Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

വടക്കാഞ്ചേരി തിരിച്ച് കുത്തുന്നു... അച്ഛനും അമ്മയും സംരക്ഷണം നല്‍കുന്നില്ലെന്ന് പരാതിയിന്‍മേല്‍ വടക്കാഞ്ചേരി പീഡനക്കേസിലെ ഇരയ്ക്കും ഭര്‍ത്താവിനുമെതിരെകേസ്

05 DECEMBER 2016 08:32 AM IST
മലയാളി വാര്‍ത്ത

മക്കള്‍ നല്‍കിയ പരാതിയില്‍ വടക്കാഞ്ചേരി പീഡനക്കേസിലെ യുവതിക്കും ഭര്‍ത്താവിനുമെതിരെ പോലീസ് കേസെടുത്തു. മെഡിക്കല്‍ കോളേജ് പൊലീസ് ആണ് ശനിയാഴ്ച കേസ് എടുത്തത്. ദേഹോപദ്രവവും മാനസികപീഡനവും ആരോപിക്കുന്ന പരാതിയാണ് പതിനൊന്നും ഒമ്പതും വയസ്സുള്ള കുട്ടികള്‍ നല്‍കിയത്. ചട്ടുകംകൊണ്ട് പൊള്ളിച്ചുവെന്നും ഭക്ഷണം തരാറില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്.

ഈ പരാതിയിലാണ് കേസ് എടുത്തത്. എന്നാല്‍, ഏതൊക്കെ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്ന് പൊലീസ് വെളിപ്പെടുത്തിയില്ല. ബാലപീഡനങ്ങള്‍ക്കെതിരായ വകുപ്പുകളാണ് ചുമത്തിയത് എന്നറിയുന്നു. അച്ഛനും അമ്മയും തമ്മില്‍ എന്നും നടക്കുന്ന ബഹളംമൂലം മനോവിഷമം അനുഭവിക്കുന്നതായും പരാതിയില്‍ ഉണ്ട്. ചൈല്‍ഡ്‌ലൈന്‍ വഴിനല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസ് എടുത്തിരിക്കുന്നത്.

പ്രാഥമിക പരിശോധനക്കുശേഷം ചൈല്‍ഡ്‌ലൈന്‍ പരാതി മെഡിക്കല്‍ കോളേജ് പൊലീസിന് കൈമാറുകയായിരുന്നു. പൊലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. ആ സമയത്തും പരാതിയില്‍ ഉറച്ചുനിന്നതോടെയാണ് കേസ് എടുത്തത്. പെരിങ്ങണ്ടൂര്‍, കുറാഞ്ചേരി എന്നിവിടങ്ങളില്‍ വാടകക്കു താമസിച്ചപ്പോള്‍ നടന്ന പീഡനങ്ങള്‍ സംബന്ധിച്ചാണ് പരാതി. കുട്ടികള്‍ ഇപ്പോള്‍ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും സംരക്ഷണയിലാണ്. ഇവരും നേരത്തേ യുവതിക്കും ഭര്‍ത്താവിനും എതിരെ പരാതിനല്‍കിയിരുന്നു.
പരാതിലഭിച്ചത് സ്ഥിരീകരിച്ച പൊലീസ് കേസിന്റെ മറ്റുനടപടിക്രമങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. 

സിപിഐ(എം) കൗണ്‍സിലറായ ജയന്തനുള്‍പ്പടെ നാലുപേര്‍ പീഡിപ്പിച്ചെന്ന യുവതിയുടെ വെളിപ്പെടുത്തലില്‍ നടക്കുന്ന അന്വേഷണം ഇനി കോടതിയുടെ നിര്‍ദ്ദേശപ്രകാരം വേണമെന്ന് കഴിഞ്ഞ ദിവസം വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. പ്രതികളെ സംരക്ഷിക്കാന്‍ സിപിഎമ്മും പൊലീസും നടത്തുന്ന നീക്കങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു കോടതി ഉത്തരവ്. ഇതേത്തുടര്‍ന്നാണ് പരാതിക്കാരിയെ കേസില്‍ക്കുടുക്കാനുള്ള നീക്കമെന്ന ആക്ഷേപവും സജീവമാണ്.

അതിനിടെ തന്റെ മക്കളെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ അന്യായമായി തടങ്കലില്‍ വച്ചിരിക്കുകയാണെന്നും കുട്ടികളെ വിട്ടുകിട്ടാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വടക്കാഞ്ചേരി കൂട്ടമാനഭംഗ കേസിലെ ഇരയായ യുവതി ഡി.ജി.പി ലോക്‌നാഥ് ബഹ്‌റക്ക് പരാതി നല്‍കിയിട്ടുണ്ട്. പ്രതികളുടെ സ്വാധീന വലയത്തിലാണ് ഭര്‍ത്താവിന്റെ മാതാപിതാക്കള്‍. തങ്ങളെ സമൂഹമധ്യത്തില്‍ താറടിച്ച് കാണി്ക്കാനാണ് ശ്രമമെന്നും മക്കളെ നോക്കുന്നില്ലെന്ന ആരോപണം ഇതിന്റെ ഭാഗമാണെന്നും പരാതിയില്‍ പറയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (5 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (5 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (5 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (8 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (8 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (8 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (12 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (12 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (12 hours ago)

പിണറായി രാജി വയ്ക്കും..?!  (12 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (12 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (12 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (12 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (12 hours ago)

Malayali Vartha Recommends