ജേക്കബ് തോമസ് അറിഞ്ഞില്ലെ ഈ മുന്‍ മന്ത്രിയുടെ വിവാഹധൂര്‍ത്ത്

ജനാര്‍ദനറെഡിയുടെ മകളുടെ ആര്‍ഭാട വിവാഹത്തിന് എതിരെ വാതോരാതെ സംസാരിച്ച, പാതിരാ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത ഉന്നത നേതാക്കള്‍ക്ക മൗനം. കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെ എന്നും വിലയ്‌ക്കെടുത്തിരുന്ന ബിജുരമേശിന്റെ മകളുടെ ആര്‍ഭാടവിവാഹം കണ്ടില്ലെന്ന് നടിച്ച് മുഖ്യധാരാ മാധ്യമങ്ങള്‍. ആര്‍ഭാടത്തിനെതിരെയും അഴിമതിക്കെതിരെയും കുരിശുയുദ്ധം പ്രഖ്യാപിച്ച സുധീരനും മൗനം.
കടകം പളളി വില്ലേജിലെ വിവാദഭൂമിയില്‍ എട്ടേക്കര്‍ സ്ഥലത്ത് കോടികള്‍ ചെലവിട്ട് ബാഹുബലി മോഡല്‍ സെറ്റിട്ട് വിവാഹമാമാങ്കം. അഞ്ഞൂറോളം തൊഴിലാളികള്‍ ഒരു മാസമായി പണിയെടുക്കുന്നു. ആറുമാസം മുന്‍പുവരെ കേരള മന്ത്രിസഭയിലെ പ്രമുഖനായ മന്ത്രിയുടെ മകന്‍ കോടികള്‍ ഒഴുക്കി വിവാഹമാമാങ്കം പൊടിപൊടിക്കുന്നത് ബീഹാര്‍ ജന്മി ശൈലിയില്‍. അടൂര്‍ പ്രകാശ് അഴിമതിയിലൂടെ നേടിയ പണമാണ് വിവാഹ ധൂര്‍ത്തിനായി ഒഴുക്കുന്നതെന്ന പരാതിയുമായി സോഷ്യല്‍മീഡിയ നിറയുകയാണ്. ഉത്തരവാദിത്തമുളള രാഷ്ട്രീയക്കാര്‍ ഈ വിവാഹമാമാങ്കത്തില്‍ പങ്കാളികളാകരുതെന്ന് സോഷ്യല്‍ മീഡിയയില്‍ മുറവിളി.
ബാറുകള്‍ പൂട്ടിയതുകൊണ്ട് തനിക്ക് ലക്ഷങ്ങളുടെ കടമാണ് എന്ന് പറഞ്ഞ രമേശിന് പൊടിക്കാന്‍ കോടികള്‍ എവിടെ നിന്നു വന്നു. കേരള മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഈ വിവാഹത്തില്‍ പങ്കെടുക്കുമോ എന്ന് എല്ലാവരും ഉറ്റുനോക്കുന്നു.കര്‍ണ്ണാടകയിലെ റെഡ്ഡിയുടെ ശതകോടികള്‍ ഒഴുക്കിയുളള വിവാഹധൂര്‍ത്തിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതൃത്വം മൗനം തുടരുന്നു. ഇടതുപക്ഷ ബുദ്ധിജീവികളും, മാധ്യമങ്ങളും ഇത് കണ്ടില്ലെന്ന് നടിക്കുന്നു. പബ്‌ളിക്ക് റിലേഷന്‍സ് എന്ന പേരില്‍ തലസ്ഥാനത്തെ പ്രമുഖ മാധ്യമപ്രവര്‍ത്തകരെ വിലയ്‌ക്കെടുത്ത കരുത്തനായ ബിജുരമേശ് മുഖ്യധാരാ മാധ്യമങ്ങളുടെ നാവടച്ചു.
വിവാഹ നിശ്ചയത്തിന് മാധ്യമങ്ങളെ ഒളിപ്പിച്ച് ഉമ്മന്‍ചാണ്ടിയും രമേശുമെത്തിയത് വന്‍ വിവാദമായിരുന്നു. ബാര്‍ കോഴയില്‍ യൂ.ഡി.എഫ് സര്‍ക്കാരിനെ തകര്‍ത്ത ബിജുരമേശ്-അടൂര്‍പ്രകാശ് കൂട്ടുകെട്ട് യൂ.ഡി.എഫിന് പുതിയ തലവേദനയാകുന്നു. ഒപ്പം പണക്കൊഴുപ്പില്‍ എല്‍.ഡി.എഫിനെ പോലും മിണ്ടാതാക്കിയെന്ന അഹങ്കാരവും, വിവാഹ വേദി അക്ഷര്‍ധം ക്ഷേത്രത്തിന്റെ മാതൃകയില്‍, മൈസൂര്‍ കൊട്ടാരത്തിന്റെ രൂപഭംഗിയില്‍ വരനെയും അതിഥികളെയും വരവേല്‍ക്കാന്‍ കൂറ്റന്‍ പന്തല്‍.വിവാഹത്തിന് പ്രമുഖ രാഷ്ട്രീയ നേതാക്കളെയെല്ലാം ക്ഷണിച്ചിട്ടുണ്ടെങ്കിലും ആരൊക്കെ പങ്കെടുക്കുമെന്ന് ഉറപ്പില്ല. വിവാഹത്തിന്റെ പേരില്‍ കോടികളുടെ കളളപ്പണമൊഴുകുന്നതിനെക്കുറിച്ചുളള പരാതികള്‍ വിജിലന്‍സിനും സര്‍ക്കാരിനും ലഭിച്ചുകഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha