വ്യക്തി വിരോധം തീര്‍ക്കാന്‍ കള്ളത്തരം ചമക്കരുത്: എന്തെല്ലാമായിരുന്നു പുകില്‍, കെഎസ്എഫ്ഇ പ്ലീഡര്‍, കോഴ, കല്യാണം

ഏത് അച്ഛന്‍ വന്നാലും അമ്മയ്ക്ക് കിടക്ക പൊറുതിയില്ലെന്ന മട്ടിലായിരുന്നു കെ എം മാണിയുടെ സ്ഥിതി. നാട്ടില്‍ അ എന്നു കേട്ടാല്‍ കെ എം മാണി എന്ന് ജനങ്ങള്‍ പറഞ്ഞു നടന്നു. എന്നാല്‍ കേട്ടതില്‍ പാതിയും പതിരാണെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. കേരള കോണ്‍ഗ്രസ് എം നടത്തിയ സമൂഹവിവാഹം, കെ എസ് എഫ് ഇ യില്‍ നടന്ന നിയമനങ്ങള്‍ സര്‍ക്കാര്‍ പ്ലീഡര്‍ നിയമനം എന്നിവയില്‍ കെ എം മാണിയെ കുറ്റവിമുക്തനാക്കിയത് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസാണ് അന്വേഷണം നടത്തിയത് ജേക്കബ് തോമസ് ആകയാല്‍ സീസറിന്റെ ഭാര്യ വിശുദ്ധയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല
കെ എസ്എഫ് ഇയില്‍ തൂപ്പുകാരെ നിയമിക്കുന്നത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചാണ് . ആറു മാസ കാലത്തേക്കാണ് നിയമനം. അതില്‍ ധനമന്ത്രിക്ക് ഒരു റോളുമില്ല. സര്‍ക്കാര്‍ പ്ലീഡര്‍മാരുടെ നിയമനാധികാരി നിയമ സെക്രട്ടറിയാണ്. ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രതിനിധികളൊക്കെ സര്‍ക്കാര്‍ പ്ലീഡറാകാന്‍ തിരക്കുകൂട്ടും. മുഖ്യമന്ത്രിയാണ് പ്ലീഡര്‍മാരുടെ പാനല്‍ തെരഞ്ഞെടുക്കുന്നത്. അതില്‍ നിയമന്ത്രിയുടെ കണ്‍സള്‍ട്ടേഷന്‍ ഉണ്ടാകുമെന്ന് മാത്രം,എന്നാല്‍ തീരുമാനം ഏകപക്ഷീയമായി സ്വീകരിക്കാന്‍ നിയമമന്ത്രിക്ക് അധികാരമില്ല. ചിലപ്പോള്‍ മന്ത്രിസഭയും ഇക്കാര്യം ചര്‍ച്ച ചെയ്‌തെന്നു വരും
മൂന്നൂറോളം പെണ്‍കുട്ടികളുടെ വിവാഹമാണ് കേരള കോണ്‍ഗ്രസ് എം ജൂബിലിയോട് അനുബന്ധിച്ച് കോട്ടയത്ത് നടന്നത്. അതില്‍ കെ എം മാണി പണം പിരിച്ചു എന്നായിരുന്നു ആരോപണം മൂന്നും അന്വേഷിച്ചു. ഒന്നും കണ്ടെത്തിയില്ല
ഒരാളെ ആരോപണങ്ങള്‍ കൊണ്ട് മൂടുമ്പോള്‍ അയാള്‍ തന്റെ ജീവിതത്തില്‍ ഇത്രയും കാലം നല്‍കിയ സംഭാവനകള്‍ നാം മറക്കാന്‍ പാടില്ല, കെ എം മാണി നല്‍കിയ സംഭാവനകള്‍ ചരിത്രത്തിന്റെ ഭാഗമാണ് അമ്പതു വര്‍ഷക്കാലം ജനങ്ങള്‍ക്കൊപ്പം നിന്ന ഒരാളെയാണ് വളരെ പെട്ടെന്ന് ചില കോണ്‍ഗ്രസുകാര്‍ ആരോപണ ശരങ്ങള്‍ കൊണ്ട് അവസാനിപ്പിക്കാന്‍ ശ്രമിച്ചത്. എന്തു കൊണ്ടാണ് കെ എം മാണിക്ക് ഇത് സംഭവിച്ചതെന്ന് കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ ശ്രദ്ധിക്കുന്നവര്‍ക്കെല്ലാം മനസിലാകും
അതേസമയം യുഡിഎഫ് മന്ത്രിസഭയിലെ കൊടികെട്ടിയ പല അഴിമതിക്കാരെയും ഉമ്മന്‍ചാണ്ടി ചുമ്മാ രക്ഷപ്പെടുത്തി. അഴിമതിക്കാരന്‍ കെ എം മാണിയാണെന്നു വരുത്തി തീര്‍ക്കാന്‍ രമേശ് ചെന്നിത്തലയും ശ്രമിച്ചു. ഉമ്മന്‍ചാണ്ടിയെ വെട്ടി മുഖ്യമന്ത്രിയാകാന്‍ മാണി കൂട്ടു നില്‍ക്കാത്തതായിരുന്നു കാരണം, വന്‍ പ്രതിസന്ധിയിലാണ് യുഡിഎഫ് സര്‍ക്കാര്‍ അതിന്റെ കാലാവധി അവസാനിപ്പിച്ചത്. ഒടുവില്‍ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഉള്ള ജീവനും കൊണ്ട് കെ എം മാണി യുഡിഎഫില്‍ നിന്നും രക്ഷപ്പെട്ടു. കാരുണ്യ ഭാഗ്യക്കുറി എന്ന ഒരൊറ്റ പദ്ധതി കൊണ്ട് ജനമനസ്സുകളില്‍ ദീര്‍ഘകാലം ജീവിക്കും
ജേക്കബ് തോമസ് ഇപ്പോള്‍ ക്ലീന്‍ചീറ്റ് നല്‍കിയിരിക്കുന്ന കേസുകളിലെല്ലാം തന്നെ കെ എം മാണിക്ക് അപകടം സംഭവിക്കുമെന്ന് പറഞ്ഞു പരത്തിയവര്‍ കോണ്‍ഗ്രസുകാര്‍ തന്നെയാണ്. കെ എം മാണിയെ അഴിമതിക്കാരനാക്കി ചിത്രീകരിച്ച യുഡിഎഫ് മന്ത്രിസഭയെ രക്ഷപ്പെടുത്താനായിരുന്നു ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കളുടെ ശ്രമം. ഇതിനു മുസ്ലീംലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ കൂട്ടു നിന്നു എന്നു വേണമെങ്കില്‍ പറയാനം. ആരോപണം ഉന്നയിക്കുന്നതിനു മുമ്പ് ആരോപണകര്‍ത്താക്കള്‍ അതിന്റെ നിജ സ്ഥിതി മനസിലാക്കിയിരുന്നെങ്കില്‍ എന്നു തോന്നി പോകുന്ന മുഹൂര്‍ത്തമാണ് ഇത്. എങ്കില്‍ അറിവും പരിചയ സമ്പത്തുമുള്ള നേതാക്കള്‍ക്ക് പൊതു ജനമധ്യത്തില്‍ നാണം കെടേണ്ടി വരില്ലായിരുന്നല്ലോ.
https://www.facebook.com/Malayalivartha