Widgets Magazine
16
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുതുവത്സരത്തില്‍ ഷോക്കടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചേക്കും, വൈദ്യുതിനിരക്ക് കൂട്ടാന്‍ നീക്കം

23 DECEMBER 2016 08:17 PM IST
മലയാളി വാര്‍ത്ത

2017 മുതല്‍ വൈദ്യുതി നിരക്ക് കൂട്ടാന്‍ സാധ്യത. സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമായ സാഹചര്യത്തിലാണ് വൈദ്യുതി നിരക്ക് കൂട്ടാന്‍ നീക്കം തുടങ്ങിയത്. 2017 ഫെബ്രുവരി മുതല്‍ പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. പുതിയ നിരക്ക് അനുസരിച്ച് യൂണിറ്റിന് 10 മുതല്‍ 50 പൈസ വരെ കൂട്ടാനാണ് റെഗുലേറ്ററി കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

വീട്ടാവശ്യത്തിനുള്ള വൈദ്യുതിക്ക് യൂണിറ്റിന് 10 മുതല്‍ 50 പൈസ വരെയും വ്യാവസായിക ആവശ്യങ്ങള്‍ക്ക് 30 പൈസ വരെയും കൂട്ടാനാണ് ശുപാര്‍ശ. വെള്ളത്തിന്റെ ലഭ്യതക്കുറവ് മുലമുണ്ടായ പ്രതിസന്ധി മുന്നില്‍ക്കണ്ടാണ് റെഗുലേറ്ററി കമ്മീഷന്റെ പുതിയ നീക്കം. കടുത്ത വൈദ്യുതി ക്ഷാമത്തിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. വെറും 48 ശതമാനം വെള്ളം മാത്രമാണ് അണക്കെട്ടുകളില്‍ ഇപ്പോഴുള്ളത്.

ഉത്പാദനവും ഉപഭോഗവും തമ്മിലുള്ള അന്തരം വളരെയേറെയാണ്. ദിനേന ആവശ്യമായ വൈദ്യുതിയുടെ 15 ശതമാനം പോലും ഉത്പാദനമില്ല. 1988 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ആവശ്യമുള്ള വെള്ളം മാത്രമാണ് നിലവില്‍ അണക്കെട്ടുകളിലുള്ളത്. 2013 ല്‍ സംസ്ഥാനത്ത് ഇതിന്റെ ഇരട്ടിയോളം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചിരുന്നു. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്ന വകയില്‍ പ്രതിമാസം 77 കോടി രൂപയാണ് കെഎസ്ഇബിക്ക് ബാധ്യത ഉണ്ടാവുന്നത്.

കാര്‍ഷിക മേഖലയ്ക്കും ബിപിഎല്‍ കുടുംബങ്ങള്‍ക്കും നിരക്ക് വര്‍ധനവില്‍ ഇളവ് നല്‍കിയിട്ടുണ്ട്. മാസം 40 യൂണിറ്റില്‍ കുറവ് വൈദ്യുതി ഉപയോഗിക്കുന്ന ബിപിഎല്‍ കുടുംബങ്ങളെ നിരക്കുവര്‍ധന ബാധിക്കില്ല. കാര്‍ഷിക മേഖലയില്‍ ജലനിധിയടക്കമുള്ള ഗ്രാമീണ കുടിവെള്ള പദ്ധതികള്‍ക്ക് വീട്ടാവശ്യ നിരക്ക് ബാധകമാക്കും. 500 യൂണിറ്റിന് മുകളില്‍ ഇപ്പോഴുള്ള നിരക്ക് തന്നെ തുടരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാലക്കുടിയിലെ തിരക്കേറിയ വ്യാപാര സമുച്ചയത്തിലാണ് തീപിടിച്ചത്..  (10 minutes ago)

ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു... ഖമനയിയെ വധിക്കാനുള്ള ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു; 'ഇസ്രയേല്‍ - ഇറാന്‍ സമാധാനം ഉടനുണ്ടാകും, തനിക്ക് ക്രെഡിറ്റ് ലഭിക്കാറില്ല'  (24 minutes ago)

ഭാര്യ തൂങ്ങി മരിച്ച നിലയില്‍...  (40 minutes ago)

കാക്കാഴം കടപ്പുറത്ത് ഒരു കണ്ടെയ്നര്‍ തീരത്തടിഞ്ഞു...  (1 hour ago)

ഹെലികോപ്റ്റര്‍സര്‍വീസുകള്‍ക്ക് കര്‍ശന നിരീക്ഷണമേര്‍പ്പെടുത്താനൊരുങ്ങി മുഖ്യമന്ത്രി  (1 hour ago)

യാത്രക്കാരിയുടെ കൈയില്‍നിന്നു തെറിച്ചുവീണ ഒരുവയസ്സുകാരന് ദ...  (1 hour ago)

കര്‍ഷകര്‍ ദുരിതത്തില്‍  (1 hour ago)

കോഴിക്കോട് സ്വദേശിയായ യുവാവ് ജിസാനിലെ ബെയ്ശില്‍  (1 hour ago)

കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി അപകടത്തില്‍ മരിച്ചു.  (1 hour ago)

സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (2 hours ago)

റെയില്‍ വേ ട്രാക്കിലെ ഇലക്ട്രിക് ലൈനില്‍ തട്ടി മരത്തിന് തീപിടിച്ചു...ട്രെയിന്‍ ഗതാഗതത്തിന് തടസ്സം  (2 hours ago)

റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു....  (2 hours ago)

മൂന്ന് വയസ്സുള്ള കുഞ്ഞ് മരിച്ചു.  (3 hours ago)

വിശിഷ്ടാതിഥിയായി മന്ത്രി വീണാ ജോര്‍ജിന് ക്ഷണം  (3 hours ago)

ഗ്യാസ്ട്രോ സര്‍ജറി വിഭാഗം 50-ാം വാര്‍ഷികാഘോഷം  (3 hours ago)

Malayali Vartha Recommends