Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കെട്ടിടത്തിന്റെ അടിത്തറയിളക്കി 12 മണിക്കൂര്‍ പരിശോധന; ഒടുവില്‍ പ്രതി മൊഴിമാറ്റി

15 DECEMBER 2016 10:19 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബസുകൾ സ്പോൺസർ ചെയ്യാൻ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച് കെഎസ്ആർടിസി

മണിക്കൂറുകളുടെ മാത്രം ഇടവേളയിൽ സഹോദരിമാർ മരിച്ചു...

അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി... അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം... ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ

ദൃശ്യം മോഡല്‍ കൊലയില്‍ മൊഴികള്‍ മാറിമറിയുന്നു. പോലീസും പാടുപെടുന്നു. തലയോലപ്പറമ്പില്‍ എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ അടിത്തറ ഇളക്കി 12 മണിക്കൂര്‍ നീണ്ട പരിശോധനയ്ക്ക് ഒടുവില്‍ പ്രതി മൊഴി മാറ്റി. കാലായില്‍ വീട്ടില്‍ കാക്ക മത്തനെന്നു വിളിക്കുന്ന മാത്യു(44)വിനെ കൊലപ്പെടുത്തി കെട്ടിടത്തിന്റെ അടിത്തറയ്ക്കടയില്‍ തള്ളിയെന്ന ടി.വി. പുരം പള്ളിപ്രത്തുശേരി ചെട്ടിയാംവീട്ടില്‍ അനീഷി(38)ന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് സംഘം നടത്തിയ മണിക്കൂറുകള്‍ നീണ്ട പരിശോധനയാണ് ഇതോടെ വിഫലമായത്. രാവിലെ ഏഴ് മണി മുതല്‍ തുടങ്ങിയ പരിശോധന വൈകിട്ട് ഏഴുവരെ നീണ്ടു. അനീഷുമായി നേരിട്ടെത്തിയാണു പോലീസ് പരിശോധന നടത്തിയത്. 
കള്ളനോട്ട് കേസില്‍ പ്രതിയായ അനീഷ് കഴിഞ്ഞ ദിവസമാണു നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. പണമിടപാടുമായി ബന്ധപ്പെട്ട വൈരാഗ്യത്തെത്തുടര്‍ന്നു മാത്തനെ കൊലപ്പെടുത്തി സമീപമുള്ള കെട്ടിടത്തിന്റെ അടിയില്‍ തള്ളി എന്നായിരുന്നു ഇയാളുടെ മൊഴി. എട്ടു വര്‍ഷം മുമ്പായിരുന്നു സംഭവം. അന്നുണ്ടായിരുന്ന കെട്ടിടത്തിന്റെ പിന്നില്‍ മൃതദേഹം തള്ളുകയായിരുന്നു. പഴയ കെട്ടിടം പൊളിച്ചു രണ്ടുവര്‍ഷങ്ങള്‍ക്കു മുന്‍പ് വടക്കേകൊല്ലംപറമ്പില്‍ മാര്‍ട്ടിന്‍ ബഹുനില കെട്ടിടം നിര്‍മിക്കുകയായിരുന്നു. അനീഷ് പറഞ്ഞതനുസരിച്ച് മൂന്നു നില കെട്ടിടത്തിന്റെ അടിത്തറ എട്ടടിയോളം താഴ്ത്തി പരിശോധിച്ചുവെങ്കിലും മൃതദേഹാവശിഷ്ടം കണ്ടെത്താനായില്ല. യന്ത്രം ഉപയോഗിച്ച് കോണ്‍ക്രീറ്റ് പൊളിച്ചതിനുശേഷം അന്യസംസ്ഥാന തൊഴിലാളികളെക്കൊണ്ടു പിക്കാസിനു താഴ്ത്തുകയായിരുന്നു പരിശോധന. സംഭവം നടക്കുമ്പോള്‍ കെട്ടിടത്തിന്റെ പരിസരം താഴ്ന്നായിരുന്നെങ്കില്‍ പുതിയ കെട്ടിടം പണിയുന്ന സമയത്ത് ഇത് മണ്ണിട്ടുയര്‍ത്തിയിരുന്നു. ഇന്നലെ പോലീസിനെ കുഴപ്പിച്ചതും ഇതുതന്നെയാണ്. കാരണം അക്കാലത്തു കുഴിയുടെ ആഴം നാല് അടി ആയിരുന്നെങ്കില്‍ ഒന്‍പത് അടി താഴ്ത്തിയിട്ടുപോലും മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. 
ഇവിടെനിന്നു മൃതദേഹാവശിഷ്ടം കണ്ടെത്താതിരുന്നപ്പേള്‍, മറ്റൊരു സ്ഥലം അനീഷ് ചൂണ്ടിക്കാട്ടി. സമീപത്തുള്ള കിണറിനരുകില്‍ മൃതദേഹം താഴ്ത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവിടെയും തെരച്ചില്‍ നടത്തിയിരുന്നു. കോട്ടയം എസ്.പി. (ഇന്‍ ചാര്‍ജ്) സൈമണ്‍, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. ജിനദേവന്‍, വിരലടയാള വിദഗ്ധരായ ശ്രീജ എസ്. നായര്‍, ജാന്‍സി ജോര്‍ജ്, വൈക്കം സി.ഐ. വി.എസ്. നവാസ്, തലയോലപ്പറമ്പ് എസ്.ഐ. ഫിറോസ്, വൈക്കം എസ്.ഐ. എം. സാഹില്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

12 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം!  (20 minutes ago)

സംസ്ഥാനത്തെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബസുകൾ സ്പോൺസർ ചെയ്യാൻ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച് കെഎസ്ആർടിസി  (35 minutes ago)

മണിക്കൂറുകളുടെ മാത്രം ഇടവേളയിൽ സഹോദരിമാർ മരിച്ചു...  (1 hour ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല ജേഴ്‌സി തന്നെ ധരിക്കും...  (1 hour ago)

അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി... അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്  (1 hour ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം... ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും  (1 hour ago)

രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (2 hours ago)

ഡൽഹി മുൻ ചീഫ് സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന രാകേഷ് മേത്ത മരിച്ച നിലയിൽ...  (2 hours ago)

തെരച്ചിലിനൊടുവിൽ... അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി  (2 hours ago)

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ  (2 hours ago)

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...  (3 hours ago)

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...  (3 hours ago)

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി  (3 hours ago)

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത  (3 hours ago)

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends