Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

കെ.എസ്.ആര്‍.ടി.സി: ശമ്പളത്തിനായി നെട്ടോട്ടമോടുന്നു, സര്‍വിസ് റദ്ദാക്കല്‍ വ്യാപകം

07 DECEMBER 2016 12:06 PM IST
മലയാളി വാര്‍ത്ത

നവംബറിലെ ശമ്പളത്തിനും രണ്ടുമാസത്തെ പെന്‍ഷനും പണം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് നെട്ടോട്ടമോടുമ്പോള്‍ സ്വകാര്യ ബസ് ലോബിയെ സഹായിക്കാന്‍ യൂണിറ്റ് തലത്തില്‍ സര്‍വിസുകള്‍ വ്യാപകമായി അട്ടിമറിക്കപ്പെടുന്നു.
10,000 രൂപയില്‍ താഴെ വരുമാനമുള്ള ഷെഡ്യൂളുകള്‍ നിര്‍ത്തലാക്കുകയൊ പുന$ക്രമീകരിക്കുകയൊ ചെയ്യണമെന്ന കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടറുടെ ഉത്തരവിന്റെ മറവിലാണ് സ്വകാര്യബസ് ലോബിക്കായി ലാഭത്തിലുള്ള സര്‍വിസുകള്‍ പോലും അട്ടിമറിക്കുന്നത്. പല ഡിപ്പോകളിലും ലാഭകരമായ ഷെഡ്യൂള്‍ കാരണമില്ലാതെ നിര്‍ത്തലാക്കുമ്പോള്‍ സ്വകാര്യ ഉടമകളില്‍നിന്ന് ഹൈക്കോടതി ഉത്തരവ് പ്രകാരം ഏറ്റെടുത്ത സര്‍വിസുകളും റദ്ദാക്കുന്നത് പതിവാകുകയാണ്.

സ്വകാര്യ ബസ് ലോബിയുമായി ഉദ്യോഗസ്ഥര്‍ക്കുള്ള അവിഹിത ഇടപാടുകളാണ് ഇതിന് പിന്നിലെന്നും ആക്ഷേപം ശക്തമാണ്. പ്രധാന ഡിപ്പോകള്‍ കേന്ദ്രീകരിച്ച് സ്വകാര്യ ബസ് ലോബിക്കായി സര്‍വിസ് അട്ടിമറിക്കുന്നതായ പരാതി ചീഫ് ഓഫിസില്‍ ലഭിച്ചെങ്കിലും സ്വകാര്യ ബസ് ലോബിയെ വഴിവിട്ട് സഹായിക്കുന്ന സര്‍വിസ് ഓപറേഷന്‍സ് വിഭാഗത്തിലെ ചിലര്‍ മുക്കിയെന്നും കണ്ടത്തെിയിട്ടുണ്ട്.

സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ 10,000 രൂപയില്‍ താഴെ വരുമാനമുള്ള 1200 സര്‍വിസ് ഉള്ളതായി എം.ഡി കണ്ടെത്തിയിരുന്നു. മുന്‍ സര്‍ക്കാറിന്റെ കാലത്ത് സ്വകാര്യ ബസുകളില്‍നിന്ന് കെ.എസ്.ആര്‍.ടി.സി 170ഓളം ദീര്‍ഘദൂര സര്‍വിസ് ഏറ്റെടുത്തിരുന്നു. ഇതിനായി പുതിയ ബസും അനുവദിച്ചു. ഇനിയും നൂറിലധികം സര്‍വിസ് ഏറ്റെടുക്കാനിരിക്കെ ഏറ്റെടുത്ത സര്‍വിസുകളില്‍ ബഹുഭൂരിപക്ഷവും ഡിപ്പോകളില്‍ വിവിധ കാരണങ്ങളുടെ പേരില്‍ നിര്‍ത്തലാക്കുകയൊ മുടക്കുകയോ ചെയ്യുകയാണ്. ഏറ്റെടുത്ത റൂട്ടുകളിലെല്ലാം സ്വകാര്യ ബസുകള്‍ മുടക്കമില്ലാതെ ഓടുന്നുമുണ്ട്.

മധ്യകേരളത്തില്‍ കുമളി, മൂന്നാര്‍, കട്ടപ്പന സര്‍വിസുകള്‍ വ്യാപകമായി റദ്ദാക്കുമ്പോള്‍ മലബാര്‍ ടേക്ഓവര്‍ സര്‍വിസുകള്‍ നാമമാത്രമായിട്ടുണ്ട്. പ്രതിദിനം 40,000 രൂപവരെ ലഭിച്ചിരുന്ന സര്‍വിസുകളും ഇതില്‍പെടും. ഇതോടൊപ്പം ഓര്‍ഡിനറി ഷെഡ്യൂളുകളും വ്യാപകമായി നിര്‍ത്തി. സ്വകാര്യ ബസ് ലോബിയുടെ ഇടപെടലാണ് ഇതിനുപിന്നിലെന്നതു പരസ്യമായ രഹസ്യമാണ്. നോട്ട് പ്രതിസന്ധിയില്‍ കുടങ്ങി പ്രതിദിന കലക്ഷനില്‍ പോലും ലക്ഷങ്ങളുടെ കുറവുണ്ടാകുമ്പോഴാണ് ജീവനക്കാരും വഴിവിട്ട നടപടികള്‍ക്ക് കുട്ടുനില്‍ക്കുന്നത്. ആറുകോടിയില്‍ വരെയത്തെിയിരുന്ന പ്രതിദിന കലക്ഷന്‍ ഇപ്പോള്‍ അഞ്ചു കോടിയോളമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (6 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (6 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (6 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (9 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (9 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (9 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (10 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (12 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (13 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (13 hours ago)

പിണറായി രാജി വയ്ക്കും..?!  (13 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (13 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (13 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (13 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (13 hours ago)

Malayali Vartha Recommends