സി.പി.ഐ.എം സി.പി.ഐ സംഘര്‍ഷം: തിരുവനന്തപുരത്ത് സി.പി.ഐ പ്രവര്‍ത്തകന് വെട്ടേറ്റു

തിരുവനന്തപുരം തൂമ്പയില്‍ സി.പി.എം-സി.പി.ഐ സംഘര്‍ഷത്തില്‍ സി.പി.ഐ പ്രവര്‍ത്തകന് വെട്ടേറ്റു. സുരേഷിനാണ് വെട്ടേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവമുണ്ടായത്.
മൂന്ന് ദിവസം മുന്‍പ് സി.പി.ഐ-സി.പി.ഐ.എം സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്നും സംഘര്‍ഷം നടന്നത്. അഞ്ചോളം വരുന്ന പ്രവര്‍ത്തകരാണ് സുരേഷിനെ വെട്ടിയത്.
പരിക്കേറ്റ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ സി.പി.ഐ.എം പ്രവര്‍ത്തകരാണെന്ന് സി.പി.ഐക്കാര്‍ ആരോപിക്കുന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha