Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി


സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ


ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

കൊച്ചിയിലെ ഭൂമിക്കച്ചവടം തകര്‍ന്ന് തരിപ്പണം; സെന്റിന് ലക്ഷങ്ങള്‍ പറഞ്ഞ ഭുമിയ്ക്ക് വില കുത്തനെ ഇടിഞ്ഞു; നോട്ട് നിരോധനം ഭൂമികച്ചവടം ഇല്ലാതാക്കി

10 DECEMBER 2016 01:22 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം

നോട്ടു നിരോധനം റിയല്‍ എസ്റ്റേറ്റിനെ തച്ചുടച്ചു. വില പറയാന്‍പോലും ആരും തയ്യാറാകുന്നില്ല. നോട്ടു നിരോധനം ഏറ്റവും കൂടുതല്‍ തിരിച്ചടി നല്‍കിയത് റിയല്‍എസ്‌റ്റേറ്റ് മേഖലകളിലാണ്. ഏറ്റവും കൂടുതല്‍ കള്ളപ്പണം ഭൂമി കച്ചവടത്തിനായി ഒഴികിയിരുന്നത് കൊണ്ട് തന്നെ അടുത്തകാലത്തൊന്നും ഈ മേഖല ഉണര്‍വിലേക്കെത്തില്ലെന്ന് ഉറപ്പായി കഴിഞ്ഞു.
വസ്തുക്കളുടെ വില്‍പ്പനയിലും 70 ശതമാനത്തോളം കുറവുണ്ടായതായി സംസ്ഥാന രജിസ്‌ട്രേഷന്‍ വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുണ്ട്. 
ഒക്ടോബര്‍ മാസം 6649 ഇടപാടുകളാണ് ജില്ലയില്‍ നടന്നത് എന്നാല്‍ പോയ മാസം ഇത് 4376 ആയി ചുരുങ്ങി. വില്‍പ്പന ആധാരങ്ങളുടെ എണ്ണമാണ് ഇപ്പോള്‍ കുറഞ്ഞവയില്‍ ഭൂരിഭാഗവും. അതേസമയം മധ്യസ്ഥം, ഇഷ്ടാധാരം, പാര്‍ട്ടീഷന്‍ എന്നിങ്ങനെയുള്ള കുറഞ്ഞ വിലയുള്ള സ്റ്റാമ്പ് വേണ്ട ഇടപാടുകള്‍ മുമ്പത്തേക്കാള്‍ നവംബറില്‍ വര്‍ദ്ധിച്ചു. സ്റ്റാമ്പ് വില്‍പ്പനയില്‍ 90 ശതമാനം ടാര്‍ജറ്റ് തികയ്ക്കുന്ന എറണാകുളം ജില്ല കഴിഞ്ഞ മാസം 61 ശതമാനം മാത്രമാണ് വില്‍പ്പന നടത്തിയത്. ഇതുതന്നെ വസ്തുവില്‍പ്പനയില്‍ വന്ന ഭീമമായ കുറവ് വ്യക്തമാക്കുന്നു.
കോഴിക്കോട്ടെ വന്‍കിട ബില്‍ഡര്‍മാര്‍ ഒഴികെയുള്ളവര്‍ ഫ്‌ലാറ്റുകളുടെ വില 25 ശതമാനം വരെ കുറച്ചു. 40 ലക്ഷം രൂപയുടെ 2 ബി.എച്ച്.കെ അപ്പാര്‍ട്ട്‌മെന്റിന് പ്രമുഖ ബില്‍ഡര്‍ ഇപ്പോള്‍ ചോദിക്കുന്നത് 32 ലക്ഷം രൂപയാണ്. കലട്രേറ്റിനടുത്ത് ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ 3 ബി.എച്ച്.കെ ഫ്‌ളാറ്റിന് 5 ലക്ഷം രൂപയുടെ കുറവാണ് ഒരു മാസത്തിനിടയില്‍ ഉണ്ടായത്. പണം മുഴുവനും ചെക്കായിട്ടാണ് നല്‍കുന്നതെങ്കില്‍ ഫ്‌ലാറ്റ് നിര്‍മ്മാതാക്കള്‍ ഇപ്പോഴുള്ള കുറവിന് പുറമേ രണ്ടു ശതമാനം വരെ വീണ്ടും പണം കുറയ്ക്കും.
കോഴിക്കോട് തൊണ്ടയാട് ബൈപ്പാസില്‍ രണ്ടു മാസങ്ങള്‍ക്ക് മുമ്പ് സെന്റിന് 50 ലക്ഷം രൂപയില്‍ ഒരു രൂപ പോലും കുറച്ച് കച്ചവടമില്ലെന്ന് പറഞ്ഞ സ്ഥലം ഉടമ, ഇപ്പോള്‍ 40 ലക്ഷം കിട്ടിയാലും കൊടുക്കുമെന്നാണ് പറയുന്നതെന്ന് കോഴിക്കോട്ടെ മുന്‍നിര ബ്രോക്കര്‍ പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ ആകെ ഒരു കച്ചവടമാണ് നടന്നത്. സാധാരണ അഞ്ച് മുതല്‍ പത്ത് വരെ കച്ചവടങ്ങള്‍ നടക്കുന്ന സ്ഥാനത്താണിതെന്നും ഈ ബ്രോക്കര്‍ പറയുന്നു.
നിര്‍മ്മാണത്തിലിരുന്ന കലൂര്‍ സ്‌റ്റേഡിയത്തിന് പിന്നിലെ പല ഫ്‌ളാറ്റുകളുടേയും നിര്‍മ്മാണം നിലച്ചിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയാണ് നിര്‍ത്തിവെയ്ക്കാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. കൊച്ചിയിലെ ഫ്‌ലാറ്റുകളുടെ വിലയിലും 20 മുതല്‍ 30 ശതമാനം വരെ കുറവുണ്ടായിട്ടുണ്ട്. വില ഇനിയും കുറയുമെന്ന കണക്കുകൂട്ടലില്‍ കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഫ്‌ലാറ്റുകള്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ സാരമായ കുറവ് വന്നിട്ടുണ്ടെന്നാണ് ഇടനിലക്കാര്‍ പറയുന്നത്.
കൊച്ചിയിലെ സ്ഥിതിയും മറിച്ചല്ല. എളമക്കരയില്‍ 10 ലക്ഷം പറഞ്ഞ സ്ഥലത്തിന് ഇപ്പോള്‍ ചോദിക്കുന്നത് 7.5 ലക്ഷം. ചേരാനെല്ലൂരില്‍ 35 ലക്ഷം രൂപ പറഞ്ഞ വസ്തുവിന് ഇപ്പോള്‍ 28 ലക്ഷം വരെ കിട്ടിയാല്‍ കൊടുക്കാമെന്ന അവസ്ഥയിലാണ് സ്ഥലം ഉടമ. ചോറ്റാനിക്കരയില്‍ ഒരു കോടി രൂപ പറഞ്ഞ വീടിനും പുരയിടത്തിനും ഇപ്പോള്‍ 8580 വരെ കിട്ടിയാലും കൊടുക്കാന്‍ അവര്‍ തയ്യാറാണെന്നാണ് അവസ്ഥ
വസ്തുവില്‍പ്പനയില്‍ ഇപ്പോഴുള്ള കുറവ് കുറവായി കാണേണ്ടെന്നും, ചില ബ്രോക്കര്‍മാര്‍ സ്വാര്‍ത്ഥതാല്‍പര്യത്തിന് വേണ്ടി വര്‍ദ്ധിപ്പിച്ച വില മാത്രമാണ് ഇപ്പോള്‍ കുറഞ്ഞതെന്നുമാണ് ചിലരുടെ പക്ഷം. കൊച്ചിയില്‍ സാധാരണക്കാരന് നാലു സെന്റ് സ്ഥലം വാങ്ങുകയെന്നത് അപ്രാപ്യമായ അവസ്ഥയായിരുന്നു കഴിഞ്ഞ മാസം വരെ. ഇപ്പോള്‍ കുറച്ചു വില കുറഞ്ഞു. അടുത്ത മാസം അവസാനത്തോടെ ഇനിയും വില കുറഞ്ഞ്, സ്ഥലത്തിന്റെ ന്യായവിലയിലേക്ക് എത്തുമെന്നും ബ്രോക്കര്‍മാര്‍

വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (14 minutes ago)

ഡൽഹി മുൻ ചീഫ് സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന രാകേഷ് മേത്ത മരിച്ച നിലയിൽ...  (24 minutes ago)

തെരച്ചിലിനൊടുവിൽ... അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി  (34 minutes ago)

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ  (50 minutes ago)

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...  (1 hour ago)

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...  (1 hour ago)

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി  (1 hour ago)

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത  (1 hour ago)

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (8 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (8 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (8 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (11 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (12 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (12 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (13 hours ago)

Malayali Vartha Recommends