Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ ഇനിമുതല്‍ സ്വത്തു വിവരം വെളിപ്പെടുത്തണം

02 DECEMBER 2016 11:11 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ ഇനിമുതല്‍ സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ച് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം ഉത്തരവിറക്കി.

വിജിലന്‍സ് വിഭാഗത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. എയ്ഡഡ് സ്‌കൂളുകള്‍, സര്‍വകലാശാലകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ശമ്പളം ലഭിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഈ ഉത്തരവ് ബാധകമായിരിക്കും.

ജോലിക്കു കയറുന്ന സമയത്ത് എന്തെല്ലാം സ്ഥാവരജംഗമ വസ്തുക്കളാണ് ഉള്ളതെന്ന് സര്‍വീസ് ബുക്കില്‍ നിശ്ചിതഫോറത്തില്‍ രേഖപ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ അനധികൃത സ്വത്തുസമ്പാദനം സംബന്ധിച്ച വിവരശേഖരണം വിജിലന്‍സ് വിഭാഗത്തിന് പ്രതിസന്ധികള്‍ തീര്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നതെന്നാണ് സൂചന.

അനധികൃത സ്വത്തു സമ്പാദനം സംബന്ധിച്ച കേസില്‍ അന്വേഷണങ്ങള്‍ക്ക് ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഉണ്ടായിരുന്ന സ്വത്ത് എത്രയെന്ന് കണ്ടെത്താന്‍ വ്യാപകമായ അന്വേഷണം നടത്തേണ്ടി വരുന്നത് ഇത്തരം കേസുകളിലെ അന്വേഷണം നീണ്ടു പോകുന്നതിന് ഇടയാക്കുന്നുണ്ട്. എന്നാല്‍ സര്‍വ്വീസില്‍ കയറുമ്പോള്‍ ഉളള സ്വത്തു വിവരം ലഭ്യമായാല്‍ നിലവിലെ സ്വത്തു വിവരവുമായി താരതമ്യം ചെയ്ത് സമ്പാദ്യം സംബന്ധിച്ച വിലയിരുത്തലിന് എളുപ്പമാകും. ഈ വിവരം ചൂണ്ടിക്കാട്ടി ഇപ്പോഴത്തെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സര്‍ക്കാരിനു സമര്‍പ്പിച്ച കത്തിനെത്തുടര്‍ന്നാണ് പുതിയ നടപടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (4 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (4 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (4 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (7 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (7 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (8 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (11 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (11 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (11 hours ago)

പിണറായി രാജി വയ്ക്കും..?!  (11 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (11 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (11 hours ago)

Malayali Vartha Recommends