Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...


രണ്ട് യുവമന്ത്രിമാരുടെയും മുൻമന്ത്രിയുടെയും കഥകൾ കയ്യിലുണ്ട്"; സൈബർ കൃമികൾക്ക് രാഹുലിന്റെ വക 'ബോംബ്' മുന്നറിയിപ്പ്: വ്യക്തിജീവിതം ഓഡിറ്റ് ചെയ്താൽ സിപിഎം താങ്ങില്ല": ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


അന്തം കമ്മികളുടെ ഉഡായിപ്പ് ജനം തിരിച്ചറിയും; പാണക്കാട് തങ്ങൾക്കെതിരായ സൈബർ ആക്രമണത്തിൽ ഇടത് വിംഗിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ...


അക്ഷത് അറിയാതെ അയാളുടെ പേരിൽ മാരകവിഷം; കരുതിക്കൂട്ടിയുള്ള കൊലപാതകം; അശ്വതിയുടെ ഫോൺ രേഖകൾ നിർണായകം...


പാചകവാതക ക്ഷാമം..ഗാർഹികസിലിണ്ടറുകളിലെ എൽപിജിയുടെ അളവ് കുറയ്‌ക്കാൻ നീക്കം..14.2 കിലോ എൽപിജി ഇത് 10 കിലോയായി കുറയ്‌ക്കാനാണ് കമ്പനികൾ ആലോചിക്കുന്നത്..

ചുരിദാര്‍ പ്രശ്‌നം അഥവാ ഐഎഎസ് തമ്മിലടി: ശ്രീ. പത്മനാഭന്‍ പണികൊടുക്കാതിരുന്നാല്‍ മതിയായിരുന്നു

02 DECEMBER 2016 06:29 PM IST
മലയാളി വാര്‍ത്ത

ശ്രീ പത്മനാഭന്റെ കണ്‍മുമ്പില്‍ ഐ.എ.എസുകാര്‍ തമ്മിലടി. തിരുവനന്തപുരം മുന്‍ ജില്ലാ കളക്ടര്‍ ബിജുപ്രഭാകറും ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.ആര്‍. സതീഷുമാണ് തമ്മിലടിക്കുന്നത്. ജില്ലാ ജഡ്ജി ചെയര്‍മാനായ ക്ഷേത്രം ഭരണസമിതിക്കെതിരെ നിലപാടെടുക്കുന്നതിന് കെ.ആര്‍.സതീഷിന് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ പിന്തുണയുണ്ട്. ചുരിദാര്‍ നിരോധിച്ച എക്‌സിക്യുട്ടീവ് ഓഫീസറുടെ നടപടിക്കെതിരെ ബിജുപ്രഭാകര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ജില്ലാജഡ്ജി ഹരിപാലാണ് ക്ഷേത്രം ഭരണസമിതിയുടെ ചെയര്‍മാന്‍. ഇതിനിടെ ചുരിദാര്‍ ധരിച്ചെത്തിയ സ്ത്രീകളെ തടഞ്ഞ ഗാര്‍ഡിന് സസ്‌പെന്‍ഷന്‍ ലഭിക്കുകയും ചെയ്തു.
ശ്രീ. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഗാര്‍ഡുകള്‍ ആരു പറയുന്നത് അനുസരിക്കുമെന്ന ആശയക്കുഴപ്പത്തിലാണ്. ജില്ലാ ജഡ്ജി പറയുന്നത് അനുസരിക്കണോ എക്‌സിക്യുട്ടീവ് ഓഫീസര്‍ പറയുന്നത് അനുസരിക്കണോ എന്നാണ് പോലീസുകാര്‍ ചോദിക്കുന്നത്. ചെയര്‍മാന്‍ ചുരിദാര്‍ നിരോധിക്കുമ്പോള്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ നടപ്പിലാക്കും. നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം സ്ഥാപിച്ചത്. അന്നൊന്നും ഇല്ലാത്ത ലഹളയാണ് ഇപ്പോള്‍ നടക്കുന്നത്.
തിരുവിതാംകൂര്‍ രാജകുടുംബാംഗം, സീനിയര്‍ തന്ത്രി, എട്ടരയോഗത്തിലെ സ്ഥാനി എന്നിവര്‍ അടങ്ങിയ ഭരണസമിതിയാണ് ചുരിദാര്‍ നിരോധിച്ചത്. എക്‌സിക്യുട്ടീവ് ഓഫീസറുടെ നടപടി പുനഃപരിശോധിച്ച തീരുമാനമാണ് ഭരണസമിതി റദ്ദാക്കിയത്.
ബിജുപ്രഭാകറും കെ.ആര്‍ സതീഷും തമ്മിലുള്ള വഴക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഐ.എ.എസ്. പിണക്കമാണ് അത്. ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ തമ്മില്‍ ലഹള സാധാരണമാണെങ്കിലും ഇത്തരമൊരു സംഭവം ഇതാദ്യമാണ്.
കെ.പി. മോഹന്‍കുമാര്‍, എം. നന്ദകുമാര്‍ തുടങ്ങിയ ഐ.എ.എസുകാരുടെ ബാച്ചിനു മുമ്പാണ് ബിജുപ്രഭാകര്‍ ഐ.എ.എസിലെത്തിയത്. തച്ചടി പ്രഭാകരന്റെ മകനാണ് ബിജുപ്രഭാകര്‍. തങ്ങളെക്കാള്‍ സീനിയറായി ബിജുപ്രഭാകര്‍ മാറിയതില്‍ മറ്റ് ഐ.എ.എസുകാര്‍ക്ക് കെറുവുണ്ടായിരുന്നു.
ഇതാണ് ഇവര്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ അടിസ്ഥാനം. ബിജുപ്രഭാകറിന് രാഷ്ട്രീയ സ്വാധീനമുള്ളതിനാല്‍ അദ്ദേഹം തന്ത്രപ്രധാന കസേരകളെല്ലാം അലങ്കരിച്ചു. തിരുവനന്തപുരം കളക്ടര്‍ വരെയായി. എന്നാല്‍ മറ്റ് ഐ.എ.എസുകാര്‍ സ്വാധീനമുള്ള കസേരകളിലൊന്നും എത്തിയില്ല. ഇതാണ് കലഹത്തിനുള്ള മറ്റൊരു കാരണം.
പണ്ട് മഹാറാണി പറഞ്ഞിട്ടുണ്ട്, ശ്രീപത്മനാഭന്‍ ഉറക്കത്തിലല്ല യോഗനിദ്രയിലാണെന്ന്. അതാണ് വാസ്തവം. കണ്‍മുമ്പില്‍ നടക്കുന്ന കാര്യങ്ങള്‍ കണ്ട് പത്മനാഭന്‍ പണികൊടുക്കാതിരുന്നാല്‍ മതിയായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൊവിനോ തോമസ് ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ ടീസര്‍ പുറത്ത്  (1 hour ago)

രാജീവ് ചന്ദ്രശേഖറിനെ അയോഗ്യനാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി  (1 hour ago)

ജി സുധാകരന്റെ മുന്‍ സ്റ്റാഫ് അംഗം പിജി സൈറസിനെ ഏരിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി  (2 hours ago)

ജീവിതം എപ്പോഴും പെര്‍ഫെക്ട് അല്ല; ദു:ഖം പങ്കുവെച്ച് ശ്രീവിദ്യ മുല്ലച്ചേരി  (2 hours ago)

യുവ ദമ്പതികളുടെ ഫ്‌ലാറ്റിലെ ഫ്രിഡ്ജില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം  (2 hours ago)

ശബരിമല യുവതി പ്രവേശനത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം  (3 hours ago)

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നിശ്ചിത പരിധി കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 23 രൂപ ഈടാക്കും  (3 hours ago)

ദൃശ്യം 3 പുതിയ റിലീസ് തീയതി പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍  (5 hours ago)

ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീലാണോ ഉപയോഗിക്കുന്നത്; സംഭവത്തില്‍ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍  (5 hours ago)

ഹിന്ദു എം.എല്‍.എ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബി. ഗോപാലകൃഷ്ണന്‍  (6 hours ago)

സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവ്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചു  (6 hours ago)

ശബരിമല വിഷയത്തിൽ സർക്കാർ വിശ്വാസികളെ വഞ്ചിക്കുന്നു; ബിജെപിയെ സഹായിക്കാനും പകരം ഭരണത്തുടർച്ച ഉറപ്പാക്കാനും സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധമായ രാഷ്ട്രീയ കച്ചവടം നടക്കുന്നതായി കോൺഗ്രസ് നേതാവ് രമേശ്‌  (6 hours ago)

77-ല്‍ പിണറായി വിജയന്‍ നിയമസഭയിലേക്ക് വിജയിച്ചത് ആര്‍.എസ്.എസിന്റെ കൂടി പിന്തുണയിലാണ്. ഇതാണ് മുഖ്യമന്ത്രിയുടെ ചരിത്രം; സി.പി.എം- ബി.ജെ.പി ഡീല്‍; തെളിവുകള്‍ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (6 hours ago)

ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...  (7 hours ago)

Malayali Vartha Recommends