Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ശബരിമലയില്‍ വന്നാല്‍ വിവരമറിയുമെന്ന്; തൃപ്തി പോകേണ്ടത് ആറ്റുകാലിലേക്കും ചക്കുളത്ത് കാവിലേക്കും

04 DECEMBER 2016 07:27 PM IST
മലയാളി വാര്‍ത്ത

ശബരിമല സന്ദര്‍ശിക്കാന്‍ വരുന്ന തൃപ്തി ദേശായിയുടെ നേതൃത്വത്തിലുള്ള യുവതികളെ സ്ത്രീകളടക്കമുള്ള ഭക്തജനങ്ങളെ മുന്‍നിര്‍ത്തി തടയുമെന്ന് അയ്യപ്പ ധര്‍മ്മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. ഇത് ആചാരങ്ങള്‍ക്കെതിരായ കടന്നുകയറ്റമാണ്.

91ലെ ഹൈക്കോടതി വിധിപ്രകാരം യുവതികള്‍ക്ക് ഹൈക്കോടതിയില്‍ കയറിക്കൂടാ, ഈ ഉത്തരവ് നടപ്പാക്കാന്‍ കേരളസര്‍ക്കാര്‍ തയ്യാറാവണമെന്നും ശബരിമല തന്ത്രിയുടെ കൊച്ചുമകന്‍ കൂടിയായ രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു.

തൃപ്തി ദേശായിയും സംഘവും വിഷയങ്ങള്‍ പഠിച്ചിട്ട് വേണം പെരുമാറാന്‍. അവര്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സ്ത്രീകളുടെ ശബരിമലയായ ആറ്റുകാല്‍,ചക്കുളത്ത്കാവ് എന്നിവിടങ്ങളില്‍ പോയി ദര്‍ശനം നടത്തുകയാണ് ചെയ്യേണ്ടത്.

അയ്യപ്പസന്നിധിയില്‍ മന:പൂര്‍വ്വ സംഘര്‍ഷമുണ്ടാക്കുന്നതിന് വേണ്ടി മാത്രമാണ് ഇപ്പോഴത്തെ അവരുടെ നീക്കമെന്നാണ് കരുതുന്നത്. ഇതിനെ വിവിധ ഭക്തജന സംഘടനകളുടെയും ഹൈന്ദവ സംഘടനകളുടെയും പിന്‍തുണയോടെ അയ്യപ്പധര്‍മ്മസേന ചെറുത്ത് തോല്‍പ്പിക്കും.

സുപ്രീംകോടതിയില്‍ നിലവില്‍ നടക്കുന്ന കേസില്‍ അയ്യപ്പധര്‍മ്മ സേന കക്ഷിയാണ്. സുപ്രീംകോടതിയുടെ അന്തിമതീരുമാനം വരുന്നത് വരെ നിലവിലെ ഹൈക്കോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും രാഹുല്‍ ഈശ്വര്‍ ചൂണ്ടിക്കാട്ടി.

നാല്‍പത്തിയൊന്ന് ദിവസത്തെ വ്രതമെടുത്തു തന്നെ ജനുവരിയില്‍ ശബരിമല സന്ദര്‍ശിക്കുമെന്ന് മഹാരാഷ്ട്രയിലെ സന്നദ്ധ സംഘടന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

ആരാധനയില്‍ ലിംഗനീതി നേടിയെടുക്കുന്നതിനായുള്ള സമരത്തില്‍ ശബരിമലയാണ് അടുത്ത ലക്ഷ്യമെന്നാണ് അവര്‍ പറഞ്ഞിരുന്നത്. സ്ത്രീ വിശുദ്ധിയുടെ അളവുകോല്‍ ആര്‍ത്തവമാണെന്ന് കരുതുന്നില്ലെന്നും തൃപ്തി വ്യക്തമാക്കിയിരുന്നു.

ശബരിമല സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളുടെ യോഗം ഡിസംബര്‍ അവസാനം കേരളത്തില്‍ വിളിച്ചു ചേര്‍ക്കാനാണ് പദ്ധതി. സുപ്രീംകോടതിയുടെ ശക്തമായ നിലപാടുകള്‍ ശബരിമലയില്‍ ലിംഗനീതി ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും അനുകൂല വിധിക്കായി കാത്തുനില്‍ക്കാതെ പ്രക്ഷോഭം തുടരാനാണ് അവരുടെ തീരുമാനം.

ശബരിമല ദര്‍ശനം സംബന്ധിച്ച് വിവിധ കോണുകളില്‍ നിന്നും ഉയരുന്ന ഭീഷണികളെ ഭയക്കുന്നില്ലെന്നും കേരള സര്‍ക്കാരും മുഖ്യമന്ത്രിയും സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും തൃപ്തി ദേശായി പറഞ്ഞിരുന്നു. ഹൈന്ദവ സംഘടനകളുടെ പുതിയ നിലപാടോടെ തൃപ്തി ദേശായിയും സംഘവും വന്നാല്‍ ശബരിമലയില്‍ അത് വലിയ സംഘര്‍ഷത്തിന് തന്നെ കാരണമായേക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (7 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (8 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (9 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (9 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (10 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (10 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (11 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (11 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (12 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (12 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (12 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (12 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (13 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (13 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (13 hours ago)

Malayali Vartha Recommends