്കാരിന്റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുള്ള സ്‌കൂളുകളില്‍ അടയ്‌ക്കേണ്ട ഫീസുകള്‍ ഒരു വിദ്യാര്‍ഥിക്കു പരമാവധി 2000 രൂപ വരെ പഴയ 500 രൂപ നോട്ട് ഉപയോഗിച്ച് ഈമാസം 15 വരെ അടയ്ക്കാം. സര്‍ക്കാര്‍ കോളജുകളിലും പഴയ നോട്ട് ഫീസിനത്തില്‍ സ്വീകരിക്കും.

7 ഓരോ വകുപ്പിനും നിശ്ചയിച്ചിട്ടുള്ള ശമ്പള ദിവസങ്ങളില്‍ തന്നെയാകും പതിവു പോലെ അതതു വകുപ്പിന്റെ ശമ്പള ബില്ലുകള്‍ മാറുക. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (3 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (3 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (4 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (7 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (7 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (7 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (10 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (10 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (10 hours ago)

പിണറായി രാജി വയ്ക്കും..?!  (10 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (10 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (11 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (11 hours ago)

Malayali Vartha Recommends