വ്യത്യസ്ഥമായൊരു ആത്മഹത്യ... സ്വന്തമായി കുഴിയെടുത്തു ചിതകൂട്ടി അതില്‍ക്കിടന്നു തീകൊളുത്തി മരിച്ചു

ആരെയും അത്ഭുതപ്പെടുത്തിയ ഒരു ആത്മഹത്യ. സ്വയം ചിതയൊരുക്കി അതില്‍ക്കിടന്നു തീകൊളുത്തി ആത്മഹത്യ ചെയ്തു. കൊടുങ്ങല്ലൂരില്‍ എസ്എല്‍പുരം പീവെമ്പല്ലൂര്‍ തെക്കോട്ട് ബാലന്‍ എന്ന ബാലാജി(57)യാണ് ഈ രീതിയില്‍ ആത്മഹത്യ ചെയ്തത്. ബാലനെ കാണാതായതിനെത്തുടര്‍ന്നു വീട്ടുകാര്‍ മതിലകം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടയില്‍ വീടിന്റെ പിറകില്‍ നിന്നു പുക ഉയരുന്നതില്‍ സംശയം തോന്നിയ വീട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു.
തിരച്ചിലില്‍ പോലീസ് കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. വീടിന്റെ പിന്നില്‍ ശവസംസ്‌കാരത്തിനെന്ന പോലെ ചതുരാകൃതിയില്‍ ചിതയെരുക്കി. നാലു ഭാഗത്തും കര്‍പ്പൂരവും മറ്റു പൂജാദ്രവ്യങ്ങളും വച്ചിരുന്നു. പൊലീസ് എത്തിയപ്പോഴേയ്ക്കും ചിതപൂര്‍ണ്ണമായും കത്തി തീര്‍ന്നിരുന്നു. മൃതദേഹം പൂര്‍ണ്ണമായും കത്തിയതിനാല്‍ സ്ഥലത്തു മൊബൈല്‍ മോര്‍ച്ചറി എത്തി പോസ്റ്റുമോര്‍ട്ടം നടത്തും എന്നു പൊലീസ് അറിയിച്ചു. പീവെമ്പല്ലൂരില്‍ മെഡിക്കല്‍ ഷോപ്പ് നടത്തിവരികയായിരുന്ന ബാലനു ഭാര്യയും രണ്ടു മക്കളും ഉണ്ട്.
https://www.facebook.com/Malayalivartha