മുന്‍മന്ത്രിക്കെതിരായ അന്വേഷണം അടിയന്തിരമായി അവസാനിപ്പിക്കാന്‍ ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനോട് തിരുവനന്തപുരം സ്വദേശിയായ മുന്‍മന്ത്രിക്കെതിരായ അന്വേഷണം അടിയന്തിരമായി അവസാനിപ്പിക്കാന്‍ ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ നിര്‍ദ്ദേശം നല്‍കി. എല്ലാതരം അന്വേഷണങ്ങളും അവസാനിപ്പിച്ച് പ്രാര്‍ത്ഥനകളിലേക്കും പുസ്തകം വായനയിലേക്കും മടങ്ങാന്‍ ജേക്കബ് തോമസ് തീരുമാനിച്ചത്.
ഭാവിയില്‍ അഴിമതി അവസാനിപ്പിക്കുന്നതിനായി മനോഭാവത്തിലുണ്ടാകേണ്ട മാറ്റങ്ങളെ കുറിച്ച് ക്ലാസെടുക്കാനായിരിക്കും ഡയറക്ടര്‍ കൂടുതല്‍ സമയവും ചെലവഴിക്കുക. അതേസമയം കര്‍ണാടകത്തിലെ ജേക്കബ് തോമസിനെ വനംകൊള്ള കേസില്‍ അധികം വൈകാതെ നടപടികള്‍ ഉണ്ടായേക്കും. തന്റെ കരിയര്‍ നശിപ്പിച്ച ജേക്കബ് തോമസിനെ സമൂഹമധ്യത്തില്‍ നാറ്റിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് മുന്‍മന്ത്രി കെ. ബാബു. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പിന്തുണയോടെയാണ് കെ. ബാബു കരുക്കള്‍ നീക്കുന്നത്. ജേക്കബ് തോമസ് പണം നല്‍കി വാങ്ങിയ ഏക്കര്‍ കണക്കിന് ഭൂമി നഷ്ടപ്പെടുമെന്നു മാത്രമല്ല ജേക്കബ് തോമസ് നിയമനടപടിയും നേരിടേണ്ടിവരുമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. അവധിയെടുത്ത് പഠിപ്പിക്കാന്‍ പോയി പ്രതിഫലം വാങ്ങിയ കേസില്‍ മറ്റൊരു അന്വേഷണവും ജേക്കബ് തോമസ് നേരിടേണ്ടിവരും.
ജേക്കബ് തോമസിനെതിരേയുള്ള പരാതികളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതായി ആരോപണമുണ്ടായിരുന്നു. ടി.കെ.എം. എന്‍ജിനീയറിങ് കോളജില്‍ പഠിപ്പിക്കാന്‍ പോയതും പോര്‍ട്ട് ഡയറക്ടറായിരിക്കെ നടന്നുവെന്ന് പറയപ്പെടുന്ന ക്രമക്കേടുകളെ സംബന്ധിച്ചുമുള്ള ചോദ്യങ്ങളായിരുന്നു അന്ന് സഭയില്‍ ചോദിച്ചത്.
യു.ഡി.എഫ് സര്‍ക്കാരിലെ ഒരു മന്ത്രിക്കെതിരായ അന്വേഷണമാണ് ജേക്കബ് തോമസിന് കുരിശായി തീര്‍ന്നത്. കോടികണക്കിനു രൂപയുടെ അനധികൃത സമ്പാദ്യമാണ് മന്ത്രിക്കുള്ളത്. തിരുവനന്തപുരം സ്വദേശിയായ മന്ത്രി ഒരു പ്രമുഖ സമുദായ നേതാവിന്റെ വിശ്വസ്തനുമാണ്. തലസ്ഥാനത്തെ ഒരു സ്വകാര്യാശുപത്രി മന്ത്രിയായിരുന്ന വേളയില്‍ കോടികള്‍ കൊടുത്ത് വാങ്ങിയതായി അദ്ദേഹത്തിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ബിനാമികളെ ഉപയോഗിച്ചാണ് അദ്ദേഹം കോടികള്‍ സമ്പാദിച്ചത്.
യു.ഡി.എഫ് മുന്‍മന്ത്രിയെ സഹായിച്ചത് സി.പി.എമ്മിന്റെ ഒരു മന്ത്രിയാണെന്നാണ് വിജിലന്‍സിന് ലഭിച്ച വിവരം. യു.ഡി.എഫ്, സി.പി.എം കൂട്ടുകെട്ട് പുറത്തുവന്നതോടെയാണ് അന്വേഷണം നിലച്ചത്. കൂടുതല്‍ അന്വേഷിച്ചാല്‍ ജേക്കബ് തോമസിന്റെ കസേര കാണില്ലെന്ന് ഉറപ്പായി. അഴിമതിയുടെ കാര്യത്തില്‍ ആരാണ് മുമ്പനെന്ന തര്‍ക്കം മാത്രമാണ് ബാക്കി. ജേക്കബ് തോമസ് ഇപ്പോള്‍ അനുസരണയുള്ള കുട്ടിയാണ്. പറയുന്നത് മാത്രമേ ചെയ്യൂ. പ്രത്യേകിച്ച് ആഭ്യന്തര മന്ത്രി അനുസരണയുള്ള കുട്ടി അല്ലാതെന്ത് പറയാന്‍?
https://www.facebook.com/Malayalivartha