Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം അഞ്ചിനു ശേഷം, പെന്‍ഷന്‍ മുടങ്ങിയിട്ട് രണ്ടാഴ്ചയിലേറെയായി 

03 DECEMBER 2016 11:05 AM IST
മലയാളി വാര്‍ത്ത

കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവിതരണം ഈമാസം അഞ്ചിനുശേഷം മാത്രം. ശമ്പളത്തിനു വേണ്ട തുക കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് മാനേജ്‌മെന്റ്. നോട്ട് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ പണം കണ്ടെത്തല്‍ കൂടുതല്‍ സങ്കീര്‍ണമാണ്. ശമ്പളത്തിനുവേണ്ട 80 കോടി രൂപയുടെ വായ്പ എപ്പോള്‍ ലഭിക്കുമെന്ന് ഉറപ്പില്ലാത്തതിനാല്‍ അഞ്ചിനുശേഷം എന്നു പറയുകയല്ലാതെ എന്നു വിതരണം ചെയ്യുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

സഹകരണ ബാങ്കുകള്‍ വായ്പ നല്‍കാന്‍ തയ്യാറല്ല. പതിവുപോലെ ബാങ്ക് കണ്‍സോര്‍ട്യത്തെയും സമീപിച്ചു. അവിടെയും രക്ഷയില്ലാതായതോടെ കനറാ ബാങ്കിനെ സമീപിച്ചിരിക്കുകയാണ്. എന്നാല്‍, ഇവിടെനിന്നും വായ്പ എന്നു കിട്ടുമെന്ന് നിശ്ചയമില്ല. എംപാനല്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെങ്കില്‍ എട്ട് കോടി കൂടി വേണം.

പെന്‍ഷന്‍ മുടങ്ങിയിട്ട് രണ്ടാഴ്ച കഴിഞ്ഞതും വ്യാപക പ്രതിഷേധത്തിനിടയാക്കി. 125 കോടി രൂപ കുടിശ്ശികയായതിനാല്‍ എപ്പോള്‍ വേണമെങ്കിലും ഡീസല്‍ വിതരണം നിലയ്ക്കാമെന്ന സ്ഥിതിയുണ്ട്. നോട്ട് നിയന്ത്രണത്തിന് ശേഷം പ്രതിദിനം ശരാശരി ഒരു കോടി രൂപയുടെ കുറവാണ് കെ.എസ്.ആര്‍.ടി.സിക്കുള്ളത്. പൊതുവേ സാമ്പത്തിക പ്രതിസന്ധിയുടെ കെടുതിയില്‍ നില്‍ക്കുന്ന കെ.എസ.്ആര്‍.ടി.സിക്ക് പുതിയ സാമ്പത്തിക പരിഷ്‌കരണം കനത്ത ഭാരമാണ് വരുത്തിയിരിക്കുന്നത്.
ശമ്പളമുടക്കത്തിലുള്ള ജീവനക്കാരുടെ പ്രതിഷേധത്തെക്കാള്‍ അധികൃതര്‍ ഭയക്കുന്നത് ഡീസല്‍ വിതരണം നിര്‍ത്തുമെന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ മുന്നറിയിപ്പാണ്. പ്രതിദിനം 2.5 കോടി രൂപയാണ് ഡീസല്‍ വിലയായി എണ്ണക്കമ്പനിക്ക് നല്‍കേണ്ടത്. എന്നാല്‍, 1.25 കോടിയാണ് നല്‍കുന്നത്. അതേസമയം, അടയ്ക്കുന്ന തുകക്കനുസരിച്ച് മാത്രമേ ഇനി ഇന്ധനം നല്‍കൂവെന്ന മുന്നറിയിപ്പാണ് ഐ.ഒ.സിയില്‍നിന്ന് ലഭിച്ചത്. ഡീസല്‍ വിഹിതം കുറഞ്ഞാല്‍ 50 ശതമാനത്തോളം സര്‍വിസുകള്‍ നിര്‍ത്തിവെക്കേണ്ടി വരും. നിലവിലെ സാഹചര്യത്തില്‍ സ്വകാര്യപമ്പുകളില്‍നിന്ന് ഇന്ധനം നിറയ്ക്കലും പ്രായോഗികമല്ല.

ശമ്പളവും പെന്‍ഷനും നല്‍കുന്നതിനു വേണ്ടി വായ്പയെടുക്കാനുള്ള മാര്‍ഗങ്ങള്‍ തേടി കഴിഞ്ഞ ദിവസം ഉന്നതതലയോഗം ചേര്‍ന്നിരുന്നു. 100 കോടിയെങ്കിലും അടിയന്തരമായി സമാഹരിക്കാനാണ് ശ്രമം. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (5 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (5 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (5 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (8 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (8 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (8 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (11 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (12 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (12 hours ago)

പിണറായി രാജി വയ്ക്കും..?!  (12 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (12 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (12 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (12 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (12 hours ago)

Malayali Vartha Recommends